ടെസ്സ തോംസൺ
ടെസ്സ തോംസൺ | |
---|---|
ജനനം | ടെസ ലിൻ തോംസൺ ഒക്ടോബർ 3, 1983 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
കലാലയം | സാന്ത മോണിക്ക കോളജ് |
തൊഴിൽ | നടി |
സജീവ കാലം | 2002–ഇതുവരെ |
ടെസ ലിൻ തോംസൺ[1] (ജനനം: ഒക്ടോബർ 3, 1983) ഒരു അമേരിക്കൻ നടിയാണ്. 2009 ൽ പുറത്തിറങ്ങിയ ടിന മാബ്രിയുടെ മിസ്സിസ്സിപ്പി ഡാൻഡ് എന്ന എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിച്ചു. ഫോർ കളേർഡ് ഗേൾസ് (2010) എന്ന ചിത്രത്തിലെ നൈല അഡ്രോസ്, സെൽമ (2014) എന്ന ചരിത്ര സിനിമയിലെ പൌരാവകാശ പ്രവർത്തകയായ ഡയാനെ നാഷ്, ക്രീഡ് (2015) എന്ന സ്പോർട്സ് സിനിമയിലെ ബിയാങ്ക, തോർ: രഗ്നറോക്ക് (2017) എന്ന സൂപ്പർഹോറോ ചിത്രത്തിലെ വാക്കൈരി, അനിഹിലേഷൻ (2018) എന്ന സയൻസ് ഫിക്ഷൻ ഭീകര ചിത്രത്തിലെ ജോസീ റാഡെക്ക്, സോറി ടു ബോതർ യു (2018) എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിലെ ഡിട്രോയിറ്റ് എന്നീ കഥാപാത്രങ്ങൾ അവർക്ക് കൂടുതൽ അർഹമായ അംഗീകാരം നേടിക്കൊടുത്തു
വെറോണിക്ക മാർസ് (2005 – 2006) എന്ന നിഗൂഢ നാടക പരമ്പരയിലെ ജാക്കീ കുക്ക്, കോപ്പർ (2012 – 2013) എന്ന ക്രൈം നാടക പരമ്പരയിലെ സാരാ ഫ്രീമാൻ, എച്ച്.ബി.ഒ.യുടെ സയൻസ്-ഫിക്ഷൻ ത്രില്ലറിലെ ഷാർലറ്റ് ഹെയ്ൽ എന്നീ കഥാപാത്രങ്ങളെ അവതിരിപ്പിച്ച് ടെലിവിഷനിലും തന്റെ അഭിനയ വൈഭവം കാഴ്ച വച്ചിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ 1983 ഒക്ടോബർ 3 നാണ് ടെസ്സ തോംസൺ ജനിച്ചത്.[2]
അവലംബം
[തിരുത്തുക]- ↑ "Tessa Thompson". Familysearch.org.
- ↑ "Tessa Thompson". TVGuide.com. Archived from the original on September 8, 2016.
പുറംകണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ടെസ്സ തോംസൺ
- TessaThompson_x ടെസ്സ തോംസൺ ട്വിറ്ററിൽ
- ടെസ്സ തോംസൺ ഇൻസ്റ്റാഗ്രാമിൽ
- Tessa Thompson Archived 2020-10-20 at the Wayback Machine.(Aveleyman)