ബാച്ചെ മഡോണ
The Bache Madonna | |
---|---|
![]() | |
Artist | Titian |
Completion date | c. |
Type | Painting |
Medium | Oil on panel |
Dimensions | 46 cm × 56 cm (18 ഇഞ്ച് × 22 ഇഞ്ച്) |
Location | Metropolitan Museum of Art, New York |
Accession | 49.7.15 |
1508-ൽ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ടിഷ്യൻ വെസല്ലി ജോർജിയോണിനെ ശക്തമായി സ്വാധീനിച്ചിരുന്ന അദ്ദേഹത്തിൻറെ യൗവന കാലഘട്ടത്തിൽ തടിയിൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ബാച്ചെ മഡോണ അഥവാ മഡോണ ആൻറ് ചൈൽഡ്.[1] ടിഷ്യൻറെ ആദ്യകാല ഭക്തിചിത്രങ്ങളിലൊന്നാണിത്. ജിയോവന്നി ബെല്ലിനിയെ അനുകരിച്ചാണ് ടിഷ്യൻ, ചിത്രത്തിൻറെ മധ്യഭാഗത്ത് മഡോണ ഇരിക്കുന്നതായി ചിത്രീകരിച്ചതെന്ന് സൂക്ഷ്‌മപരിശോധന സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇരിപ്പുരീതി കൂടുതൽ അനൗപചാരികമാണ്. അമ്മയും കുട്ടിയും തമ്മിലുള്ള ആർദ്രമായ ബന്ധത്തിന് ചിത്രത്തിൽ കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നു.
ഇറ്റാലിയൻ ചിത്രകാരനായിരുന്ന ജോർജിയോൺ ടിഷ്യനെ ശക്തമായി സ്വാധീനിക്കുകയും യൗവന കാലഘട്ടത്തിൽ ജോർജിയോണിനോടൊപ്പം ചേർന്ന് വെനീഷ്യൻ സ്കൂൾ ഓഫ് ഇറ്റാലിയൻ റിനെയിസൻസ് പെയിന്റിംഗ് സ്ഥാപിക്കുകയും ചെയ്തു. ഇത് നിറത്തിലൂടെയും മാനസികാവസ്ഥയിലൂടെയും അതിന്റെ സ്വാധീനം കൈവരിക്കുന്നതു കൂടാതെ പരമ്പരാഗതമായി ഫ്ലോറൻടൈൻ പെയിന്റിംഗുമായി വ്യത്യസ്തതപുലർത്തുന്നു. ഇത് കൂടുതൽ ലീനിയർ ഡിസെഗ്നോ-ലെഡ് ശൈലിയെ ആശ്രയിക്കുന്നു.[2]
കഴിഞ്ഞകാല വൃത്തിയാക്കലുകളിൽ ചിത്രത്തിന്റെ നിർവചനത്തിന്റെ പലതും നഷ്‌ടപ്പെടാൻ കാരണമായി. സാങ്കേതിക പഠനം വെളിപ്പെടുത്തുന്നത് ചിത്രകാരൻ ആദ്യം നിവർന്നിരിക്കുന്നതും ക്യാൻവാസിന്റെ മധ്യഭാഗത്തുമായിട്ടാണ് മഡോണയെ ചിത്രീകരിച്ചിരുന്നത്. ജിയോവന്നി ബെല്ലിനിയുടെ മഡോണ രചനയോട് ഈ ചിത്രം വളരെയധികം സാമ്യതകാണിക്കുന്നു.[3]
ഉത്ഭവം[തിരുത്തുക]
1756-ൽ ഈ ചിത്രത്തിൻറെ ആദ്യത്തെ രേഖാമൂലമുള്ള ഉടമ പാരീസിലെ ജീൻ ഡി ജൂലിയന്നയാണ്. ഈ ചിത്രം പിന്നീട് എക്സ്റ്റെറിന്റെ ഒൻപതാമത് ഏൾ ബ്രൗൺലോ സെസിൽ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ കുടുംബ ശേഖരത്തിൽ ഇത് 1888 വരെ തുടർന്നു. 1928-ൽ ജൂൾസ് ബാച്ചെ ഏറ്റെടുക്കുന്നതിന് മുമ്പ് ഇത് നിരവധി സ്വകാര്യ ശേഖരങ്ങളിലൂടെ കടന്നുപോയി. അദ്ദേഹത്തിന്റെ മരണശേഷം ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് 1949-ൽ ഈ ചിത്രം ഏറ്റെടുത്തു.
ചിത്രകാരനെക്കുറിച്ച്[തിരുത്തുക]
പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു.
ഗ്രന്ഥസൂചി[തിരുത്തുക]
- Francesco Valcanover, L'opera completa di Tiziano, Rizzoli, Milano 1969.
അവലംബം[തിരുത്തുക]
- ↑ "Madonna and Child". Metropolitan Museum of Art. ശേഖരിച്ചത് 16 October 2018.
- ↑ https://web.archive.org/web/20221122121601/https://ipfs.io/ipfs/QmXoypizjW3WknFiJnKLwHCnL72vedxjQkDDP1mXWo6uco/wiki/The_Bache_Madonna.html. മൂലതാളിൽ നിന്നും 2022-11-22-ന് ആർക്കൈവ് ചെയ്തത്.
{{cite web}}
: Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help) - ↑ www.metmuseum.org https://www.metmuseum.org/art/collection/search/437824. ശേഖരിച്ചത് 2019-07-18.
{{cite web}}
: Missing or empty|title=
(help)
പുറം കണ്ണികൾ[തിരുത്തുക]
Bache Madonna എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- The Bache Madonna on the Metropolitan Museum