സുശാന്ത് സിങ് രജപുത്
സുശാന്ത് സിങ് രജപുത് | |
---|---|
ജനനം | |
മരണം | 14/06/2020 mumbai,maharashtra |
ദേശീയത | ഇന്ത്യൻ |
കലാലയം | ഡെൽഹി സാങ്കേതിക സർവകലാശാല |
തൊഴിൽ | നടൻ & നർത്തകൻ |
സജീവ കാലം | 2008 - 2020 |
ഉയരം | 1.86 മീ (6 അടി 1 ഇഞ്ച്) |
ഒരു ഇന്ത്യൻ ചലച്ചിത്ര നടൻ, ടെലിവിഷൻ വ്യക്തിത്വം, സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായിരുന്നു സുശാന്ത് സിങ് രജപുത്.[1][2][3] [4][5][6] ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡിൽ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തിൽ മൂന്നു പുരുഷ കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചു. 2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു.2020 ജൂൺ 14ന് അദ്ദേഹത്തെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
കേരള പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി.[7][8][9][10][11] നിതാ സംരംഭകത്വ പ്ലാറ്റ്ഫോം (WEP) പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച നീതി ആയോഗ് പദ്ധതിയിൽ അദ്ദേഹം അടുത്തിടെ ഒപ്പുവെച്ചു.[12] അഭിനയത്തിന് പുറമെ സുശാന്ത്4എഡ്യൂക്കേഷൻ പോലുള്ള യുവ വിദ്യാർത്ഥികളെ സഹായിക്കാൻ ആരംഭിച്ച പരിപാടികളിൽ അദ്ദേഹം സജീവമായിരുന്നു .[13]
ആദ്യകാല ജീവിതം
[തിരുത്തുക]ബീഹാറിലെ പട്നയിലാണ് സുശാന്ത് സിങ് രജപുത് ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരിമാരിൽ ഒരാൾ റിതു സിങ് ഒരു സംസ്ഥാന തല ക്രിക്കറ്റ് കളിക്കാരിയാണ്. 2002 ൽ അമ്മയുടെ മരണശേഷം സുശാന്തും കുടുബവും പട്നയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറുകയും ചെയ്തു.[14]
പട്നയിലെ സെന്റ് കരേൻസ് ഹൈസ്കൂളിനും ന്യൂഡൽഹിയിലെ കുലച്ചി ഹൻസ്രാജ് മോഡൽ സ്കൂളിലും രാജ്പുത് പഠിച്ചു.[15] ഡെൽഹി സാങ്കേതിക സർവകലാശാലയിൽ നിന്ന് ബാച്ചിലർ ഓഫ് എൻജിനീയറിങിൽ (മെക്കാനിക്കൽ എൻജിനീയറിങ്) അദ്ദേഹം പ്രവേശനം നേടി.[16] ഭൗതികശാസ്ത്രത്തിലെ ഒരു ദേശീയ ഒളിമ്പ്യാഡ് ജേതാവാണ് സുശാന്ത്.[17] അഭിനയജീവിതം തുടരാനായി അദ്ദേഹം നാലു വർഷത്തെ കോഴ്സിൽ മൂന്നു വർഷം മാത്രമേ പൂർത്തിയാക്കിയുള്ളൂ.[14]
കരിയർ
[തിരുത്തുക]ആദ്യകാല വർഷം
[തിരുത്തുക]ഡെൽഹി സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥിയായപ്പോൾ സുശാന്ത് ശ്യാമക് ദാവറിന്റെ നൃത്ത ക്ലാസുകളിൽ ചേർന്നു.[18] അഭിനയത്തിൽ ഒരു കരിയർ ഉണ്ടാക്കുന്ന ആശയം അദ്ദേഹത്തിനുണ്ടായി. ഡാൻസ് ക്ലാസ്സിലെ ചില സഹപാഠികൾ അഭിനയത്തിൽ താൽപര്യമുണ്ടാക്കുകയും ബാർ ജോണിന്റെ നാടക ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. സുശാന്തും അവരോടൊപ്പം അഭിനയ ക്ലാസുകളിൽ ചേർന്നു.[19]
ടെലിവിഷൻ (2008-12)
[തിരുത്തുക]2008 ൽ, സുശാന്തിന്റെ വ്യക്തിത്വവും അഭിനയ പ്രതിഭയും കണ്ട ബാലാജി ടെലിഫിലിംസിന്റെ കാസ്റ്റിംഗ് ടീം അദ്ദേഹത്തെ ഓഡിഷനു ക്ഷണിച്ചു. സുശാന്ത് കിസ് ദേശ് മേം ഹെ മേരാ ദിൽ എന്ന സിനിമയിൽ പ്രീത് ജുനേജയുടെ വേഷം ചെയ്തു.
