വിനു മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vinu Mohan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിനു മോഹൻ
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം2007-present
ജീവിതപങ്കാളി(കൾ)വിദ്യ

മലയാളചലച്ചിത്രനടനാണ് വിനു മോഹൻ.[1][2] ലോഹിതദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രംരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പ്രമുഖ ചലച്ചിത്രനടനായിരുന്ന കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനാണ് ഇദ്ദേഹം. നടി ശോഭ മോഹന്റെ മകനായ ഇദ്ദേഹം നടൻ സായി കുമാറിന്റെ അനന്തരവനുമാണ്.

ചലച്ചിത്രജീവിതം[തിരുത്തുക]

2007-ൽ പ്രഥമചിത്രമായ നിവേദ്യത്തിലെ മികച്ച പ്രകടനത്തിന് ആ വർഷത്തെ മികച്ച പുതുമുഖനടനുള്ള ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനോടൊപ്പം നായകനായി വേഷമിട്ടു. 2009-ൽ മമ്മൂട്ടിയോടൊപ്പം ചട്ടമ്പിനാട് എന്ന ചിത്രത്തിൽ അഭിനയിച്ചു. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അവലംബം[തിരുത്തുക]

  1. "Vinu Mohan in Sultante Kottarathil". Sify Movies. 2008 May 28. Retrieved 2010 November 16. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Sultan ready to grace the theatres". Oneindia. 2008 October 20. Retrieved 2010 November 16. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വിനു_മോഹൻ&oldid=3791661" എന്ന താളിൽനിന്ന് ശേഖരിച്ചത്