കൃഷ്ണ വന്യജീവിസംരക്ഷണകേന്ദ്രം
കൃഷ്ണ വന്യജീവിസംരക്ഷണകേന്ദ്രം | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | ആന്ധ്രാപ്രദേശ്, ഇന്ത്യ |
Nearest city | Machilipatnam |
Coordinates | 15°46′27″N 80°56′39″E / 15.77417°N 80.94417°E[1] |
Area | 194.81 km2 (48,140 acres) |
Governing body | ആന്ധ്രാപ്രദേശ് വനംവകുപ്പ് |
വന്യജീവി സങ്കേതവും നദീമുഖവുമായ കൃഷ്ണ വന്യജീവിസംരക്ഷണകേന്ദ്രം ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ സ്ഥിതിചെയ്യുന്നു[2]. പ്രാരംഭത്തിലെപ്പോലെതന്നെ ഇപ്പോഴുമുള്ള ചതുപ്പുവനപ്രദേശങ്ങളും അതിവിശാലമായ തുറമുഖസൗകര്യങ്ങളും ഒത്തിണങ്ങിയ ലോകത്തിലെ അപൂർവ്വമായ ആവാസവ്യവസ്ഥയുള്ള ഒരു പ്രദേശമാണിത്. പ്രകൃതി സംരക്ഷകർ വിശ്വസിക്കുന്നത് തെക്കേ ഇന്ത്യയിലെ ഇന്ന് നിലനിൽക്കുന്നതിൽ വച്ച് ഏറ്റവും ഇടതൂർന്ന ചതുപ്പുവനപ്രദേശങ്ങൾ ഇവിടെ കാണപ്പെടുന്നു. മതിയാംവണ്ണം സംരക്ഷിക്കാത്തതിനാൽ ഈ പ്രദേശം വളരെ വേഗത്തിൽ നശിച്ചുകൊണ്ടിരിക്കുന്നു.[3] ഒക്ടോംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടെ സന്ദർശിക്കാൻ അനുയോജ്യമായ സമയം.
ഭൂമിശാസ്ത്രം
[തിരുത്തുക]ആന്ധ്രാപ്രദേശിലെ തീരദേശപ്രദേശമായ കൃഷ്ണ ഡെൽറ്റയിൽ കാണപ്പെടുന്ന ചതുപ്പു തണ്ണീർത്തടത്തിലാണ് ഈ വന്യജീവിസംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. 80° 42'- 81° 01' സമുദ്രനിരപ്പിൽനിന്നുയർന്ന് കൃഷ്ണയിലും ഗുണ്ടൂർ ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്നു.194.81 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ഈ ചതുപ്പുവനപ്രദേശം വ്യാപിച്ചുകിടക്കുന്നു. വിവിധതരത്തിലുള്ള പാമ്പുകൾ ഇവിടെ സ്വൈരമായി പാർക്കുന്നു. [4]
സസ്യജന്തുജാലങ്ങൾ
[തിരുത്തുക]2014-16-ലെ കണക്കനുസരിച്ച് ഇവിടെ 15 മീൻപിടിയൻ പൂച്ച (Prionailurus viverrinus) ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.[5]സ്പോട്ടെഡ് ഡീയർ, സാമ്പാർ, ബ്ലാക്ക് ബക്ക്, ഹെയ്ന, ജംഗിൾ ക്യാറ്റ്, കുറുക്കൻ എന്നീ സസ്തനികൾ ഇവിടെ കാണപ്പെടുന്നു.[6]
ചിത്രശാല
[തിരുത്തുക]-
മീൻപിടിയൻ പൂച്ച
അവലംബം
[തിരുത്തുക]- ↑ "ATLAS OF MANGROVE WETLANDS OF INDIA" (PDF). Retrieved 2012-07-30.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "APFD Website". Forest.ap.nic.in. Archived from the original on 2012-05-22. Retrieved 2012-07-30.
- ↑ "Wetlands Shrink to 17K Acres in Krishna District".
- ↑ https://www.happytrips.com/andhra-pradesh/krishna-wildlife-sanctuary/ps29704820.cms
- ↑ http://www.thehindu.com/sci-tech/energy-and-environment/how-a-sanctuary-in-andhra-pradesh-is-becoming-a-reserve-of-the-rare-fishing-cat/article20009880.ece
- ↑ https://www.indianholiday.com/wildlife-india/krishna-sanctuary.html
പുറത്തേയ്ക്കുള്ള കണ്ണി
[തിരുത്തുക]- Krishna wildlife sanctuary from Forest Department of Andhra Pradesh (India) State Government website
- Forest Department of Andhra Pradesh (India) State Government website
- [1] Archived 2014-10-07 at the Wayback Machine.