മീൻപിടിയൻ പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Fishing cat
Fishing Cat (Prionailurus viverrinus) 3.jpg
Scientific classification
കിങ്ഡം:
ഫൈലം:
Class:
നിര:
കുടുംബം:
Genus:
സ്പീഷീസ്:
P. viverrinus
Binomial name
Prionailurus viverrinus[2]
(Bennett, 1833)

തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു ഇടത്തരം കാട്ടുപൂച്ചയാണ് മീൻപിടിയൻ പൂച്ച (ഇംഗ്ലീഷ്:  fishing cat). 2016 മുതൽ ഇവ ഐയുസിഎൻ ചുവന്നപട്ടികയിൽ വംശനാശഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന പട്ടികയിലുൾപ്പെട്ടവയാണ്.[1]

പരിസരങ്ങളിൽനിന്ന് എളുപ്പത്തിൽ തിരിച്ചറിയാനാവുക ഇവയ്ക്ക്, പുള്ളികളുള്ളതും, മഞ്ഞകലർന്ന തവിട്ടുനിറമുള്ളതുമായ മറ്റു പൂച്ചകളിൽനിന്നും വ്യത്യസ്തമായി, തവിട്ടു നിറത്തിലുള്ള (Olive-brown) രോമക്കുപ്പായമാണുള്ളത്. ഭാരമേറിയ ശരീരവും നീളം കുറഞ്ഞ കാലുകളുമുള്ളവയാണിവ. മുതുകിൽ സമാന്തരമായി കാണുന്ന നീളമേറിയ കറുത്ത പുള്ളികൾ കഴുത്തിലെത്തുമ്പോൾ നെടുകെയുള്ള വരകളുമായി ചേരുന്നു. വിളറിയ കവിളിൽ രണ്ടു കറുത്ത വരകളും. മറ്റു പല ചെറിയ പൂച്ചകളെയും പോലെ മുൻകാലുകളുടെ ഉൾവശത്തു രണ്ട് വരകളുമുണ്ട്. പുലിപൂച്ച, തുരുമ്പൻപൂച്ച, മരുപൂച്ച എന്നിവയുമായി നല്ല സാമ്യമുള്ള ഇവയ്ക്ക് പക്ഷേ, ഒരടിയെങ്കിലും വലിപ്പക്കൂടുതലുണ്ട്. മരപ്പൊത്തുകളിലും ജല സാമീപ്യമുള്ളിടത്തുമാണ് ഇവ താമസിക്കുന്നത്.[3]

പെരുമാറ്റം[തിരുത്തുക]

ഇന്ത്യയിൽ കാണുന്ന പൂച്ചകളിൽ വച്ച് ജലാശയങ്ങളോട് ഏറ്റവും നന്നായി ഇടപെട്ടു കഴിയുന്ന ഇവ, മീനിനെയും ജലപക്ഷികളെയും പിടിക്കുന്നു. കരയിലെ ചെറിയ ഇരകളെ വേട്ടയാടാനും ഇവ സമർത്ഥരാണ്.

വലിപ്പം[തിരുത്തുക]

ശരീരത്തിന്റെ മൊത്തം നീളം: 70 സെ. മീ.

തൂക്കം: 5.5-8 കിലോ

ആവാസം[തിരുത്തുക]

അരുവികൾ, തണ്ണീർത്തടങ്ങൾ, ഓക്സ്ബോ തടാകങ്ങൾ, കണ്ടൽക്കാടുകൾ, ചതുപ്പുകൾ, പുഴകൾ  തുടങ്ങിയവയുടെ പരിസരങ്ങളിലാണ് മീൻപിടിയൻ പൂച്ചകൾ വസിക്കുന്നത്.[4]

പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക മൃഗം ആണ് മീൻപിടിയൻ പൂച്ച.[5]

ഏറ്റവും നന്നായി കാണാവുന്നത്[തിരുത്തുക]

ക്യാളാഡേവ് ഖാന നാഷണൽ പാർക്ക് ( രാജസ്ഥാൻ )

നിലനില്പിനുള്ള ഭീഷണി[തിരുത്തുക]

ആവാസവ്യവസ്ഥയുടെ നഷ്ടം, വേട്ട, മൽത്സ്യബന്ധനം.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Prionailurus viverrinus". IUCN Red List of Threatened Species. Version 2016.2. International Union for Conservation of Nature. 2016.
  2. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4.CS1 maint: Multiple names: editors list (link) CS1 maint: Extra text: editors list (link) CS1 maint: Extra text (link)
  3. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 139.
  4. Nowell, K., Jackson, P. (1996). "Fishing Cat Prionailurus viverrinus". Wild Cats: status survey and conservation action plan. Gland, Switzerland: IUCN/SSC Cat Specialist Group.CS1 maint: Multiple names: authors list (link)
  5. Adhya, T. (2016). "Fishing Cat conservation in West Bengal, India". എന്നതിൽ A. Appel and J. W. Duckworth (eds). Proceedings of the First International Fishing Cat Conservation Symposium, 25–29 November 2015, Nepal (PDF). Bad Marienberg, Germany and Saltford, Bristol, United Kingdom: Fishing Cat Working Group. pp. 41–43.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീൻപിടിയൻ_പൂച്ച&oldid=2724634" എന്ന താളിൽനിന്ന് ശേഖരിച്ചത്