മാറ്റർ ഡോളോറോസ (ടിഷ്യൻ)
Mater Dolorosa | |
---|---|
![]() | |
Artist | Titian and studio |
Year | c.1550 or c.1555 |
Medium | oil on canvas |
Dimensions | 68 cm × 61 cm (27 ഇഞ്ച് × 24 ഇഞ്ച്) |
Location | Museo del Prado, Madrid |
1550-നും 1555-നും ഇടയ്ക്ക് ഇറ്റാലിയൻ ആർട്ടിസ്റ്റ് ടിഷ്യൻ വെസല്ലി അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ചിത്രീകരിച്ച മാറ്റർ ഡോളോറോസയുടെ ചിത്രമാണ് മാറ്റർ ഡോളോറോസ. ഇപ്പോൾ മ്യൂസിയോ ഡെൽ പ്രാഡോയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. ഇതേ വിഷയത്തിന്റെ 1554-ലെ മറ്റൊരു പതിപ്പ് പ്രാഡോയിൽ കാണപ്പെടുന്നതിനോടനുബന്ധിച്ച് ഈ ചിത്രവുമായി ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ഈ ചിത്രത്തിൽ കന്യകയായ മറിയ അവരുടെ പുത്രന്റെ കഷ്ടപ്പാടുകളെക്കുറിച്ചു വിലപിക്കുന്നു. അവരുടെ കൈകൾ പ്രാർത്ഥനയ്ക്കായി കൂപ്പിയിരിക്കുന്നു.[1]
ചിത്രകാരനെക്കുറിച്ച്[തിരുത്തുക]
പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ പ്രധാന സവിശേഷതയായി മാറിയിരുന്നു.