ഉള്ളടക്കത്തിലേക്ക് പോവുക

സശാസ്ത്ര സീമ ബല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സശാസ്ത്ര സീമ ബാൽ
Emblem of the Sashastra Seema Bal
Flag of Sashastra Seema Bal
Flag of Sashastra Seema Bal
പൊതുവായ പേര്सशस्त्र सीमा बल
ചുരുക്കംSSB
ആപ്തവാക്യംService, Security and Brotherhood
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്20 ഡിസംബർ 1963; 61 years ago (1963-12-20)
ജീവനക്കാർ94,261 active personnel[1]
ബജറ്റ്10,237.28 കോടി (US$1.2 billion) (2025–26)[2]
അധികാരപരിധി
കേന്ദ്ര ഏജൻസിIndia
പ്രവർത്തനപരമായ അധികാരപരിധിIndia
ഭരണസമിതിMinistry of Home Affairs
ഭരണഘടന
പൊതു സ്വഭാവം
പ്രവർത്തന ഘടന
ആസ്ഥാനംന്യൂഡൽഹി
മന്ത്രി ഉത്തരവാദപ്പെട്ട
മേധാവി
വെബ്സൈറ്റ്
https://ssb.gov.in/

സശാസ്ത്ര സീമ ബാൽ (എസ്.എസ്.ബി ; സായുധ അതിർത്തി സേന), നേപ്പാൾ, ഭൂട്ടാൻ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അതിർത്തി കാവൽ സേനയാണ് സശാസ്ത്ര സീമ ബൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഏഴ് കേന്ദ്ര സായുധ പോലീസ് സേനകളിൽ ഒന്നാണിത്.

1963-ൽ ഇന്ത്യ-ചൈന യുദ്ധത്തെത്തുടർന്ന് ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ശത്രുക്കളുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തിപ്പെടുത്തുന്നതിനായി സ്പെഷ്യൽ സർവീസ് ബ്യൂറോ എന്ന പേരിൽ സേന രൂപീകരിച്ചു. ഇന്ത്യ-നേപ്പാൾ, ഇന്ത്യ-ഭൂട്ടാൻ അതിർത്തികളിൽ ആണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. ന്യൂ ഡൽഹിയിലാണ് ഈ സേനയുടെ ആസ്ഥാനം.

ചുമതലകളും പ്രവർത്തനങ്ങളും

[തിരുത്തുക]
2013-ൽ പുറത്തിറക്കിയ സശാസ്ത്ര സീമ ബാലിന്റെ തപാൽ സ്റ്റാമ്പ്

സ്പെഷ്യൽ സർവീസ് ബ്യൂറോ എന്ന പേരിൽ ആണ് ഈ സേന രൂപീകരിക്കപ്പെടുന്നത്. ഇതിൻ്റെ പ്രധാന ഉദ്ദേശലക്ഷ്യം, സമാധാനകാലത്തും യുദ്ധസമയത്തും ദേശീയ സുരക്ഷയ്ക്കായി ഇന്ത്യയുടെ അതിർത്തിയിലെ ജനങ്ങളെ പ്രചോദിപ്പിക്കുകയും അണിനിരത്തുകയും ദേശീയോദ്ഗ്രഥനത്തിന്റെ ഉന്നമനത്തിനായി ജനങ്ങൾക്കിടയിൽ സുരക്ഷിതത്വവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും കള്ളക്കടത്തും മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങളും തടയലാണ് ഇന്നത്തെ എസ്.എസ്.ബിയുടെ പ്രധാന ചുമതല.

ഈ നിർബന്ധിത ചുമതല കൈവരിക്കുന്നതിനായി, 1973 ലെ ക്രിമിനൽ നടപടി ചട്ടം, 1959 ലെ ആയുധ നിയമം, 1985 ലെ എൻ‌ഡി‌പി‌എസ് ആക്റ്റ്, 1967 ലെ പാസ്‌പോർട്ട് ആക്റ്റ് എന്നിവ പ്രകാരം സശാസ്ത്ര സീമ ബലിന് (SSB) ചില അധികാരങ്ങൾ ഭാരത സർക്കാറ് നൽകിയിട്ടുണ്ട്. 1962-ലെ കസ്റ്റംസ് ആക്ട് പ്രകാരം അധിക അധികാരങ്ങൾ നൽകാനും ഇന്ത്യാ ഗവൺമെന്റ് ഇപ്പോൾ ആലോചിക്കുന്നു.

ഈ അധികാരങ്ങൾ  ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, സിക്കിം, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രാജ്യന്തര അതിർത്തി പ്രദേശങ്ങളിലെ 15km പരിധിക്കുള്ളിൽ വിനിയോഗിക്കാൻ അധികാരം നൽകിയിട്ടുണ്ട്. ഇന്തോ-നേപ്പാൾ, ഇന്തോ-ഭൂട്ടാൻ അതിർത്തികളിലൂടെയും അതുപോലെ SSB പ്രവർത്തനത്തിന്റെ മറ്റേതെങ്കിലും മേഖലയിലും ഇവർക്ക് ഈ നിയമങ്ങൾ നടപ്പിലാക്കാൻ അധികാരം ഉണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Force Profile- SSB Ministry of Home Affairs, Govt. Of India". ssb.gov.in.
  2. "DEMAND NO. 51, Demands for Grants, 2025-2026, MINISTRY OF HOME AFFAIRS" (PDF). IndiaBudget.gov.in. New Delhi. 1 Feb 2025. p. 5. Retrieved 1 Feb 2025.
"https://ml.wikipedia.org/w/index.php?title=സശാസ്ത്ര_സീമ_ബല്&oldid=4535322" എന്ന താളിൽനിന്ന് ശേഖരിച്ചത്