ഉള്ളടക്കത്തിലേക്ക് പോവുക

ശാരദ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sarada River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Sarada River Bridge in Anakapalle, Andhra Pradesh.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ നിന്നും ഉത്ഭവിച്ച് തെക്കുകിഴക്കായി ഒഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഒരു നദിയാണ് ശാരദ നദി.[1] 700 ദശലക്ഷം ക്യു.മീറ്റർ പ്രതിവർഷം ജലപ്രവാഹമുള്ള ഈ നദിക്ക് 104 കിലോമീറ്റർ നീളമുണ്ട്. ഈ നദീതടത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന നഗരങ്ങളാണ് വിശാഖപട്ടണം, അനകപ്പള്ളി, ഏലംചിലി എന്നിവ.

2,665 ചതുരശ്ര കിലോമീറ്ററാണ് നദീതടത്തിന്റെ വൃഷ്ടിപ്രദേശം. പൂർവ്വഘട്ടത്തിൽ ഏകദേശം1000 മീറ്റർ ഉയരത്തിൽനിന്നാണ് ഇത് താഴോട്ട് പതിക്കുന്നത്. കിഴക്കോട്ട് 122 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഈ നദി ബംഗാൾ ഉൾക്കടലിൽ ചേരുന്നു.

അവലംബം

[തിരുത്തുക]
  1. Sarada River.CWC
"https://ml.wikipedia.org/w/index.php?title=ശാരദ_നദി&oldid=4105041" എന്ന താളിൽനിന്ന് ശേഖരിച്ചത്