സുശാന്ത് സിങ് രജപുത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുശാന്ത് സിങ് രജപുത്
Sushant singh rajput.jpg
ജനനം (1986-01-21) 21 ജനുവരി 1986 (33 വയസ്സ്)
പട്ന, ബീഹാർ, ഇന്ത്യ
ദേശീയതഇന്ത്യൻ
പഠിച്ച സ്ഥാപനങ്ങൾഡെൽഹി സാങ്കേതിക സർവകലാശാല
തൊഴിൽനടൻ & നർത്തകൻ
സജീവം2008 - തുടരുന്നു
ഉയരം1.86 m (6 ft 1 in)

ഒരു ഇന്ത്യൻ ചലച്ചിത്ര നടൻ, ടെലിവിഷൻ വ്യക്തിത്വം, സംരംഭകൻ എന്ന നിലകളിലും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ് സുശാന്ത് സിങ് രജപുത്.[1][2][3][4] ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡിൽ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തിൽ മൂന്നു പുരുഷ കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചു. 2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു.[5][6]

കേരള പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി.[7][8][9][10][11] നിതാ സംരംഭകത്വ പ്ലാറ്റ്ഫോം (WEP) പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച നീതി ആയോഗ് പദ്ധതിയിൽ അദ്ദേഹം അടുത്തിടെ ഒപ്പുവെച്ചു.[12] അഭിനയത്തിന് പുറമെ സുശാന്ത്4എഡ്യൂക്കേഷൻ പോലുള്ള യുവ വിദ്യാർത്ഥികളെ സഹായിക്കാൻ ആരംഭിച്ച പരിപാടികളിൽ അദ്ദേഹം സജീവമാണ്.[13]

ആദ്യകാല ജീവിതം[തിരുത്തുക]

ബീഹാറിലെ പട്നയിലാണ് സുശാന്ത് സിങ് രജപുത് ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരിമാരിൽ ഒരാൾ റിതു സിങ് ഒരു സംസ്ഥാന തല ക്രിക്കറ്റ് കളിക്കാരിയാണ്. 2002 ൽ അമ്മയുടെ മരണശേഷം സുശാന്തും കുടുബവും പട്നയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറുകയും ചെയ്തു.[14]

പട്നയിലെ സെന്റ് കരേൻസ് ഹൈസ്കൂളിനും ന്യൂഡൽഹിയിലെ കുലച്ചി ഹൻസ്രാജ് മോഡൽ സ്കൂളിലും രാജ്പുത് പഠിച്ചു.[15] ഡെൽഹി സാങ്കേതിക സർവകലാശാലയിൽ നിന്ന് ബാച്ചിലർ ഓഫ് എൻജിനീയറിങിൽ (മെക്കാനിക്കൽ എൻജിനീയറിങ്) അദ്ദേഹം പ്രവേശനം നേടി.[16] ഭൗതികശാസ്ത്രത്തിലെ ഒരു ദേശീയ ഒളിമ്പ്യാഡ് ജേതാവാണ് സുശാന്ത്.[17] അഭിനയജീവിതം തുടരാനായി അദ്ദേഹം നാലു വർഷത്തെ കോഴ്സിൽ മൂന്നു വർഷം മാത്രമേ പൂർത്തിയാക്കിയുള്ളൂ.[14]

കരിയർ[തിരുത്തുക]

ആദ്യകാല വർഷം[തിരുത്തുക]

ഡെൽഹി സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥിയായപ്പോൾ സുശാന്ത് ശ്യാമക് ദാവറിന്റെ നൃത്ത ക്ലാസുകളിൽ ചേർന്നു.[18] അഭിനയത്തിൽ ഒരു കരിയർ ഉണ്ടാക്കുന്ന ആശയം അദ്ദേഹത്തിനുണ്ടായി. ഡാൻസ് ക്ലാസ്സിലെ ചില സഹപാഠികൾ അഭിനയത്തിൽ താൽപര്യമുണ്ടാക്കുകയും ബാർ ജോണിന്റെ നാടക ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. സുശാന്തും അവരോടൊപ്പം അഭിനയ ക്ലാസുകളിൽ ചേർന്നു.[19]

ടെലിവിഷൻ (2008-12)[തിരുത്തുക]

2008 ൽ, സുശാന്തിന്റെ വ്യക്തിത്വവും അഭിനയ പ്രതിഭയും കണ്ട ബാലാജി ടെലിഫിലിംസിന്റെ കാസ്റ്റിംഗ് ടീം അദ്ദേഹത്തെ ഓഡിഷനു ക്ഷണിച്ചു. സുശാന്ത് കിസ് ദേശ് മേം ഹെ മേരാ ദിൽ എന്ന സിനിമയിൽ പ്രീത് ജുനേജയുടെ വേഷം ചെയ്തു.