2009 ജൂണിൽ സുശാന്ത്, പവിത്ര രിഷ്ത എന്ന ടെലിവിഷൻ പരമ്പരയിൽ മാനവ മുഖ് എന്ന കഥാപാത്രത്തെ അഭിനയിച്ചുതുടങ്ങി. കുടുംബത്തെ സഹായിക്കുന്ന പക്വതയുള്ള മെക്കാനിക്കിന്റെ റോളായിരുന്നു ഇതിൽ.
സിനിമ ജീവിതം (2013 മുതൽ)
[തിരുത്തുക]അഭിഷേക് കപൂറിന്റെ കായി പോ ചെ എന്ന സിനിമയിൽ സുശാന്തിനെ തിരഞ്ഞെടുത്തു. രാജ്കുമാർ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ചേതൻ ഭഗത്തിന്റെ നോവലായ ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കിയായിരുന്നു ഈ ചലച്ചിത്രം. ഈ ചിത്രം ഒരു നിർണ്ണായകവും വാണിജ്യപരവുമായ വിജയമായിത്തീർന്നു.[20]
സുശാന്തിന്റെ രണ്ടാമത്തെ ചലച്ചിത്രമായ ശുദ്ദ് ദേശി റൊമാൻസ്, പരിനീതി ചോപ്ര, വാനി കപൂർ എന്നിവരോടൊപ്പമുള്ള ചിത്രമായിരുന്നു.[21][22] അടുത്ത വേഷം പി. കെ. എന്ന ചിത്രത്തിൽ ആമിർ ഖാനും, അനുഷ്ക ശർമയുമൊപ്പം അഭിനയിക്കാൻ സുശാന്തിന് അവസരം ലഭിച്ചു. ഈ ചിത്രം ഇന്ത്യൻ സിനിമകളിൽ ഏറ്റവുമധികം പ്രതിഫലം നേടിക്കൊടുത്ത ചിത്രമായി മാറി.[23][24]
2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന നീരജ് പാണ്ഡെയുടെ എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. ഈ ചിത്രം ഒരു നിർണ്ണായകവും വാണിജ്യപരവുമായ വിജയമായിരുന്നു. 2016 ലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായി മാറി. ചിത്രത്തിന്റെ റിലീസിന് മുമ്പേ തന്നെ വിമർശകർ അദ്ദേഹത്തിൻറെ പ്രകടനത്തെ പുകഴ്ത്തി.[25][26] ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരത്തിന് മികച്ച നടനുള്ള ആദ്യത്തെ നോമിനേഷൻ സുശാന്ത് സ്വന്തമാക്കി.[27]
ഫിലിമോഗ്രാഫി
[തിരുത്തുക]ചലച്ചിത്രങ്ങൾ
[തിരുത്തുക]ഇത് കാണിക്കുന്നത് ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളാണ് |
വർഷം | ശീർഷകം | പങ്ക് | കുറിപ്പുകൾ |
---|---|---|---|
2013 | കായി പോ ചെ! | ഇഷാൻ ഭട്ട് | |
ശൂദ് ദേശി റൊമാൻസ് | രഘു റാം | ||
2014 | പി. കെ | സർഫറാസ് യൂസഫ് | |
2015 | ഡിറ്റക്ടീവ് ബോംകേഷ് ബക്ഷി! | ബോംകേഷ് ബക്ഷി | |
2016 | എം. എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി | മഹേന്ദ്ര സിംഗ് ധോണി | |
2017 | രാബ്ത | ശിവ് Kakkar/Jilaan | |
2018 | വെൽക്കം റ്റു ന്യൂ യോർക്ക് | സുശാന്ത് സിങ് രജപുത് | |
ഡ്രൈവ് | TBA | പോസ്റ്റ്-പ്രൊഡക്ഷൻ | |
കേദാർനാഥ് | TBA | പോസ്റ്റ്-പ്രൊഡക്ഷൻ[2] | |
2019 | സൊന്ചിഡിയ | TBA | പോസ്റ്റ്-പ്രൊഡക്ഷൻ |
കിസി ഔർ മാനി | മാനി | ഷൂട്ട് ചെയ്യുന്നത്[4][5] | |
Chhichhore | അണി അക അനിരുദ്ധ് | ഷൂട്ട് ചെയ്യുന്നത്[4][5] |
സംഗീത വീഡിയോകൾ
[തിരുത്തുക]വർഷം | ഗാനം | സഹ നടൻ | ഗായകൻ(മാർ) | ഗാനരചന | Ref |
---|---|---|---|---|---|
2017 | "പാസ് ആവോ" | Kriti Sanon | Prakriti Kakar, അർമാൻ മാലിക് | Amaal Mallik | [28] |
ടെലിവിഷൻ
[തിരുത്തുക]വർഷം | ശീർഷകം | പങ്ക് | കുറിപ്പുകൾ |
