നിലൂഫെർ ദെമിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nilüfer demir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിലൂഫെർ ദെമിർ
ജനനം1986 (വയസ്സ് 37–38)
ദേശീയതതുർക്കി
തൊഴിൽഫോട്ടോഗ്രാഫർ, ഫോട്ടോജേർണലിസ്റ്റ്

ഒരു തുർക്കിഷ് വനിതാ ഫോട്ടോജേർണലിസ്റ്റ് ആണ് നിലൂഫെർ ദെമിർ (ജനനം 1986). കൗമാരപ്രായത്തിൽ തന്നെ അവർ ഡോകാൻ ന്യൂസ് ഏജൻസിയിൽ ജോലി ചെയ്തുതുടങ്ങിയിരുന്നു.[1][2] 2015 ൽ യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധിയെക്കുറിച്ചുള്ള പത്രറിപ്പോർട്ടു പരമ്പരയുടെ ഭാഗമായി അവർ പകർത്തിയ അലൻ കുർദിയുടെ ഫോട്ടോകൾ 2015 സെപ്റ്റംബർ 2 ന് ലോക വാർത്തയായി. കടൽത്തീരത്ത് കുർദിയുടെ മൃതദേഹം കണ്ട ദെമിർ നിരവധി ഫോട്ടോകൾ എടുത്തിരുന്നു, അതിൽ ഒരു ഫോട്ടോയാണ് ലോക ശ്രദ്ധ ആകർഷിച്ചത്.

മരിച്ച പിഞ്ചുകുഞ്ഞിന്റെ ഫോട്ടോ[തിരുത്തുക]

സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും പ്രചരിച്ച നിലൂഫെർ പകർത്തിയ അലൻ കുർദിയുടെ ഫോട്ടോ, ഇടത് നിന്ന് രണ്ടാമത്

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോൾ തനിക്ക് ഭയമുണ്ടായെന്ന് അവർ പറഞ്ഞു. സ്വന്തം വികാരങ്ങൾ പങ്കുവെക്കാനായി അവർ ചിത്രങ്ങൾ എടുത്തു. [3] [4]

ദെമിറിന്റെ ഫോട്ടോ ലോകത്തെ മാറ്റിമറിച്ച ഐക്കണിക് ഫോട്ടോകളുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. "കിയാവുരാൻ ഇൻസാൻലിക്" എന്ന ഹാഷ്‌ടാഗിനൊപ്പം അവളുടെ ഫോട്ടോ ആ സമയത്ത് ട്വിറ്ററിലെ ഏറ്റവും പ്രചാരമുള്ള വിഷയമായി. [5] 2016 മാർച്ചിൽ ദെമിറിന്റെ ഫോട്ടോ ഐക്കണിക് ഫോട്ടോകളെക്കുറിച്ചുള്ള ഒരു ഡച്ച് ഡോക്യുമെന്ററിയുടെ വിഷയമായിരുന്നു. യൂറോപ്പിലുടനീളം വ്യത്യസ്തമായ പ്രതികരണങ്ങൾ ഉണ്ടാക്കുകയും, യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധിയെക്കുറിച്ചുള്ള നിരവധി ആളുകളുടെ മനോഭാവം മാറുന്നതിന് കാരണമാകുകയും ചെയ്ത ഈ ഫോട്ടോ എന്തുകൊണ്ടാണ് വേൾഡ് പ്രസ് ഫോട്ടോയ്ക്കായി തിരഞ്ഞെടുക്കാത്തത് എന്നതാണ് ഡോക്യുമെന്ററിയിൽ കൂടുതലും ചർച്ചയായത്.[6] 2015 ൽ വേൾഡ് പ്രസ്സ് ഫോട്ടോ ആയി തിരഞ്ഞെടുത്തത് യൂറോപ്പിലേക്ക് വിജയകരമായി കുടിയേറിയ ബാലന്റെ ചിത്രമായിരുന്നു, അങ്ങനെ നിരാശയേക്കാൾ പ്രത്യാശയ്ക്ക് പ്രാധാന്യം നൽകുകയാണ് ഉണ്ടായത്.

മരിച്ച പിഞ്ചുകുഞ്ഞിന്റെ മറ്റ് ഫോട്ടോകൾ[തിരുത്തുക]

സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതലായി പ്രചരിച്ച ചിത്രമാണ് ദെമിർ പകർത്തിയ നിരവധി ഫോട്ടോകളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സ്വാധീനം ചെലുത്തിയെന്ന് കരുതപ്പെടുന്നു. [7] 2015 സെപ്റ്റംബർ 2 ന് ഒരു വനിതാ പത്രപ്രവർത്തകൻ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം 2015 സെപ്റ്റംബർ 3 ന് ഡച്ച് പത്രമായ ട്രൌവ് അവരുടെ ഒന്നാം പേജിനായി തിരഞ്ഞെടുത്ത ചിത്രം കൂടിയാണിത്. [8] തുടക്കത്തിൽ പ്രചരിച്ച ചെയ്ത ചിത്രം ഏറ്റവും ഉയർന്ന വൈകാരിക സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും, ഒരു സഹായ പ്രവർത്തകൻ വലതുവശത്ത് നിന്ന് കുട്ടിയുടെ നേർക്ക് അടുക്കുന്ന ചിത്രമാണ് കൂടുതലും തിരഞ്ഞെടുക്കപ്പെട്ടത്.