2009 ജൂണിൽ സുശാന്ത്, പവിത്ര രിഷ്ത എന്ന ടെലിവിഷൻ പരമ്പരയിൽ മാനവ മുഖ് എന്ന കഥാപാത്രത്തെ അഭിനയിച്ചുതുടങ്ങി. കുടുംബത്തെ സഹായിക്കുന്ന പക്വതയുള്ള മെക്കാനിക്കിന്റെ റോളായിരുന്നു ഇതിൽ.

സിനിമ ജീവിതം (2013 മുതൽ)[തിരുത്തുക]

ഇടത്തുനിന്ന് വലത്തോട്ട്: സുശാന്ത്, രാജ്കുമാർ റാവു, അഭിഷേക് കപൂർ, അമിത് സാദ്

അഭിഷേക് കപൂറിന്റെ കായി പോ ചെ എന്ന സിനിമയിൽ സുശാന്തിനെ തിരഞ്ഞെടുത്തു. രാജ്കുമാർ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ചേതൻ ഭഗത്തിന്റെ നോവലായ ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കിയായിരുന്നു ഈ ചലച്ചിത്രം. ഈ ചിത്രം ഒരു നിർണ്ണായകവും വാണിജ്യപരവുമായ വിജയമായിത്തീർന്നു.[20]

സുശാന്ത് പരിനീതി ചോപ്ര, വാനി കപൂർ എന്നിവരോടൊപ്പം 2013 ൽ

സുശാന്തിന്റെ രണ്ടാമത്തെ ചലച്ചിത്രമായ ശുദ്ദ് ദേശി റൊമാൻസ്, പരിനീതി ചോപ്ര, വാനി കപൂർ എന്നിവരോടൊപ്പമുള്ള ചിത്രമായിരുന്നു.[21][22] അടുത്ത വേഷം പി. കെ. എന്ന ചിത്രത്തിൽ ആമിർ ഖാനും, അനുഷ്ക ശർമയുമൊപ്പം അഭിനയിക്കാൻ സുശാന്തിന് അവസരം ലഭിച്ചു. ഈ ചിത്രം ഇന്ത്യൻ സിനിമകളിൽ ഏറ്റവുമധികം പ്രതിഫലം നേടിക്കൊടുത്ത ചിത്രമായി മാറി.[23][24]

2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന നീരജ് പാണ്ഡെയുടെ എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. ഈ ചിത്രം ഒരു നിർണ്ണായകവും വാണിജ്യപരവുമായ വിജയമായിരുന്നു. 2016 ലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായി മാറി. ചിത്രത്തിന്റെ റിലീസിന് മുമ്പേ തന്നെ വിമർശകർ അദ്ദേഹത്തിൻറെ പ്രകടനത്തെ പുകഴ്ത്തി.[25][26] ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരത്തിന് മികച്ച നടനുള്ള ആദ്യത്തെ നോമിനേഷൻ സുശാന്ത് സ്വന്തമാക്കി.[27]

ഫിലിമോഗ്രാഫി[തിരുത്തുക]

ചലച്ചിത്രങ്ങൾ[തിരുത്തുക]

