ഫ്ലോറ (ടിഷ്യൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Flora
Flora, por Tiziano.jpg
ArtistTitian
Yearc. 1515
MediumOil on canvas
Dimensions79.7 cm × 63.5 cm (31.4 ഇഞ്ച് × 25.0 ഇഞ്ച്)
LocationUffizi Gallery, Florence

1515-ൽ ഒരു പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ടിഷ്യൻ വെസല്ലി ചിത്രീകരിച്ച ഒരു ഛായാചിത്രമാണ് ഫ്ലോറ. ഫ്ലോറൻസിലെ ഉഫിസി ഗാലറിയിലാണ് ഈ ചിത്രം നിലവിൽ കാണപ്പെടുന്നത്.

ചരിത്രം[തിരുത്തുക]

പതിനാറാം നൂറ്റാണ്ടിലെ നിരവധി കൊത്തുപണികളിലൂടെയാണ് ഈ ചിത്രം പുനർനിർമ്മിച്ചത്. പിന്നീട്, ബ്രസ്സൽസ്, വിയന്ന എന്നിവിടങ്ങളിലെ കലാകാരൻമാരിലൂടെ ഇതിന് വ്യക്തമല്ലാത്ത മാറ്റങ്ങളുടെ ഒരു കണ്ണിതന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു.[1] പതിനേഴാം നൂറ്റാണ്ടിൽ, ഈ ചിത്രം ആംസ്റ്റർഡാമിലെ സ്പാനിഷ് അംബാസിഡർ ഓസ്ട്രിയയിലെ ആർച്ച്ഡ്യൂക്ക് ലിയോപോൾഡ് വിൽഹെംമിനു വിറ്റതായി റെംബ്രാന്റിന്റെ ലണ്ടനിലെ സസ്ക്കിയ ഡ്രസിംഗ് ആസ് ഫ്ലോറ എന്ന ചിത്രവും ഡ്രെസ്‌ഡനിലും ന്യൂയോർക്കിലുമുള്ള രണ്ട് ഛായാചിത്രങ്ങളും ഇതിനോടൊപ്പം എടുത്തുപറയുന്നു.[2]വിയന്നയിലെ Kunsthistorisches മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിരുന്ന ഈ ചിത്രങ്ങൾ പിന്നീട് ഉഫിസിക്ക് കൈമാറ്റം ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു ഫ്ലോറ.

പതിനെട്ടാം നൂറ്റാണ്ടിൽ, ഈ ചിത്രം പാൽമ വെക്ചിയോയുടെ ചിത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

2oopx

പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു.

Notes[തിരുത്തുക]

  1. Zuffi, Stefano (2008). Tiziano. Milan: Mondadori Arte. ISBN 978-88-370-6436-5.
  2. Cecilia Gibellini, സംശോധാവ്. (2003). Tiziano. Milan: Rizzoli.

അവലംബം[തിരുത്തുക]

  • Valcanover, Francesco (1969). L'opera completa di Tiziano (ഭാഷ: Italian). Milan: Rizzoli.{{cite book}}: CS1 maint: unrecognized language (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്ലോറ_(ടിഷ്യൻ)&oldid=3655551" എന്ന താളിൽനിന്ന് ശേഖരിച്ചത്