വെള്ളാർ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vellar River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്നാട്ടിലെ ചിത്രി മലനിരകളിൽ നിന്നും ഉത്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന ഏതാനും ചെറു ജലപ്രവാഹങ്ങൾ ചേർന്ന് ഉണ്ടാകുന്ന ഒരു നദിയാണ് വെള്ളാർ. 850 ദശലക്ഷം ക്യു.മീറ്റർ പ്രതിവർഷം ജലപ്രവാഹമുള്ള ഈ നദിക്ക് 193 കിലോമീറ്റർ നീളമുണ്ട്. സേലം, കടലൂർ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ചിദംബരത്തിനു സമീപം ഈ നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഗോമുഖി, മണിമുക്താർ എന്നിവ ഈ നദിയുടെ പോഷകനദികളാണ്.

"https://ml.wikipedia.org/w/index.php?title=വെള്ളാർ_നദി&oldid=1952067" എന്ന താളിൽനിന്ന് ശേഖരിച്ചത്