വശത്ത് നിന്നുള്ള അലൻ കുർദിയുടെ ഫോട്ടോ[തിരുത്തുക]

നിലൂഫെർ പകർത്തിയ വശത്ത് നിന്നുള്ള അലൻ കുർദിയുടെ ഫോട്ടോയെ അടിസ്ഥാനമാക്കിയുള്ള ഒരു മതിൽ ചിത്രം

ടൈം മാഗസിൻ 2015 ലെ മികച്ച 100 ഫോട്ടോകളിലേക്ക് ഈ ചിത്രം തിരഞ്ഞെടുത്തു. [9] ഒരു സഹായ പ്രവർത്തകൻ കുട്ടിയുടെ നേർക്ക് അടുക്കുന്ന ഈ ചിത്രവും ആയിരക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതായി ടൈം പരാമർശിച്ചു [10]

രക്ഷാ പ്രവർത്തകൻ കൈകളിൽ എടുത്ത തരത്തിലുള്ള അലൻ കുർദിയുടെ ഫോട്ടോ[തിരുത്തുക]

രക്ഷാപ്രവർത്തകൻ കുട്ടിയെ കൈയിൽ എടുത്ത് നിൽന്നുന്ന ഫോട്ടോ തിരഞ്ഞെടുക്കാൻ മറ്റ് വാർത്താ ഏജൻസികൾ തീരുമാനിച്ചു. [11]

ഫോട്ടോയോടുള്ള പ്രതികരണങ്ങൾ[തിരുത്തുക]

കുർദിയുടെ മൃതദേഹത്തിന്റെ ഫോട്ടോ അഭയാർഥി പ്രതിസന്ധിയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കി. കുർദിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നതിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാദ് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോസാനെയും മറ്റ് ചില യൂറോപ്യൻ നേതാക്കളെയും ഫോൺ ചെയ്തു. അഭയാർഥികളെ സംബന്ധിച്ച ലോകത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തലായിരിക്കണം ചിത്രം എന്ന് അദ്ദേഹം പറഞ്ഞു.[12] കുർദിയുടെ ചിത്രങ്ങളിൽ തനിക്ക് വലിയ അസ്വസ്ഥതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പറഞ്ഞു.[13] ഐറിഷ് താവോസീച്ച് എൻഡ കെന്നി കുർദിയുടെ ഫോട്ടോകൾ കണ്ട് അഭയാർഥി പ്രതിസന്ധിയെ "മനുഷ്യ ദുരന്തം" എന്ന് വിശേഷിപ്പിക്കുകയും ചിത്രങ്ങൾ "തികച്ചും ഞെട്ടിപ്പിക്കുന്നതായി" അഭിപ്രായപ്പെടുകയും ചെയ്തു.[14]

ഡെമിറിന്റെ ഫോട്ടോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കലാ സൃഷ്ടികൾ[തിരുത്തുക]

കുട്ടിയുടെ മുഖം ഭാഗികമായി കാണിക്കുന്ന അലൻ കുർദിയുടെ ഫോട്ടോ, 2016 ജനുവരി 6 ന് ചാർലി ഹെബ്ഡോയുടെ ഒരു കോമിക്കായി വീണ്ടും ഉപയോഗിച്ചു, ഇത് ഒരു "വംശീയ സംവാദത്തിന്" കാരണമായിട്ടുണ്ട്. [15] [16] ആ മാസത്തിന്റെ അവസാനത്തിൽ ചൈനീസ് ആർട്ടിസ്റ്റ് ഐ വെയ്‌വി കടൽത്തീരത്ത് ആ ഫോട്ടോയിലെ കുട്ടിയെപ്പോലെ പോസ് പോസ് ചെയ്തു. [17] 2016 മാർച്ചിൽ ജർമ്മനിയിലെ ഗ്രാഫിറ്റി ആർട്ടിസ്റ്റുകൾ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ഇസിബി) ആസ്ഥാനത്തുനിന്ന് "യൂറോപ്പ ടോട്ട് - ഡെർ ടോഡ് ഉൻ ദാസ് ഗെൽഡ്" എന്ന പേരിൽ ഒരു കലാപരമായ രാഷ്ട്രീയ പ്രസ്താവന നടത്തി. [18]

