ഐ വേയ്‌വേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
This is a Chinese name; the family name is Ai.
Ai Weiwei
Ai Weiwei.jpg
Ai Weiwei
ജനനം (1957-05-18) 18 മേയ് 1957 (വയസ്സ് 61)
Beijing, China
ദേശീയത Chinese
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)
Sunflower Seeds
ജീവിത പങ്കാളി(കൾ) Lu Qing
Ai Weiwei
Chinese 艾未未
അയ് വേയി വേയിയുടെ സൂര്യകാന്തി വിത്തുകളുടെ പ്രദർശനം

ചൈനയിലെ ഒരു സമകാലീന ചിത്രകാരനും, ശില്പിയും, വാസ്തുവിദ്യക്കാരനും, ഛായാഗ്രാഹകനു, ചലച്ചിത്ര സംവിധായകനും, രാഷ്ട്രീയ സാമൂഹ്യ നിരീക്ഷകനുമാണ്[1][2] ഐ വേയ്‌വേയ് (Ai Weiwei (ജനനം മേയ് 18 1957)). ഹെർസോഗ് & ദേ മ്യുറോൺ എന്ന സ്വിസ് കമ്പനിയുമായി സഹകരിച്ച് 2008-ൽ ചൈനയിൽ വെച്ച് നടന്ന ഒളിമ്പിക്സിനു വേണ്ടി നിർമ്മിച്ച് ബീജിങ്ങ് നാഷണൽ സ്റ്റേഡിയത്തിന്റെ കലാ വിദഗ്ദോപദേശകനായിരുന്നു ഐ[3]. ബെയ്ജിങ് ഒളിംപിക്സിലെ പക്ഷിക്കൂടിന്റെ ആകൃതിയിലുള്ള സ്റ്റേഡിയത്തിനു രൂപകൽപന നൽകിയത് ഇദ്ദേഹമാണ്. ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ചൈനീസ് സർക്കാരിന്റെ ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ ധ്വംസനങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുക കൂടി ചെയ്യുന്ന ആളാണിദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

ചൈനയിലെ പ്രശസ്ത കവിയായിരുന്ന ഐക്വിങിന്റെ മകനാണ്. സാംസ്കാരിക വിപ്ലവ കാലത്ത് ലേബർ ക്യാംപിലെ മൂത്രപ്പുരകൾ വൃത്തിയാക്കുന്നതിനായാണ് ഐക്വിങിനെ നിയോഗിച്ചിരുന്നത്.[4]

പ്രദർശനങ്ങൾ[തിരുത്തുക]

അയ് വെയ് വെയ്ക്ക് ചൈനീസ് സർക്കാർ കൊച്ചി-മുസിരിസ് ബിനാലെയിൽ പങ്കെടുക്കാനായി കൊച്ചി സന്ദർശിക്കാനുള്ള അനുമതി ചൈനീസ് സർക്കാർ നിഷേധിച്ചു.[5] വേയിക്കെത്താനായില്ലെങ്കിലും, ചൈനയിലെ സമകാലിക ജീവിതത്തിലെ നിരാസവും മടുപ്പും കാണിക്കുന്ന, അദ്ദേഹത്തിന്റെ വിഡിയോ ഇൻസ്റ്റലേഷൻ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നു.[6]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ai Weiwei". Wolseley Media. 2008. ശേഖരിച്ചത് 6 July 2008. 
  2. Cooper, Rafi (6 July 2008). "Cultural revolutionary". The Observer (UK). ശേഖരിച്ചത് 6 July 2008. 
  3. "China's New Faces: Ai Weiwei". BBC News. 3 March 2005. ശേഖരിച്ചത് 26 April 2010. 
  4. മധുസൂധനൻ, കെ.എം. (16 - 22). "സൂര്യകാന്തി വിത്തുകൊണ്ട് ചൈനയിലൊരു കലാപം". മാതൃഭൂമി 90 (40).  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം);
  5. Mathew, Ashlin. "China bars 'rebel' Ai Weiwei from attending Kochi event". India Today. ശേഖരിച്ചത് 8 ജനുവരി 2013. 
  6. എൻ. എസ്., മാധവൻ. "ബിനാലെയോട് നമ്മൾ ചെയ്യുന്നത്". മലയാള മനോരമ. ശേഖരിച്ചത് 8 ജനുവരി 2013. 

അധിക വായനക്ക്[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ en:Ai Weiwei എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


Persondata
NAME Ai, Weiwei
ALTERNATIVE NAMES
SHORT DESCRIPTION Chinese artist
DATE OF BIRTH 28 August 1957
PLACE OF BIRTH Beijing, China
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഐ_വേയ്‌വേയ്&oldid=1983298" എന്ന താളിൽനിന്നു ശേഖരിച്ചത്