അവലോകിതേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Avalokiteśvara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അവലോകിതേശ്വരന്റെ നാലു കൈകളുള്ള റ്റിബറ്റൻ ചെന്രെസിഗ് രൂപം

എല്ലാ ബുദ്ധന്മാരുടെയും കാരുണ്യത്തിന്റെ മൂർത്തിമദ്ഭാവമായ ബോധിസത്വമാണ് അവലോകിതേശ്വരൻ. ലോകേശ്വരൻ, ലോകനാർ ഈശ്വരൻ എന്നൊക്കെ അറിയപ്പെടുന്ന അഥവാ ബുദ്ധൻ ആണ് അവലോകിതേശ്വരൻ. ഇംഗ്ലീഷ്: Avalokiteśvara അല്ലെങ്കിൽ Avalokiteshvar ഹിന്ദി: अवलोकितेश्वर. ബുദ്ധമതവിശ്വാസികൾ‍ ഏറ്റവും കൂടുതൽ ആദരിക്കുന്നതും ലോകേശ്വരനെയാണ്[അവലംബം ആവശ്യമാണ്]. ഇന്ത്യയിൽ പുരുഷരൂപത്തിലും ചൈനയിൽ സ്ത്രീരൂപത്തിലുമാണ് അവലോകിതേശ്വരനെ ആരാധിക്കുന്നത്. (സംസ്കൃത അർത്ഥം: "താഴേയ്ക്കു നോക്കുന്ന ദൈവം"). പത്മപാണി ("താമര കൈകളിലേന്തിയവൻ"), ലോകേശ്വര ("ലോകത്തിന്റെ ഈശ്വരൻ") എന്നീ നാമങ്ങളിലും അവലോകിതേശ്വരൻ അറിയപ്പെടുന്നു. പശ്ചിമേഷ്യയിൽ അവലോകിതേശ്വരനെ‍, 觀音 ഗുആൻ യിൻ അല്ലെങ്കിൽ കന്നോൻ/കാൻസെയോൻ എന്നിങ്ങനെ അറിയപ്പെടുന്നു. കിഴക്കേ ഏഷ്യയിൽ സാധാരണയായി സ്ത്രീരൂപത്തിലാണ് അവലോകിതേശ്വരനെ പ്രതിഷ്ടിച്ചിരിക്കുന്നത് . റ്റിബറ്റിൽ അവലോകിതേശ്വരൻ,‍ ചെന്രെസിഗ് എന്ന് അറിയപ്പെടുന്നു. ദലൈ ലാമ അവലോകിതേശ്വരന്റെ അവതാരമാണെന്നും പറയപ്പെടുന്നു. [1] മംഗോളിയയിൽ മിഗ്ജിദ് ജാന്രൈസിഗ്, ക്സോങ്സിം ബോധിസദ്വ്-അ, അല്ലെങ്കിൽ നിടൂബെർ യൂജെഗ്സി എന്നിങ്ങനെ അവലോകിതേശ്വരൻ അറിയപ്പെടുന്നു.


അവലംബം[തിരുത്തുക]

  1. http://www.dalailama.com/page.4.htm
"https://ml.wikipedia.org/w/index.php?title=അവലോകിതേശ്വരൻ&oldid=3763496" എന്ന താളിൽനിന്ന് ശേഖരിച്ചത്