2018 ൽ ഖാലിദ് ഹുസൈനിയുടെ നാലാമത്തെ നോവൽ സീ പ്രെയർ പ്രസിദ്ധീകരിച്ചു. ദെമിറിന്റെ ഫോട്ടോഗ്രാഫുകളാണ് നോവലിന്റെ ആശയത്തിന് പ്രചോദനമായതെന്ന് ഹൊസൈനി പറഞ്ഞു. [19]

അവാർഡുകൾ[തിരുത്തുക]

  • 2016 ലെ തുർക്കി ഫോട്ടോ ജേണലിസ്റ്റ് അസോസിയേഷൻ പ്രസ് ഫോട്ടോസ് ഓഫ് ദ ഇയർ മത്സരത്തിൽ, അലൻ കുർദിയുടെ ഫോട്ടോ പ്രസ് ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് നേടി. [20]
  • അലക്സാണ്ടർ ബോഡിനി ഫൌണ്ടേഷൻ സ്പോൺസർ ചെയ്ത, ഐക്യരാഷ്ട്ര കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഫോർ റിട്ടൺ മീഡിയയുടെ, 2016 ലെ എലിസബത്ത് ന്യൂഫർ മെമ്മോറിയൽ സമ്മാനത്തിന്റെ ഭാഗമായി സ്വർണ്ണ മെഡൽ. [21] [22]

അവലംബം[തിരുത്തുക]

  1. van Ast, Maarten (3 September 2015). "Fotografe over peuter Aylan: Ik versteende helemaal". Algemeen Dagblad (in Dutch). Retrieved 10 September 2015.{{cite web}}: CS1 maint: unrecognized language (link)
  2. Giggs, Brandon (3 September 2015). "Photographer describes 'scream' of migrant boy's 'silent body'". CNN. Retrieved 10 September 2015.
  3. "Photographer of the world-shaking picture of drowned Syrian toddler: 'I was petrified at that moment'". Hürriyet Daily News. 3 September 2015.
  4. Andrew Katz (3 September 2015). "Photographer who found Syrian toddler dead on Turkish beach: ‘I was petrified’". The Washington Post.
  5. Troubling image of drowned boy captivates, horrifies on Reuters, 2 September 2015
  6. Een Zee van Beelden (English: A Sea of Images), 09 maart 2016, by Misja Pekel and Maud van de Reijt, Argos TV – Medialogica
  7. Analysis of the viral impact of the photo of Aylan Kurdi on Social Media Archived 2020-11-10 at the Wayback Machine. by researchers led by Dr Farida Vis of University of Sheffield's Visual Social Media Lab, 14 December 2015 (retrieved 13 March 2016)
  8. De aangespoelde peuter die de wereld schokte website article by Nienke Schipper, 2 September 2015, Trouw
  9. TIME Picks the Top 100 Photos of 2015, Slide number 90 in unranked slide show of 100 photos from the magazine's 2015 edition, 7 December 2015 (retrieved 9 July 2016)
  10. 2 September 2016 anniversary update on the choice for this photo
  11. Remember toddler Aylan Kurdi, UNICEF chief says ahead of refugee summits 7 September 2016 article in the Times quoting Anthony Lake's comments on the eve of UN summit
  12. "French President calls Erdoğan over images of drowned Syrian boy, calls for common EU refugee policy". Daily Sabah. 3 September 2015.
  13. "Aylan Kurdi: David Cameron says he felt 'deeply moved' by images of dead Syrian boy but gives no details of plans to take in more refugees". The Independent. 3 September 2015.
  14. "'A young boy... washed up on beach like driftwood' - Taoiseach describes migrant crisis as 'human catastrophe'". Irish Independent. 3 September 2015.
  15. Charlie Hebdo comic on Twitter posted with translation of caption by journalist Sunny Hundal, 13 January 2016
  16. Charlie Hebdo cartoon depicting drowned child Alan Kurdi sparks racism debate, article in The Guardian 14 January 2016 in reaction to Sunny Hundal's tweet
  17. Ai Weiwei poses as drowned Syrian infant refugee in 'haunting' photo, 1 February 2016, The Guardian (retrieved 9 July 2016)
  18. Riesen-Graffiti zeigt toten Flüchtlingsjungen Archived 2016-10-27 at the Wayback Machine., Hessenschau.de, 10 March 2016 (retrieved 9 July 2016)
  19. "HBKU Press Publishes Khalid Hosseini's Fourth Book, Sea Prayer, in Arabic". HBKU Press. Archived from the original on 2019-04-10. Retrieved 2020-11-19.
  20. "Doğan News Agency nets two photo awards". Hürriyet Daily News. 28 March 2016. Retrieved 28 November 2016.
  21. Cankligil, Razi (9 November 2016). "Turkish photojournalist of world-shaking picture of drowned Syrian toddler to receive UNCA award". Hürriyet Daily News. Retrieved 28 November 2016.
  22. The Elizabeth Neuffer Memorial Prize 2016 on UNCA website

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിലൂഫെർ_ദെമിർ&oldid=3971569" എന്ന താളിൽനിന്ന് ശേഖരിച്ചത്