തോർ: റാഗ്നറോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Thor: Ragnarok
Theatrical release poster
സംവിധാനംTaika Waititi
നിർമ്മാണംKevin Feige
തിരക്കഥ
ആസ്പദമാക്കിയത്Thor –
Stan Lee
അഭിനേതാക്കൾ
സംഗീതംMark Mothersbaugh
ഛായാഗ്രഹണംJavier Aguirresarobe
ചിത്രസംയോജനം
വിതരണംWalt Disney Studios
Motion Pictures
സ്റ്റുഡിയോMarvel Studios
റിലീസിങ് തീയതി
  • ഒക്ടോബർ 10, 2017 (2017-10-10) (El Capitan Theatre)
  • നവംബർ 3, 2017 (2017-11-03) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$180 million[1]
സമയദൈർഘ്യം130 minutes
ആകെ$847.3 million[1]

മാർവൽ കോമിക്സ് കഥാപാത്രം തോറിനെ അടിസ്ഥാനമാക്കി 2017 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് തോർ: റാഗ്നറോക്ക്. മാൽവൽ സ്റ്റുഡിയോ നിർമിച്ച ഈ ചിത്രം വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സ് വിതരണം ചെയ്തു. 2011-ൽ പുറത്തിറങ്ങിയ തോർ, 2013-ൽ പുറത്തിറങ്ങിയ തോർ: ദ ഡാർക്ക് വേൾഡ് എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് തോർ: റാഗ്നറോക്ക്. ടായ്ക വൈറ്റിറ്റി സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ എഴുതിയത് എറിക് പിയേഴ്സൺ, ക്രെയ്ഗ് കൈയ്ൽ, ക്രിസ്റ്റഫർ യോസ്റ്റ് എന്നിവർ ചേർന്നാണ്. ക്രിസ് ഹെംസ്വർത്ത്, ടോം ഹിഡിൽസ്റ്റൺ, കേറ്റ് ബ്ലാൻചെറ്റ്, ഇഡ്രിസാ എൽബ, ജെഫ് ഗോൾഡ്ബ്ലം, ടെസ്സ തോംസൺ, കാൾ അർബൻ, മാർക്ക് റഫലൊ, ആന്റണി ഹോപ്കിൻസ്. തുടങ്ങിയവർ അഭിനയിച്ചു. 

മൂന്നാമത്തെ തോർ ചിത്രം 2014 ജനുവരിയിൽ സ്ഥിരീകരിച്ചു [2]. ഹെംസ്വർത്തിന്റെയും ഹിഡിൽസ്റ്റണിന്റെയും പങ്കാളിത്തം ഒക്ടോബറിൽ പ്രഖ്യാപിക്കപ്പെട്ടു.[3] തോർ: ദ ഡാർക്ക് വേൾഡ് സംവിധാനം ചെയ്ത അലൻ ടെയ്ലർ ഈ ചിത്രം സംവിധാനം ചെയ്യാൻ താൽപര്യം കാണിക്കാത്തതിനാൽ ടായ്ക വൈറ്റിറ്റി ആ ചുമതല ഏറ്റെടുത്തു[4]. മുൻ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രങ്ങളിലെ പോലെ ഹൾക്കിന്റെ വേഷം മാർക്ക് റഫലൊ തുടർന്നു.[5] ചിത്രത്തിന്റെ മുഖ്യ ചിത്രീകരണം ഓസ്‌ട്രേലിയയിലെ ബ്രിസ്ബൻ, സിഡ്‌നി എന്നിവിടങ്ങളിൽ നടന്നു. 

ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം 2017 ഒക്റ്റോബർ 10 ന് ലോസ് ആഞ്ചലസിൽ നടന്നു. ഈ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. നിരവധി നിരൂപകർ ഈ ചിത്രത്തെ തോർ ചലച്ചിത്ര പരമ്പരയിലെ ഏറ്റവും മികച്ച ചിത്രമായി പ്രഖ്യാപിച്ചു. വെയിറ്റിറ്റിയുടെ സംവിധാനം, അഭിനയ പ്രകടനങ്ങൾ, ആക്ഷൻ ശ്രേണികൾ, സൗണ്ട് ട്രാക്ക്, ഹാസ്യം എന്നിവ പ്രശംസ നേടി. 847 മില്യൺ ഡോളർ നേടി, ഈ ചിത്രം തോർ പരമ്പരയിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന സിനിമയും 2017 ലെ എട്ടാമത്തെ ഏറ്റവുമധികം വരുമാനം സിനിമയുമായി.  

അഭിനേതാക്കൾ[തിരുത്തുക]

  • ക്രിസ് ഹെംസ്വർത്ത് - തോർ
  • ടോം ഹിഡിൽസ്റ്റൺ - ലോകി
  • കേറ്റ് ബ്ലാൻചെറ്റ് - ഹെല
  • ഇദ്രിസ് എൽബ - ഹെംഡാൾ
  • ജെഫ് ഗോൾഡ് ബ്ലം - ഗ്രാൻഡ് മാസ്റ്റർ
  • ടെസ്സ തോംപ്സൺ - വാൽക്കെറി
  • കാൾ അർബൻ - സ്ക്രൂജ്
  • മാർക്ക് റഫലൊ - ബ്രൂസ് ബാനർ / ഹൾക്:
  • ആന്റണി ഹോപ്കിൻസ് - ഓഡിൻ:

അംഗീകാരങ്ങൾ[തിരുത്തുക]

Year Award Category Recipient(s) Result Ref(s)
2017 Washington D.C. Film Critics Awards Best Motion Capture Performance Taika Waititi നാമനിർദ്ദേശം [6]
2018 Critics' Choice Awards Best Action Movie Thor: Ragnarok Pending [7]
Best Actor in a Comedy Chris Hemsworth Pending
Best Visual Effects Thor: Ragnarok Pending
NAACP Image Awards Outstanding Supporting Actress in a Motion Picture Tessa Thompson Pending [8]
Outstanding Supporting Actor in a Motion Picture Idris Elba Pending

അവലംബം[തിരുത്തുക]

  1. 1.0 1.1 "Thor: Ragnarok (2017)". Box Office Mojo. ശേഖരിച്ചത് December 30, 2017.
  2. Sneider, Jeff (January 29, 2014). "Marvel Hires One of Its Own Executives to Co-Write 'Thor 3'". TheWrap. മൂലതാളിൽ നിന്നും January 30, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 29, 2014.
  3. Breznican, Anthony (October 28, 2014). "Marvel Studios reveals Phase Three slate, including two-part 'Avengers' threequel". Entertainment Weekly. മൂലതാളിൽ നിന്നും October 28, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 28, 2014.
  4. Kit, Borys (October 2, 2015). "'Thor 3' Finds Its Director". The Hollywood Reporter. മൂലതാളിൽ നിന്നും October 2, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 2, 2015.
  5. Kroll, Justin (October 15, 2015). "Mark Ruffalo to Appear as Hulk in 'Thor: Ragnarok'". Variety. മൂലതാളിൽ നിന്നും October 16, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 15, 2015.
  6. "The 2017 WAFCA Awards". Washington D.C. Area Film Critics Association. 7 December 2017. ശേഖരിച്ചത് 6 December 2017.
  7. Nolfi, Joey (December 6, 2017). "The Shape of Water leads Critics' Choice Awards nominations". Entertainment Weekly. ശേഖരിച്ചത് December 6, 2017.
  8. "NAACP Image Awards: 'Marshall,' 'Get Out,' 'Girls Trip' Dominate Film Nominations". The Hollywood Reporter. November 20, 2017. ശേഖരിച്ചത് November 21, 2017.

പുറമേയുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തോർ:_റാഗ്നറോക്ക്&oldid=2879705" എന്ന താളിൽനിന്ന് ശേഖരിച്ചത്