ഉപയോക്താവിന്റെ സംവാദം:Vssun
വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച
[തിരുത്തുക]പ്രിയപ്പെട്ടവരേ.. വിക്കിമീഡിയ പ്രസ്ഥാനത്തിൻറെ മൂവ്മെൻറ് സ്ട്രാറ്റജിയെ കുറിച്ച് താങ്കൾ അറിഞ്ഞിരിക്കുമല്ലോ. മൂവ്‌മെന്റ് ചാർട്ടറിൻറെ കരട് തയ്യാറാക്കിയ അതിൻറെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചർച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. ആയതിനാൽ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓൺലൈൻ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു. താങ്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഈ പേജിൽ നിങ്ങളുടെ പേര് ചേർക്കുക.
ഓൺലൈൻ യോഗത്തിൽ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക്
പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന 3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോർട്ട് വായിക്കുകയാണെങ്കിൽ ഏറെ ഉപകാരപ്രദമാകും.
- ആമുഖം
https://meta.wikimedia.org/wiki/Movement_Charter/Content/Preamble
- മൂല്യങ്ങളും തത്വങ്ങളും
https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles
- ഉത്തരവാദിത്തങ്ങൾ
https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ,ദയവായി ബന്ധപ്പെടുക.
നന്ദി ,