Jump to content

സശാസ്ത്ര സീമ ബല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sashastra Seema Bal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സശാസ്ത്ര സീമാ ബൽ
Sashastra Seema Bal
സശാസ്ത്ര സീമാ ബലിന്റെ ചിഹ്നം
സശാസ്ത്ര സീമ ബാലിന്റെ പതാക
സശാസ്ത്ര സീമ ബാലിന്റെ പതാക
പൊതുവായ പേര്Translation: Armed Border Force
ചുരുക്കംഎസ്.എസ്.ബി
ആപ്തവാക്യംസേവനം, സുരക്ഷ, സാഹോദര്യം
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്20 ഡിസംബർ 1963; 60 വർഷങ്ങൾക്ക് മുമ്പ് (1963-12-20)
ജീവനക്കാർ94,261 active personnel[1]
ബജറ്റ്7,653.73 കോടി (US$1.2 billion) (2022–23)[2]
നിയമപരമായ വ്യക്തിത്വംസായുധ പോലീസ് സേന
അധികാരപരിധി
കേന്ദ്ര ഏജൻസിIndia
പ്രവർത്തനപരമായ അധികാരപരിധിIndia
ഭരണസമിതികേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭരണഘടന
പൊതു സ്വഭാവം
പ്രവർത്തന ഘടന
ആസ്ഥാനംന്യൂ ഡെൽഹി
ഉത്തരവാദപ്പെട്ട മന്ത്രി
മേധാവി
മാതൃ വകുപ്പ്കേന്ദ്ര സായുധ പോലീസ് സേനകൾ
വെബ്സൈറ്റ്
www.ssb.gov.in

സശാസ്ത്ര സീമ ബൽ (എസ്.എസ്.ബി ;

), നേപ്പാൾ, ഭൂട്ടാൻ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അതിർത്തി കാവൽ സേനയാണ് സശാസ്ത്ര സീമ ബൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഏഴ് കേന്ദ്ര സായുധ പോലീസ് സേനകളിൽ ഒന്നാണിത്.

1963-ൽ ഇന്ത്യ-ചൈന യുദ്ധത്തെത്തുടർന്ന് ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ശത്രുക്കളുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തിപ്പെടുത്തുന്നതിനായി സ്പെഷ്യൽ സർവീസ് ബ്യൂറോ എന്ന പേരിൽ സേന രൂപീകരിച്ചു. ഇന്ത്യ-നേപ്പാൾ, ഇന്ത്യ-ഭൂട്ടാൻ അതിർത്തികളിൽ ആണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. ന്യൂ ഡൽഹിയിലാണ് ഈ സേനയുടെ ആസ്ഥാനം.

ചുമതലകളും പ്രവർത്തനങ്ങളും

[തിരുത്തുക]
2013-ൽ പുറത്തിറക്കിയ സശാസ്ത്ര സീമ ബാലിന്റെ തപാൽ സ്റ്റാമ്പ്

സ്പെഷ്യൽ സർവീസ് ബ്യൂറോ എന്ന പേരിൽ ആണ് ഈ സേന രൂപീകരിക്കപ്പെടുന്നത്. ഇതിൻ്റെ പ്രധാന ഉദ്ദേശലക്ഷ്യം, സമാധാനകാലത്തും യുദ്ധസമയത്തും ദേശീയ സുരക്ഷയ്ക്കായി ഇന്ത്യയുടെ അതിർത്തിയിലെ ജനങ്ങളെ പ്രചോദിപ്പിക്കുകയും അണിനിരത്തുകയും ദേശീയോദ്ഗ്രഥനത്തിന്റെ ഉന്നമനത്തിനായി ജനങ്ങൾക്കിടയിൽ സുരക്ഷിതത്വവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും കള്ളക്കടത്തും മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങളും തടയലാണ് ഇന്നത്തെ എസ്.എസ്.ബിയുടെ പ്രധാന ചുമതല.

ഈ നിർബന്ധിത ചുമതല കൈവരിക്കുന്നതിനായി, 1973 ലെ ക്രിമിനൽ നടപടി ചട്ടം, 1959 ലെ ആയുധ നിയമം, 1985 ലെ എൻ‌ഡി‌പി‌എസ് ആക്റ്റ്, 1967 ലെ പാസ്‌പോർട്ട് ആക്റ്റ് എന്നിവ പ്രകാരം സശാസ്ത്ര സീമ ബലിന് (SSB) ചില അധികാരങ്ങൾ ഭാരത സർക്കാറ് നൽകിയിട്ടുണ്ട്. 1962-ലെ കസ്റ്റംസ് ആക്ട് പ്രകാരം അധിക അധികാരങ്ങൾ നൽകാനും ഇന്ത്യാ ഗവൺമെന്റ് ഇപ്പോൾ ആലോചിക്കുന്നു.

ഈ അധികാരങ്ങൾ  ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, സിക്കിം, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രാജ്യന്തര അതിർത്തി പ്രദേശങ്ങളിലെ 15km പരിധിക്കുള്ളിൽ വിനിയോഗിക്കാൻ അധികാരം നൽകിയിട്ടുണ്ട്. ഇന്തോ-നേപ്പാൾ, ഇന്തോ-ഭൂട്ടാൻ അതിർത്തികളിലൂടെയും അതുപോലെ SSB പ്രവർത്തനത്തിന്റെ മറ്റേതെങ്കിലും മേഖലയിലും ഇവർക്ക് ഈ നിയമങ്ങൾ നടപ്പിലാക്കാൻ അധികാരം ഉണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Force Profile- SSB Ministry of Home Affairs, Govt. Of India". ssb.gov.in. Archived from the original on 2022-03-23. Retrieved 2023-07-16.
  2. "Rs 1.85 lakh crore allocation to MHA in budget". The Economic Times. Retrieved 2022-02-01.
  3. "Centre elevates top IPS officer SL Thaosen as SSB chief".[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സശാസ്ത്ര_സീമ_ബല്&oldid=3964518" എന്ന താളിൽനിന്ന് ശേഖരിച്ചത്