---|---|---|---|
2008-2010 | കിസ് ദേശ് മേം ഹെ മേരാ ദിൽ | Rev. Tj Lalit ജുനേജ | സഹ നടൻ |
2010 | സരാ നാച്കെ ദിഖാ | തന്നെത്താൻ | |
2010-2011 | ജലക് ദിഖല ജാ 4 | തന്നെത്താൻ | റണ്ണർ അപ്പ് |
2009-2011, 2014 | പവിത്ര രിഷ്തത | മനവ് ദാമോദർ ദേശ്മുഖ് | |
2015 | സി ഐ ഡി | Byomkesh Rajendran Nair | ഗസ്റ്റ് appearance for Detective Byomkesh Bakshy! പ്രമോഷൻ |
2016 | കുംകും ഭാഗ്യ | സുശാന്ത് സിങ് രജപുത് | ഗസ്റ്റ് appearance വേണ്ടി എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി പ്രൊമോഷൻ |
പുരസ്കാരങ്ങൾ നാമനാമനിർദ്ദേശങ്ങളും
[തിരുത്തുക]വർഷം | അവാർഡ് | വർഗ്ഗം | പ്രവൃത്തി | ഫലം |
---|---|---|---|---|
2009 | ഇന്ത്യൻ ടെലി അവാർഡ് | ഏറ്റവും ജനപ്രിയ നടൻ (പുരുഷൻ) | പവിത്ര രിഷ്ത | നാമനിർദ്ദേശം[29] |
2010 | ഇന്ത്യൻ ടെലിവിഷൻ അക്കാദമി പുരസ്കാരങ്ങൾ | ഏറ്റവും ജനപ്രിയ നടൻ (പുരുഷൻ) | വിജയിച്ചു[30] | |
ബിഗ് സ്റ്റാർ എന്റർടെയ്ൻമെന്റ് പുരസ്കാരങ്ങൾ | മികച്ച ടെലിവിഷൻ നടനുള്ള (പുരുഷൻ) | വിജയിച്ചു[30] | ||
ബോറോപ്ലസ് ഗോൾഡ് അവാർഡ് | മികച്ച നടൻ - പ്രധാന കഥാപാത്രം | വിജയിച്ചു[30] | ||
2011 | മികച്ച നടൻ - പ്രധാന കഥാപാത്രം | വിജയിച്ചു[31][32] | ||
2014 | ഗിൽഡ് ഫിലിം അവാർഡ് | മികച്ച പുതുമുഖ നടൻ | കായി പോ ചെ! | വിജയിച്ചു |
മികച്ച നടൻ - പ്രധാന കഥാപാത്രം | നാമനിർദ്ദേശം[33] | |||
സ്ക്രീൻ പുരസ്കാരങ്ങൾ | മികച്ച പുതുമുഖ നടൻ | വിജയിച്ചു[34] | ||
സീ സിനി അവാർഡ് | മികച്ച പുതുമുഖ നടൻ | നാമനിർദ്ദേശം[35] | ||
ഫിലിംഫെയർ പുരസ്കാരം | മികച്ച പുതുമുഖ നടൻ | നാമനിർദ്ദേശം | ||
IIFA അവാർഡുകൾ | മികച്ച നടൻ - പ്രധാന കഥാപാത്രം | നാമനിർദ്ദേശം[36] | ||
2017 | സ്ക്രീൻ പുരസ്കാരങ്ങൾ | മികച്ച നടൻ (ക്രിട്ടിക്സ്) | എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി | വിജയിച്ചു |
ഫിലിംഫെയർ പുരസ്കാരം | മികച്ച നടൻ | നാമനിർദ്ദേശം | ||
സീ സിനി അവാർഡ് | മികച്ച നടൻ | നാമനിർദ്ദേശം[37] | ||
ഇടാന് പുരസ്കാരങ്ങൾ | മികച്ച നടൻ | നാമനിർദ്ദേശം[38] | ||
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാഡമി അവാർഡുകൾ | മികച്ച നടൻ | നാമനിർദ്ദേശം[39] | ||
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെല്ബണ് | മികച്ച നടൻ | വിജയിച്ചു[40] |
മരണം
[തിരുത്തുക]2020 ജൂൺ 14-ന് ഇദ്ദേഹം ആത്മഹത്യ ചെയ്തു. മുംബൈ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.വാതിൽ തുറക്കാത്തതിനെ തുടർന്ന് തകർത്ത് അകത്തു കയറിയപ്പോൾ തൂങ്ങി നിൽക്കുന്ന നിലയിൽ സുഷാന്തിനെ കണ്ടെത്തുകയായിരുന്നു. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറഞ്ഞു.[41] എംഎസ് ധോണിയിൽ സുശാന്ത് സിംഗ് രജ്പുത്തിനൊപ്പം പ്രവർത്തിച്ച സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് സപ്ന ഭവാനി, കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരം ചില ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോവുകയാണെന്ന് വെളിപ്പെടുത്തി.