കീ
Films that have not yet been released ഇത് കാണിക്കുന്നത് ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളാണ്
വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2013 കായി പോ ചെ! ഇഷാൻ ഭട്ട്
ശൂദ് ദേശി റൊമാൻസ് രഘു റാം
2014 പി. കെ സർഫറാസ് യൂസഫ്
2015 ഡിറ്റക്ടീവ് ബോംകേഷ് ബക്ഷി! ബോംകേഷ് ബക്ഷി
2016 എം. എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി മഹേന്ദ്ര സിംഗ് ധോണി
2017 രാബ്ത ശിവ് Kakkar/Jilaan
2018 വെൽക്കം റ്റു ന്യൂ യോർക്ക് സുശാന്ത് സിങ് രജപുത്
ഡ്രൈവ് Film has yet to be released TBA പോസ്റ്റ്-പ്രൊഡക്ഷൻ
കേദാർനാഥ് Films that have not yet been released TBA പോസ്റ്റ്-പ്രൊഡക്ഷൻ[2]
2019 സൊന്ചിഡിയ Films that have not yet been released TBA പോസ്റ്റ്-പ്രൊഡക്ഷൻ
കിസി ഔർ മാനി Films that have not yet been released മാനി ഷൂട്ട് ചെയ്യുന്നത്[4][5]
Chhichhore Films that have not yet been released അണി അക അനിരുദ്ധ് ഷൂട്ട് ചെയ്യുന്നത്[4][5]

സംഗീത വീഡിയോകൾ[തിരുത്തുക]

വർഷം ഗാനം സഹ നടൻ ഗായകൻ(മാർ) ഗാനരചന Ref
2017 "പാസ് ആവോ" Kriti Sanon Prakriti Kakar, അർമാൻ മാലിക് Amaal Mallik [28]

ടെലിവിഷൻ[തിരുത്തുക]

വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2008-2010 കിസ് ദേശ് മേം ഹെ മേരാ ദിൽ Rev. Tj Lalit ജുനേജ സഹ നടൻ
2010 സരാ നാച്കെ ദിഖാ തന്നെത്താൻ
2010-2011 ജലക് ദിഖല ജാ 4 തന്നെത്താൻ റണ്ണർ അപ്പ്
2009-2011, 2014 പവിത്ര രിഷ്തത മനവ് ദാമോദർ ദേശ്മുഖ്
2015 സി ഐ ഡി Byomkesh Rajendran Nair ഗസ്റ്റ് appearance for Detective Byomkesh Bakshy! പ്രമോഷൻ
2016 കുംകും ഭാഗ്യ സുശാന്ത് സിങ് രജപുത് ഗസ്റ്റ് appearance വേണ്ടി എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി പ്രൊമോഷൻ

പുരസ്കാരങ്ങൾ നാമനാമനിർദ്ദേശങ്ങളും[തിരുത്തുക]

ഫിലിംഫെയർ അവാർഡുകളിൽ രജപുത്
വർഷം അവാർഡ് വർഗ്ഗം പ്രവൃത്തി ഫലം
2009 ഇന്ത്യൻ ടെലി അവാർഡ് ഏറ്റവും ജനപ്രിയ നടൻ (പുരുഷൻ) പവിത്ര രിഷ്ത നാമനിർദ്ദേശം[29]
2010 ഇന്ത്യൻ ടെലിവിഷൻ അക്കാദമി പുരസ്കാരങ്ങൾ ഏറ്റവും ജനപ്രിയ നടൻ (പുരുഷൻ) വിജയിച്ചു[30]
ബിഗ് സ്റ്റാർ എന്റർടെയ്ൻമെന്റ് പുരസ്കാരങ്ങൾ മികച്ച ടെലിവിഷൻ നടനുള്ള (പുരുഷൻ) വിജയിച്ചു[30]
ബോറോപ്ലസ് ഗോൾഡ് അവാർഡ് മികച്ച നടൻ - പ്രധാന കഥാപാത്രം വിജയിച്ചു[30]
2011 മികച്ച നടൻ - പ്രധാന കഥാപാത്രം വിജയിച്ചു[31][32]
2014 ഗിൽഡ് ഫിലിം അവാർഡ് മികച്ച പുതുമുഖ നടൻ കായി പോ ചെ! വിജയിച്ചു
മികച്ച നടൻ - പ്രധാന കഥാപാത്രം നാമനിർദ്ദേശം[33]
സ്ക്രീൻ പുരസ്കാരങ്ങൾ മികച്ച പുതുമുഖ നടൻ വിജയിച്ചു[34]
സീ സിനി അവാർഡ് മികച്ച പുതുമുഖ നടൻ നാമനിർദ്ദേശം[35]
ഫിലിംഫെയർ പുരസ്കാരം മികച്ച പുതുമുഖ നടൻ നാമനിർദ്ദേശം
IIFA അവാർഡുകൾ മികച്ച നടൻ - പ്രധാന കഥാപാത്രം നാമനിർദ്ദേശം[36]
2017 സ്ക്രീൻ പുരസ്കാരങ്ങൾ മികച്ച നടൻ (ക്രിട്ടിക്സ്) എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി വിജയിച്ചു
ഫിലിംഫെയർ പുരസ്കാരം മികച്ച നടൻ നാമനിർദ്ദേശം
സീ സിനി അവാർഡ് മികച്ച നടൻ നാമനിർദ്ദേശം[37]
ഇടാന് പുരസ്കാരങ്ങൾ മികച്ച നടൻ നാമനിർദ്ദേശം[38]
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാഡമി അവാർഡുകൾ മികച്ച നടൻ നാമനിർദ്ദേശം[39]
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെല്ബണ് മികച്ച നടൻ വിജയിച്ചു[40]

