നാരായൺ ആപ്തെ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നാരായൺ ആപ്‌തെ | |
---|---|
ജനനം | 1911പ്രയോഗരീതിയിൽ പിഴവ്: "unknown" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക് |
മരണം | 15 നവംബർ 1949 | (പ്രായം 39)
മരണ കാരണം | വധശിക്ഷ |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകം |
അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പങ്കാളിയുമായിരുന്നു നാരായൺ ദത്താത്രേയ ആപ്‌തെ.[1]
ജീവചരിത്രം
[തിരുത്തുക]1932ൽ ബോംബെ സർവകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. ശേഷം അഹമദ് നഗറിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഈ കാലത്ത് ഫാട്തരെയുടെ (Phadtare) മകൾ ചമ്പയെ വിവാഹം ചെയ്തു. 1939ൽ ഇദ്ദേഹം അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനായി. 22.ജൂലൈ 1944 ൽ ഗാന്ധി പഞ്ചാഗ്നിയിൽ താമസിക്കുന്ന വേളയിൽ ആപ്തെയുടെ നേതൃത്വത്തിൽ 25ഓളം പേരടങ്ങുന്ന സംഘം ഗാന്ധി നിലപാടുകൾക്കെതിരായി പ്രതിഷേധം നടത്തി. ഹിന്ദു മഹാസഭയുടെ കീഴിൽ ഗോഡ്‌സെയുമായി ഒന്നിച്ച് ആറു വർഷത്തോളം പ്രവർത്തിച്ചു. 28-മാർച്ച്-1944 ൽ അഗ്രണി എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഇരുവരും ചേർന്ന് ആരംഭിച്ചു. ഗോഡ്സെ ഇതിന്റെ എഡിറ്ററും ആപ്തെ മാനേജറും ആയിരുന്നു. ഗാന്ധിയെ കൊലചെയ്യുന്ന സ്ഥലത്ത് ആപ്തെയും സന്നിഹിതനായിരുന്നു.
മരണം
[തിരുത്തുക]ഗാന്ധിജി വധക്കേസിൽ കുറ്റക്കാരനെന്നു കണ്ട ആപ്‌തെയെ കേസിലെ മറ്റൊരു പ്രതിയായ നാഥുറാം ഗോഡ്‌സെയ്ക്കൊപ്പം തൂക്കിലേറ്റി. 1949 നവംബർ 15-ന് അംബാല ജയിലിലാണ് ഇരുവരെയും തൂക്കിലേറ്റിയത്[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "വിശകലനം". മാതൃഭൂമി ഓൺലൈൻ. 2012 നവംബർ 22. Archived from the original on 2013-06-30. Retrieved 2013 ജൂലൈ 04.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ മഹാത്മാ ഗാന്ധി വധ ഗൂഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970; വാല്യം ൨;പുറം 303; ഖണ്ഡിക 25,106 "Report of Commission of Inquiry in to Conspiracy to Murder Mahatma Gandhi (1969)". Retrieved 2015 സെപ്റ്റംബർ 06.
{{cite web}}
: Check|url=
value (help); Check date values in:|accessdate=
(help)
- Pages using the JsonConfig extension
- CS1 errors: URL
- അപൂർണ്ണ ജീവചരിത്രങ്ങൾ
- ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയവർ
- ഗാന്ധിവധം
- 1911-ൽ ജനിച്ചവർ
- 1949-ൽ മരിച്ചവർ
- 20-ആം നൂറ്റാണ്ടിലെ വധശിക്ഷകൾ
- കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാർ
- ഇന്ത്യയിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർ
- ഹിന്ദുമഹാസഭാ പ്രവർത്തകർ
- ഹിന്ദുമഹാസഭ
- മുംബൈ സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