Jump to content

തലശ്ശേരി തീവണ്ടി നിലയം

Coordinates: 11°45′07″N 75°29′38″E / 11.752°N 75.494°E / 11.752; 75.494
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thalassery railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തലശ്ശേരി തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates11°45′07″N 75°29′38″E / 11.752°N 75.494°E / 11.752; 75.494
ജില്ലകണ്ണൂർ
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 9 മീറ്റർ
പ്രവർത്തനം
കോഡ്TLY
സോണുകൾSR
പ്ലാറ്റ്ഫോമുകൾ2
ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി നഗരത്തെയും പരിസരപ്രദേശങ്ങളിലെയും യാത്രക്കാർ ഉപയോഗിക്കുന്ന പ്രധാന റയിൽവേസ്റ്റേഷനാണ് തലശ്ശേരി തീവണ്ടി നിലയം (കോഡ്:TLY). യാത്രക്കാരുടെ എണ്ണത്തിൽ പാലക്കാട് ഡിവിഷനിൽ നാലാം സ്ഥാനത്തായും കേരളത്തിൽ എട്ടാം സ്ഥാനത്തായും സ്ഥിതിചെയ്യുന്നു[1] സ്റ്റേഷനിൽ രണ്ടു പ്ലാറ്റ്ഫോമുകൾ ഉണ്ട് .[2].ഇവിടെ നിന്ന് തുടങ്ങുന്ന തീവണ്ടികൾ ഒന്നും ഇല്ലെങ്കിലും പ്രധാനപ്പെട്ട പല വണ്ടികളും ഇവിടെ നിറുത്തുന്നുണ്ട് .ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, ജയ്പൂർ, പുണെ എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്[3].

സൗകര്യങ്ങൾ

[തിരുത്തുക]
  • ഓൺലൈൻ റിസർവേഷൻ കൌണ്ടർ
  • പാർസൽ ബുക്കിംഗ് കേന്ദ്രം
  • ലഘുഭക്ഷണശാല
  • യാത്രക്കാർകുള്ള വിശ്രമമുറി
  • റെയിൽവേ കാന്റീൻ
  • യന്ത്രപ്പടി
  • വൈ ഫൈ

തലശ്ശേരിയിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ

[തിരുത്തുക]

എത്തിച്ചേരാം

[തിരുത്തുക]

ബസ്‌ സ്റ്റാൻഡിൽ നിന്ന് വളരെ അടുത്താണ് റെയിൽവേ സ്റ്റേഷൻ . ഇവിടെ നിന്ന് കണ്ണൂർ ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും വടകര ,കോഴിക്കോട്, മാഹി ,കൽപറ്റ എന്നിവിടങ്ങളിലേക്കും നിരവധി ബസുകൾ ലഭ്യമാണ് .

  1. "Annual originating passengers & earnings for the year 2017-18 (Palakkad Division)" (PDF). Southern Railway. Retrieved 2019-06-14.
  2. "TLY/Thalassery (2 PFs)".
  3. https://indiarailinfo.com/departures/thalassery-tly/1481#st
"https://ml.wikipedia.org/w/index.php?title=തലശ്ശേരി_തീവണ്ടി_നിലയം&oldid=4096896" എന്ന താളിൽനിന്ന് ശേഖരിച്ചത്