സന്തോഷ് ഏച്ചിക്കാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Santhosh Echikkanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സന്തോഷ് ഏച്ചിക്കാനം
സന്തോഷ് ഏച്ചിക്കാനം.jpg
സന്തോഷ് ഏച്ചിക്കാനം
ജനനം
ദേശീയത ഇന്ത്യ
രചനാകാലം- ഇപ്പോഴും
പ്രധാന കൃതികൾകൊമാല , ഒറ്റവാതിൽ

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം[1][2] അങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കാസർഗോഡ് ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം.അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള. മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജൽസ മേനോൻ മകൻ:മഹാദേവൻ

അറസ്റ്റ്[തിരുത്തുക]

പിന്നാക്കവിഭാഗ സമുദായത്തെ അപകീർത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്നാരോപിച്ച് നൽകിയ പരാതിയിൽ 2018ൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. മാവിലൻ സമുദായത്തിൽപ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നായിരുന്നു പരാതി. കോട്ടയത്തെ ഒരു പുസ്തക പ്രസാധകർ നടത്തിയ കൂട്ടായ്മയിൽ നടത്തിയ ചർച്ചയ്ക്കിടെ ഉണ്ടായ സംഭാഷണ ശകലമാണ് പരാതിക്കിടയാക്കിയത്.[3]

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[തിരുത്തുക]

  • ഒറ്റവാതിൽ
  • കൊമാല[4]
  • നരനായും പറവയായും
  • കഥാപാത്രങ്ങളും പങ്കെടുത്തവരും
  • ഒരു ചിത്രകഥയിലെ നായാട്ടുകാർ
  • മംഗല്യം തന്തു നാൻ ദേന
  • എൻമകജെ പഠനങ്ങൾ
  • കഥകൾ
  • ശ്വാസം
  • ബിരിയാണി

തിരക്കഥ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം(2008) - കൊമാല[2]
  • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യപുരസ്‌കാരം(2010) - കൊമാല[6]
  • കാരൂർ ജന്മശതാബ്ദി പുരസ്കാരം[6]
  • പ്രവാസി ബഷീർ പുരസ്കാരം[6]
  • അബുദാബി ശക്തി അവാർഡ്[6]
  • ചെറുകാട് അവാർഡ്[6]
  • വി.പി. ശിവകുമാർ കേളി അവാർഡ്[6]
  • അങ്കണം ഇ.പി സുഷമ എൻഡോവ്‌മെന്റ്[7]
  • പത്മരാജൻ പുരസ്കാരം[6]
  • തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം[6]
  • കൊൽക്കത്ത ഭാഷാ സാഹിത്യപരിഷത്ത് അവാർഡ്[6]
  • ഡൽഹി കഥാ അവാർഡ്[6]
  • പത്മപ്രഭ പുരസ്കരം

അവലംബം[തിരുത്തുക]

  1. "ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. ഏപ്രിൽ 18, 2009. ശേഖരിച്ചത് ഏപ്രിൽ 18, 2009. CS1 maint: discouraged parameter (link)
  2. 2.0 2.1 "Sahitya Akademi awards announced". The Hindu. 19 April 2009. ശേഖരിച്ചത് 18 July 2009. CS1 maint: discouraged parameter (link)
  3. https://www.mathrubhumi.com/news/kerala/santhosh-echikkanam-arrested-1.3396608
  4. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 775. 2012 ഡിസംബർ 31. ശേഖരിച്ചത് 2013 മെയ് 20. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link) CS1 maint: unrecognized language (link)
  5. "Santhosh Echikkanam". Wikipedia. Wikipedia English. Santhosh Echikkanam. ശേഖരിച്ചത് 2019-12-09. Check date values in: |date= (help)
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 6.8 6.9 "ലൈബ്രറി കൗൺസിൽ സാഹിത്യപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്". മാതൃഭൂമി. 2011 നവംബർ 25. ശേഖരിച്ചത് നവംബർ 25, 2011. Check date values in: |date= (help)CS1 maint: discouraged parameter (link)
  7. പുഴ.കോം വെബ്‌സൈറ്റ്


"https://ml.wikipedia.org/w/index.php?title=സന്തോഷ്_ഏച്ചിക്കാനം&oldid=3550020" എന്ന താളിൽനിന്ന് ശേഖരിച്ചത്