ഉള്ളടക്കത്തിലേക്ക് പോവുക

വേണു (ഛായാഗ്രാഹകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Venu (cinematographer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:Cinematographer-venu.jpg
വേണു
Venu, ISC
Born
Venugopal
Alma materFTII
Occupation(s)Director of Photography, Film director
TitleISC
SpouseBeena Paul

മലയാളചലച്ചിത്രവേദിയിലെ പ്രമുഖനായ ഒരു ഛായാഗ്രാഹകനും സംവിധായകനുമാണ് വേണു. 80-ലേറെ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടുകയും ചെയ്തിട്ടുണ്ട്. 1998-ൽ ദയ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി.വളരെയധികം ശ്രദ്ധിക്കപ്പെട്ട ചലചിത്രമാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്(2014). 1982-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി . അവിടെ വച്ചാണ് പിന്നീട് പ്രശസ്ത ചിത്രസംയോജകയായി തീർന്ന ബീന പോളിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.

ജീവിതരേഖ

[തിരുത്തുക]

പ്രമുഖ സാഹിത്യകാരനായിരുന്ന കാരൂർ നീലകണ്ഠപിള്ളയുടെ മകളും അധ്യാപികയും എഴുത്തുകാരിയുമായിരുന്ന ബി സ്വരസ്വതിയമ്മയുടെ മകനാണ് വേണു. പരേതനായ എം.​ഇ. നാ​രാ​യ​ണ കു​റു​പ്പാണ് പിതാവാണ്. മുൻ കോട്ടയം എസ്‌പി പിഎൻ രാമചന്ദ്ര സഹോദരനാണ്.[1]

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം രചന
1998ദയ[2]എം.ടി.
2014മുന്നറിയിപ്പ്[3]വേണു, ഉണ്ണി ആർ.
2017കാർബൺ[4]വേണു

അവലംബം

[തിരുത്തുക]
  1. https://www.deepika.com/movies/renowned-cinematographer-venu-s-mother-b-saraswathiyamma-passes-away-32585
  2. http://www.mathrubhumi.com/movies-music/news/manju-warrier-venu-on-carbon-movie-fahadh-faasil-fahad-fazil-daya-movie--1.2588201
  3. https://malayalam.filmibeat.com/news/mammootty-s-munnariyippu-ready-release-venu-125124.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-19. Retrieved 2018-02-20.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വേണു_(ഛായാഗ്രാഹകൻ)&oldid=4591324" എന്ന താളിൽനിന്ന് ശേഖരിച്ചത്