വിലോൻറെ (ടിഷ്യൻ)
Violante | |
---|---|
കലാകാരൻ | Titian |
വർഷം | c. 1515[1] |
Medium | Oil on canvas |
അളവുകൾ | 64.5 cm × 50.8 cm (25.4 ഇഞ്ച് × 20.0 ഇഞ്ച്) |
സ്ഥാനം | Kunsthistorisches Museum, Vienna |
ഏകദേശം 1515-ൽ ടിഷ്യൻ വെസല്ലി ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് വിലോൻറെ. ഈ ചിത്രം ഇപ്പോൾ വിയന്നയിലെ കുൻതിസ്റ്റിസ്റ്റോറിഷെസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
ചരിത്രം
[തിരുത്തുക]ബാർട്ടോളോമോ ഡെല്ല നാവേയുടെ വെനീഷ്യൻ ശേഖരത്തിന്റെ ഭാഗമായിരുന്നു വിലോൻറെ. 1636-ൽ അത് ഹാമിൽട്ടൺ ഡ്യൂക്കിന് വിൽക്കുകയും അദ്ദേഹം ലണ്ടനിലേക്ക് കൊണ്ടുവരുകയും ചെയ്തു. 1659-ൽ ഓസ്ട്രിയയിലെ ആർക്ഡ്യൂക്ക് ലിയോപോൾഡ് വിൽഹാമിന്, ലഭിക്കുകയും അദ്ദേഹത്തിൻറെ ശേഖരം പിന്നീട് മ്യൂസിയത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു.
ചിത്രകാരനായ പൽമാ എൽഡറിൻറെ (ഈ ചിത്രത്തിനു ദീർഘകാല സംരക്ഷണം നൽകിയിയിരുന്നത്) മകളായ വിലോൻറെയുടെ ചിത്രമാണിതെന്ന് ഈ ചിത്രത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. എന്നാൽ ഇതിന് ഉപോൽബലകമായ യാതൊരു തെളിവുമില്ല. ഡേവിഡ് ടെനിയേർസ് ദ യംഗറിൻറെ, ഈ ചിത്രത്തിലെ കൊത്തുപണികളിൽ നിന്ന് ആർച്ച്ഡ്യൂക്ക് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ടിഷ്യൻറെ ഈ ചിത്രത്തിൻറെ മാതൃകയിലുള്ള ചിത്രത്തിനേക്കാൾ വലിയ അളവിലുള്ളതാണ് ഈ ചിത്രം എന്ന് കാണിക്കുന്നു.[2] ഗാലറിയിലുള്ള ചിത്രത്തെപ്പോലെ ചിത്രീകരിച്ചിരിക്കുന്ന ആർച്ച്ഡ്യൂക്ക് കാബിനറ്റിലെ ചിത്രം അക്കാലത്തെ പ്രശസ്തമായ ഒരു ചിത്രം ആയിരിക്കണം ഈ ചിത്രമെന്ന് കരുതുന്നു.
ചിത്രശാല
[തിരുത്തുക]-
ടെനിയേഴ്സിന്റെ കാറ്റലോഗിന്റെ പതിപ്പായ ആരോൺസെൻ ക്ലെബെബാൻഡിൽ നിന്നുള്ള കൊത്തുചിത്രം.
-
ഈ പെയിന്റിംഗ്, അതിന്റെ പെൻഡന്റ് ദി ബ്രാവോയ്ക്കൊപ്പം 1659-1673 ലെ ടെനിയേഴ്സ് ദ യംഗേഴ്സ് കാറ്റലോഗിന്റെ മുൻഭാഗത്ത് കാണിച്ചിരിക്കുന്നു.
-
ആർച്ച്ഡ്യൂക്കിന്റെ ഗാലറി (പ്രാഡോ ശേഖരം )
-
ആർച്ച്ഡ്യൂക്കിന്റെ ഗാലറി (ശേഖരം Kunsthistorisches മ്യൂസിയം)
-
ആർച്ച്ഡ്യൂക്കിന്റെ ഗാലറി (ശേഖരം പെറ്റ്വർത്ത് ഹൗസ്)
ഇറ്റാലിയൻ കലാ ചരിത്രകാരനായ റോബർട്ടോ ലോംഗിയാണ് ടിഷ്യന്റെ ഈ ചിത്രം ചിത്രീകരിക്കാൻ കാരണം. ബാൽബി ദ ഹോളി കൺവർസേഷൻ എന്ന ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന സ്ത്രീ വിലോൻറെയുമായി വളരെ സാമ്യമുള്ളതാണ്. വുമൺ വിത്ത് എ മിറർ, ഫ്ലോറ (ടിഷ്യൻ), വാനിറ്റി, സലോം (ടിഷ്യൻ), യങ് വുമൺ ഇൻ എ ബ്ളാക്ക് ഡ്രെസ്സ് തുടങ്ങിയ ചിത്രങ്ങളുടെ ഒരു പരമ്പരയിൽ ചുരുണ്ട സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവും ഉള്ള സ്‌ത്രീയെ ചിത്രീകരിച്ചിരിക്കുന്നു.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Violante". Kunsthistorisches Museum. Archived from the original on 2013-01-14. Retrieved 29 November 2012.
- ↑ Catalog #194 in Teniers the Younger's publication Theatrum Pictorium
- Valcanover, Francesco (1969). L'opera completa di Tiziano (in ഇറ്റാലിയൻ). Milan: Rizzoli.