Jump to content

മാത്യു റികാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Matthieu Ricard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാത്യു റികാർഡ്
माथ्यु रिका
മതംBuddhism
വിദ്യാഭ്യാസംVajrayana
Personal
ദേശീയതFrench, Nepalese
ജനനം15 February 1946 (1946-02-15) (78 വയസ്സ്)
Aix-les-Bains, Savoie, France
Senior posting
TitlePasteur Institute
(Ph.D. molecular genetics)
Religious career
അദ്ധ്യാപകൻKangyur Rinpoche
Dilgo Khyentse Rinpoche
വെബ്സൈറ്റ്MatthieuRicard.org

ഫ്രഞ്ച് എഴുത്തുകാരനും ബുദ്ധമതസന്ന്യാസിയുമായ മാത്യു റികാർഡ് (Nepali: माथ्यु रिका, ജനനം 15 ഫെബ്രുവരി 1946) നേപ്പാളിലുള്ള ഷേഖൻ ടെന്നെയ് ഡാർജിലിങ് മൊണാസ്റ്ററിയിലാണ്(Shechen Tennyi Dargyeling Monastery} താമസസ്ഥലം ഒരുക്കിയിരിക്കുന്നത്. പ്രശസ്തിയാർജ്ജിച്ച ധാരാളം മീഡിയകൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും സന്തോഷാവാനായ മനുഷ്യൻ ("happiest person in the world") എന്നാണ്.[1] [2] [3] 1972-ൽ അദ്ദേഹം പാസ്ചർ ഇൻസ്റ്റ്യൂട്ടിൽ നിന്നും മോളിക്യൂലാർ ജനറ്റിക്സിൽ ഡോക്ടറേറ്റ് ബിരുദം നേടുകയും, മൈൻഡ് ആൻഡ് ലൈഫ് ഇൻസ്റ്റ്യൂട്ടിലെ ബോർഡ് മെമ്പർ ആകുകയും ചെയ്തു. [4] കിഴക്കൻഭാഗത്തെ മാനുഷിക പ്രവർത്തനങ്ങൾക്കായി അദ്ദേഹത്തിന് ഫ്രെഞ്ച് നാഷണൽ ഓർഡർ ഓഫ് മെറിറ്റ് ലഭിക്കുകയും ചെയ്തു.

ജീവിതം

[തിരുത്തുക]

മാത്യു റികാർഡ് ഫ്രാൻസിലെ ഫ്രഞ്ച് ഡിപ്പാർട്ട്മെന്റായ സാവോയിലെ എയിക്സ് -ലെസ്-ബെയിൻസ് എന്ന കമ്യൂണിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചുപോയ ജീൻ-ഫ്രാൻകോയിസ് റിവെൽ പേരുകേട്ട ഫ്രെഞ്ച് തത്ത്വചിന്തകനും, ഫ്രെഞ്ച് ജേർണലിസ്റ്റുമായിരുന്നു. അദ്ദേഹത്തിന്റെ മാതാവ് ചിത്രകാരിയും, ബുദ്ധമതവിശ്വാസിയുമായ നൻ യാഹ്നെ ലി ടൗമോലിൻ ആയിരുന്നു. മാത്യു റികാർഡ് ഫ്രെഞ്ച് ബുദ്ധിപരമായ ആശയങ്ങളും വ്യക്തിത്വവും ഉൾക്കൊള്ളുന്ന ചുറ്റുപാടിലാണ് വളർന്നു വന്നത്.[5] മോളിക്യൂലാർ ജനറ്റിക്സിൽ ഡോക്ടറേറ്റ് ബിരുദം നേടിയ മാത്യു റികാർഡ് തന്റെ സയന്റിഫിക് ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ബുദ്ധമതവിശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.[6] അതുകൊണ്ട് അദ്ദേഹം ഇന്ത്യയിലേയ്ക്ക് പോയി.

കാൻഗ്യൂർ റിൻപോകെയിൽ നിന്നും ബുദ്ധമതത്തിലെ മറ്റു പല ഉന്നത പണ്ഡിതന്മാരിൽ നിന്നും വിദ്യ അഭ്യസിക്കാനായി അദ്ദേഹം ഹിമാലയത്തിൽ ജീവിച്ചു. ഡിൽഗോ ഖെൻറ്സെ റിൻപോകെയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ ആയിത്തീരുകയും 1991-ൽ അദ്ദേഹത്തിന്റെ അന്ത്യം വരെ തുടരുകയും ചെയ്തു. ഖെൻറ്സെ റിൻപോകെയുടെ സ്പ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയായിരിക്കും ഇനി തന്റെ പ്രവർത്തനങ്ങളെന്ന് അദ്ദേഹം ആത്മസമർപ്പണം നടത്തി.[7]

പ്രസിദ്ധീകരണം

[തിരുത്തുക]

ആത്മീയഗുരുക്കൾ, പ്രകൃതിദൃശ്യങ്ങൾ, ഹിമാലയവാസികൾ എന്നിവയെക്കുറിച്ചുള്ള മാത്യു റികാർഡിന്റെ ചിത്രങ്ങൾ ധാരാളം പുസ്തകങ്ങളിലും മാഗസിനുകളിലും കാണപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തികളെക്കുറിച്ച് ഹെൻറി കാർട്ടീയർ ബ്രെസ്സൻ പറഞ്ഞിരിക്കുന്നത് "Matthieu’s camera and his spiritual life make one, and from this springs these images, fleeting and eternal."[8]