അവലംബങ്ങൾ[തിരുത്തുക]

  1. "All you need to know about Shuddh Desi Romance stnar Sushant Singh Rajput".
  2. "Kedarnath actor Sushant Singh Rajput turns entrepreneur with Innsaei". The Indian Express (ഭാഷ: ഇംഗ്ലീഷ്). 2018-05-18. ശേഖരിച്ചത്: 2018-08-13.
  3. "Entrepreneurship bug bites Sushant Singh Rajput; actor bets on VR with new venture". The Economic Times. 2018-05-18. ശേഖരിച്ചത്: 2018-08-13.
  4. "Entrepreneurship bug bites Sushant Singh Rajput; actor bets on VR with new venture". The Economic Times. 2018-05-18. ശേഖരിച്ചത്: 2018-08-13.
  5. "ധോണിയുമായുള്ള പ്രണയബന്ധം; വെളിപ്പെടുത്തലുമായി നടി റായ് ലക്ഷ്മി | Reporter Live". REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment (ഭാഷ: ഇംഗ്ലീഷ്). 2016-09-27. ശേഖരിച്ചത്: 2018-10-23.
  6. Express Web Desk (3 October 2016). "MS Dhoni The Untold Story box office collection day 10: Sushant Singh Rajput-starrer mints Rs 66 cr". The Indian Express. ശേഖരിച്ചത്: 4 October 2016.
  7. "ആരാധകനെ ഞെട്ടിച്ച് ബോളിവുഡ് നടൻ സുശാന്ത് സിംഗ്". Asianet News Network Pvt Ltd. ശേഖരിച്ചത്: 2018-10-23.
  8. "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകി നടൻ സുശാന്ത് സിംഗ് - Malayalam Express Online | DailyHunt". DailyHunt (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-10-23.
  9. "കേരളത്തിന് ഒരു കോടി രൂപ സഹായിച്ച സുശാന്ത് സിംഗ് നാഗാലാൻഡിന് 1.25 കോടി രൂപ നൽകി;  ഒരുമിച്ച് പുതുക്കിപ്പണിയാമെന്ന് നടൻ". ശേഖരിച്ചത്: 2018-10-23.
  10. "കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കാൻ പണമില്ല; ആരാധകനെ ഞെട്ടിച്ച് സുശാന്ത് സിംഗ് രജ്പുത്". East Coast Daily Malayalam (ഭാഷ: ഇംഗ്ലീഷ്). 2018-08-21. ശേഖരിച്ചത്: 2018-10-23.
  11. "Sushant Singh Rajput donates Rs 1 crore as aid for Kerala on behalf of a fan. Read details". https://www.hindustantimes.com/ (ഭാഷ: ഇംഗ്ലീഷ്). 2018-08-22. ശേഖരിച്ചത്: 2018-09-14. External link in |work= (help)
  12. "Sushant gives wings to two young astronaut's dreams | Entertainment - Times of India Videos". timesofindia.indiatimes.com. ശേഖരിച്ചത്: 2018-09-14.
  13. "Sushant gives wings to two young astronaut's dreams | Entertainment - Times of India Videos". timesofindia.indiatimes.com. ശേഖരിച്ചത്: 2018-09-14.
  14. 14.0 14.1 Gupta, Priya (20 January 2013). "Madhuri wanted to learn dance from me: Sushant". The Times of India. ശേഖരിച്ചത്: 7 July 2016.
  15. "I am a selfish actor: Sushant Singh Rajput".
  16. Gupta, Priya (20 January 2013). "Madhuri wanted to learn dance from me: Sushant". The Times of India. ശേഖരിച്ചത്: 7 July 2016.
  17. "Converting dreams into reality".
  18. "Madhuri wanted to learn dance from me: Sushant – Times of India".
  19. Anuradha Choudhary (14 June 2013). ""I want to be on the cover of Filmfare" – Sushant Singh Rajput". Filmfare.com. ശേഖരിച്ചത്: 7 July 2016.