അവലംബങ്ങൾ
[തിരുത്തുക]- ↑ "All you need to know about Shuddh Desi Romance star Sushant Singh Rajput- Entertainment News, Firstpost". Firstpost. 4 September 2013. Retrieved 23 December 2019.
- ↑ "Kedarnath actor Sushant Singh Rajput turns entrepreneur with Innsaei". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 18 May 2018. Retrieved 13 August 2018.
- ↑ "Entrepreneurship bug bites Sushant Singh Rajput; actor bets on VR with new venture". The Economic Times. 2018-05-18. Archived from the original on 2018-08-13. Retrieved 2018-08-13.
- ↑ "Sushant Singh Rajput donates Rs 1 crore as aid for Kerala on behalf of a fan. Read details". Hindustan Times (in ഇംഗ്ലീഷ്). 22 August 2018. Retrieved 14 September 2018.
- ↑ "After Donating 1 Crore to Kerala, Sushant Singh Rajput Gives Rs 1.25 Crore for Nagaland Relief Fund". News18. Retrieved 14 September 2018.
- ↑ "Sushant Singh Rajput visits blind school in Ranchi, embraces kid after his singing act—Watch". Zee News (in ഇംഗ്ലീഷ്). 22 August 2018. Retrieved 14 September 2018.
- ↑ "ആരാധകനെ ഞെട്ടിച്ച് ബോളിവുഡ് നടൻ സുശാന്ത് സിംഗ്". Asianet News Network Pvt Ltd. Retrieved 2018-10-23.
- ↑ "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകി നടൻ സുശാന്ത് സിംഗ് - Malayalam Express Online | DailyHunt". DailyHunt (in ഇംഗ്ലീഷ്). Retrieved 2018-10-23.
- ↑ "കേരളത്തിന് ഒരു കോടി രൂപ സഹായിച്ച സുശാന്ത് സിംഗ് നാഗാലാൻഡിന് 1.25 കോടി രൂപ നൽകി; ഒരുമിച്ച് പുതുക്കിപ്പണിയാമെന്ന് നടൻ". Retrieved 2018-10-23.
{{cite news}}
: no-break space character in|title=
at position 80 (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കാൻ പണമില്ല; ആരാധകനെ ഞെട്ടിച്ച് സുശാന്ത് സിംഗ് രജ്പുത്". East Coast Daily Malayalam (in അമേരിക്കൻ ഇംഗ്ലീഷ്). 2018-08-21. Archived from the original on 2019-08-17. Retrieved 2018-10-23.
- ↑ "Sushant Singh Rajput donates Rs 1 crore as aid for Kerala on behalf of a fan. Read details". https://www.hindustantimes.com/ (in ഇംഗ്ലീഷ്). 2018-08-22. Retrieved 2018-09-14.
{{cite news}}
: External link in
(help)|work=
- ↑ "Sushant gives wings to two young astronaut's dreams | Entertainment - Times of India Videos". timesofindia.indiatimes.com. Retrieved 2018-09-14.