മാത്യു റികാർഡ് ടിബറ്റിലെ എഴുത്തുകാരനും ഫോട്ടോഗ്രാഫറും ആണ്. ബുദ്ധിസ്റ്റ് ഹിമാലയാസ്, ജേർണി ടു എൻലൈറ്റ്മെന്റ് ആൻഡ് മോഷൻലെസ്സ് ജേർണി: ഫ്രം ഹെർമിറ്റേജ് ഇൻ ദ ഹിമാലയാസ് അദ്ദേഹത്തിന്റെ ഫോട്ടോബുക്ക് ആണ്. ദ ലൈഫ് ഓഫ് ഷബ്കർ ഉൾപ്പെടെ ധാരാളം ബുദ്ധിസ്റ്റ് ടെക്സ്റ്റുകൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ആയ ജീൻ-ഫ്രാൻകോയിസ് റിവെൽ ആയിട്ടുള്ള സംഭാഷണങ്ങൾ ദ മൻക് ആൻഡ് ദ ഫിലോസോഫർ യൂറോപ്പിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. കൂടാതെ ഈ പുസ്തകം 21 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രത്തോടും ബുദ്ധമതത്തോടും അദ്ദേഹത്തിനുള്ള ദീർഘകാല താല്പര്യം ദ ക്വാണ്ടം ആൻഡ് ദ ലോട്ടസ് എന്ന പുസ്തകത്തിൽ പ്രതിഫലിക്കുന്നു. 2003-ൽ പ്രസിദ്ധീകരിച്ച പുസ്തകം പ്ലെയിഡോയർ പൗർ ലി ബോൺഹ്യൂർ പിന്നീട് 2006 -ൽ ഇംഗ്ലീഷിൽ ഹാപ്പിനെസ്: എ ഗൈഡ് ടു ഡെവെലോപ്പിംഗ് ലൈഫ്സ് മോസ്റ്റ് ഇമ്പോർട്ടന്റ് സ്കിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സന്തോഷവും അത് നിറവേറ്റേണ്ടുന്ന ആവശ്യകതയും ഇതിൽ പ്രതിപാദിക്കുന്നു. ഫ്രാൻസിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണിത്. [9] മാത്യു റികാർഡ് ധനതത്ത്വശാസ്ത്രത്തിലെയും എഴുത്തുകാരൻകൂടിയാണ്. കൺവേർഷൻസ് ഓൺ അൽട്രൂയിസം ആൻഡ് കംപാഷൻ എന്ന പുസ്തകം ശാസ്ത്രജ്ഞന്മാരുടെയും, ധനതത്ത്വശാസ്ത്രജ്ഞരുടെയും ഇടയിൽ ദലൈലാമയെ 2015 -ൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്. [10]

അവാർഡുകളും മറ്റ് പ്രവർത്തനങ്ങളും

[തിരുത്തുക]

റിക്കാർഡ് അദ്ദേഹത്തിന്റെ മാനുഷിക പ്രവർത്തനങ്ങൾക്കായി ഫ്രഞ്ച് ദേശീയ ഓർഡർ ഓഫ് മെരിറ്റ് സ്വീകരിച്ചു. നേപ്പാൾ, ഇന്ത്യ, ടിബറ്റ് എന്നിവിടങ്ങളിലെ 200-ലധികം മാനുഷിക പദ്ധതികൾക്കായി തന്റെ പുസ്തകങ്ങളിലും കോൺഫറൻസുകളിലും മുഴുവൻ സമയവും അദ്ദേഹം സംഭാവന ചെയ്തു.(www.karuna-shechen.org). ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ മേഖലകളിലായി വർഷം തോറും 300,000 പേർക്ക് സേവനം നൽകുന്നു. ഹിമാലയത്തിലെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിൽ അദ്ദേഹം സജീവമാണ്.(www.shechen.org)1989 മുതൽ അദ്ദേഹം ദലൈലാമയുടെ ഫ്രഞ്ച് ഇന്റർപ്രെറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

പുസ്തകങ്ങളുടെ പട്ടിക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. FAQ - Matthieu Ricard"
  2. Chalmers, Robert (2007-02-18), Matthieu Ricard: Meet Mr Happy – Profiles, People, The Independent, retrieved 2013-06-25
  3. The pursuit of happiness – Relationships – Life & Style Home, The Brisbane Times, 2008-05-08, retrieved 2013-06-25
  4. Chalmers, Robert. "Matthieu Ricard: Meet Mr Happy". The Independent. Retrieved 6 February 2016.
  5. Buddhist monk is the world's happiest man, Daily News America, 2012-10-29, retrieved 2012-11-02
  6. Chalmers, Robert. "Matthieu Ricard: Meet Mr Happy". The Independent. Retrieved 6 February 2016
  7. Brussat, Frederick; Brussat, Mary Ann. "Guru Yoga An Oral Teaching by Dilgo Khyentse Rinpoche". Spirituality & Practice. Retrieved 6 February 2016.
  8. Magill, Mark (2005). "Beauty Beyond Beauty: A Portfolio by Matthieu Ricard". tricycle.
  9. Happiness: A Guide to Developing Life's Most Important Skill (9780316057837): Matthieu Ricard: Books, Amazon.com, retrieved 2013-06-25
  10. "Caring Economics: Conversations on Altruism and Compassion, Between Scientists, Economists, and the Dalai Lama". Publisher's Weekly. Retrieved 6 February 2016.

പുറം കണ്ണികൾ

[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാത്യു_റികാർഡ്&oldid=4100512" എന്ന താളിൽനിന്ന് ശേഖരിച്ചത്