  20. "Rajeev Masand' Kai Po Che review". Uefa. ശേഖരിച്ചത് 22 ഫെബ്രുവരി 2013
  21. "Review: Shuddh Desi Romance has NO dull moments". Rediff. 6 September 2013.
  22. Bollywood Hungama (6 September 2013). "Shuddh Desi Romance". bollywoodhungama.com.
  23. ians. "New friendship brimeth? Anushka Sharma and Sushant Singh Rajput shoot for 'Peekay'". CNN-IBN. ശേഖരിച്ചത്: 22 April 2014.
  24. "Sushant Singh confirmed for Hirani's PK". Retrieved 16 October 2012
  25. "Not Trying To Glorify MS Dhoni: Sushant Singh Rajput Opens Up About His Upcoming Film". CNN-News18. Indo-Asian News Service. 18 September 2016. ശേഖരിച്ചത്: 4 October 2016.
  26. Express Web Desk (3 October 2016). "MS Dhoni The Untold Story box office collection day 10: Sushant Singh Rajput-starrer mints Rs 66 cr". The Indian Express. ശേഖരിച്ചത്: 4 October 2016.
  27. "62nd Jio Filmfare Awards 2017 Nominations". 10 January 2017.
  28. T-Series (8 July 2017). "Paas Aao Song - Sushant Singh Rajput Kriti Sanon - Amaal Mallik Armaan Malik Prakriti Kakar". ശേഖരിച്ചത്: 24 March 2018.
  29. "Nominees of The 9th Indian Telly Awards".
  30. 30.0 30.1 30.2 "Sushant Singh Rajput's Biography". koimoi. ശേഖരിച്ചത്: 28 April 2014.
  31. "Fourth Boroplus Gold Awards 2011". gomolo.com. ശേഖരിച്ചത്: 14 October 2017.
  32. "indiantelevisionawards". indiantelevisionawards. ശേഖരിച്ചത്: 14 October 2017.
  33. Bollywood Hungama. "Nominations for 9th Renault Star Guild Awards – Latest Celebrity Features – Bollywood Hungama". bollywoodhungama.com.
  34. "Screen Awards 2015, Latest News on Screen Awards 2015, Photo Gallery The Indian Express". The Indian Express. മൂലതാളിൽ നിന്നും 13 March 2014-ന് ആർക്കൈവ് ചെയ്തത്.
  35. "Zee Cine Awards 2014: Complete list of nominations". Zee News.
  36. "Nominations for IIFA Awards 2014". Bollywood Hungama. 20 February 2014. ശേഖരിച്ചത്: 21 February 2014.
  37. Hungama, Bollywood (2 March 2017). "Nominations for Zee Cine Awards 2017 – Bollywood Hungama". Bollywood Hungama (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 14 July 2017.
  38. Hungama, Bollywood (19 December 2016). "Nominations for Stardust Awards 2016 – Bollywood Hungama". Bollywood Hungama (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 14 July 2017.
  39. "18th IIFA Awards 2017: List of Nominations". NDTV.com. ശേഖരിച്ചത്: 14 July 2017.
  40. "IFFM Awards 2017: Lipstick Under My Burkha, Dangal, Baahubali 2 win big (in pics)" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 10 December 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുശാന്ത്_സിങ്_രജപുത്&oldid=2896802" എന്ന താളിൽനിന്ന് ശേഖരിച്ചത്