- ↑ "Sushant gives wings to two young astronaut's dreams | Entertainment - Times of India Videos". timesofindia.indiatimes.com. Retrieved 2018-09-14.
- ↑ 14.0 14.1 Gupta, Priya (20 January 2013). "Madhuri wanted to learn dance from me: Sushant". The Times of India. Retrieved 7 July 2016.
- ↑ "I am a selfish actor: Sushant Singh Rajput".
- ↑ Gupta, Priya (20 January 2013). "Madhuri wanted to learn dance from me: Sushant". The Times of India. Retrieved 7 July 2016.
- ↑ "Converting dreams into reality".
- ↑ "Madhuri wanted to learn dance from me: Sushant – Times of India".
- ↑ Anuradha Choudhary (14 June 2013). ""I want to be on the cover of Filmfare" – Sushant Singh Rajput". Filmfare.com. Retrieved 7 July 2016.
- ↑ "Rajeev Masand' Kai Po Che review" Archived 2019-05-27 at the Wayback Machine.. Uefa. ശേഖരിച്ചത് 22 ഫെബ്രുവരി 2013
- ↑ "Review: Shuddh Desi Romance has NO dull moments". Rediff. 6 September 2013.
- ↑ Bollywood Hungama (6 September 2013). "Shuddh Desi Romance". bollywoodhungama.com.
- ↑ ians. "New friendship brimeth? Anushka Sharma and Sushant Singh Rajput shoot for 'Peekay'". CNN-IBN. Archived from the original on 2014-08-26. Retrieved 22 April 2014.
- ↑ "Sushant Singh confirmed for Hirani's PK". Retrieved 16 October 2012
- ↑ "Not Trying To Glorify MS Dhoni: Sushant Singh Rajput Opens Up About His Upcoming Film". CNN-News18. Indo-Asian News Service. 18 September 2016. Retrieved 4 October 2016.
- ↑ Express Web Desk (3 October 2016). "MS Dhoni The Untold Story box office collection day 10: Sushant Singh Rajput-starrer mints Rs 66 cr". The Indian Express. Retrieved 4 October 2016.
- ↑ "62nd Jio Filmfare Awards 2017 Nominations". 10 January 2017.
- ↑ T-Series (8 July 2017). "Paas Aao Song - Sushant Singh Rajput Kriti Sanon - Amaal Mallik Armaan Malik Prakriti Kakar". Retrieved 24 March 2018.
- ↑ "Nominees of The 9th Indian Telly Awards". Archived from the original on 2016-01-15. Retrieved 2018-10-23.
- ↑ 30.0 30.1 30.2 "Sushant Singh Rajput's Biography". koimoi. Retrieved 28 April 2014.
- ↑ "Fourth Boroplus Gold Awards 2011". gomolo.com. Archived from the original on 2018-09-11. Retrieved 14 October 2017.
- ↑ "indiantelevisionawards". indiantelevisionawards. Archived from the original on 2019-04-08. Retrieved 14 October 2017.
- ↑ Bollywood Hungama. "Nominations for 9th Renault Star Guild Awards – Latest Celebrity Features – Bollywood Hungama". bollywoodhungama.com.
- ↑ "Screen Awards 2015, Latest News on Screen Awards 2015, Photo Gallery The Indian Express". The Indian Express. Archived from the original on 13 മാർച്ച് 2014.
- ↑ "Zee Cine Awards 2014: Complete list of nominations". Zee News. Archived from the original on 2014-02-22. Retrieved 2018-10-23.
- ↑ "Nominations for IIFA Awards 2014". Bollywood Hungama. 20 February 2014. Retrieved 21 February 2014.
- ↑ Hungama, Bollywood (2 March 2017). "Nominations for Zee Cine Awards 2017 – Bollywood Hungama". Bollywood Hungama (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 14 July 2017.
- ↑ Hungama, Bollywood (19 December 2016). "Nominations for Stardust Awards 2016 – Bollywood Hungama". Bollywood Hungama (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 14 July 2017.
- ↑ "18th IIFA Awards 2017: List of Nominations". NDTV.com. Retrieved 14 July 2017.
- ↑ "IFFM Awards 2017: Lipstick Under My Burkha, Dangal, Baahubali 2 win big (in pics)" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 10 December 2017.
- ↑ https://malayalam.news18.com/news/india/bollywood-actor-sushant-singh-rajput-found-dead-as-248161.html[പ്രവർത്തിക്കാത്ത കണ്ണി]