അലൻ കുർദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിറിയയിൽ നിന്നും യൂറോപ്പിലേക്കുള്ള പാലായനത്തിനിടെ ബോട്ട് തകർന്ന് മുങ്ങിമരിച്ച ബാലനായിരുന്നു അലൻ കുർദി (ആദ്യം ഐലൻ കുർദി എന്നാണ് പേര് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്) ഇൻഡിപെൻഡൻറ് പത്രം പുറത്ത് വിട്ടതോടെയാണ് ഈ കുഞ്ഞ് ലോകമാധ്യമ ശ്രദ്ധയിൽ ഇടം നേടിയത്. ഐലനോടൊപ്പം മാതാവ് റിഹാനും അഞ്ചു വയസ്സുകാരനായ സഹോദരൻ ഗാലിബും കടലിൽ മുങ്ങിമരിക്കുകയായിരുന്നു.നിലുഫർ ഡെമിർ എന്നയാളാണ് ക്യാമറക്കണ്ണുകളിലൂടെ ഈ ചിത്രം ലോകത്തിന് മുന്നിലെത്തിച്ചത്. പിതാവ് അബ്ദുല്ല കുർദി. [1]

ഫ്രാങ്ക്ഫർട്ടിലെ നദിക്കരയിൽ അലൻ കുർദിയുടെ മരണം ഗ്രാഫിറ്റിയായി ചിത്രീകരിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. 2018 സെപ്റ്റംബർ 02 ലെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചത്. [1]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലൻ_കുർദി&oldid=3147262" എന്ന താളിൽനിന്ന് ശേഖരിച്ചത്