ഐഡ ഹെൻറിയേറ്റ ഹൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ida Henrietta Hyde എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐഡ ഹെൻറിയേറ്റ ഹൈഡ്
ജനനംSeptember 8, 1857
മരണംഓഗസ്റ്റ് 22, 1945(1945-08-22) (പ്രായം 87)
ദേശീയതഅമേരിക്കൻ
കലാലയംCornell University
ഹൈഡൽബർഗ് സർവകലാശാല
അറിയപ്പെടുന്നത്മൈക്രോ - ഇലക്ട്രോഡ്

ഒരു അമേരിക്കൻ ഫിസിയോളജിസ്റ്റായിരുന്നു ഐഡ ഹെൻറിയേറ്റ ഹൈഡ് (സെപ്റ്റംബർ 8, 1857 - ഓഗസ്റ്റ് 22, 1945). 1921-ൽ ഹൈഡ് മൈക്രോ ഇലക്ട്രോഡ് വികസിപ്പിച്ചെടുക്കുകയും അതുപയോഗിച്ച് ഒരു കോശത്തിൽ നിന്ന് ടിഷ്യൂ നീക്കം ചെയ്യാൻ സാധിക്കും എന്ന് കണ്ടെത്തുകയും ചെയ്തു. 1920-ൽ 63 ആം വയസ്സിൽ അവർ വിരമിച്ച ശേഷം സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഈജിപ്ത്, ഇന്ത്യ എന്നിവ കൂടാതെ ജർമ്മനിയിലെ നിരവധി സ്ഥലങ്ങളിലേക്കും പോയി. 1945 ഓഗസ്റ്റ് 22 ന് സെറിബ്രൽ രക്തസ്രാവം മൂലം ഐഡ ഹൈഡ് മരിച്ചു.[1]

കുട്ടിക്കാലം[തിരുത്തുക]

1857 സെപ്റ്റംബർ 8 ന് ഐയവയിലെ ഡേവൻപോർട്ടിൽ ഹൈഡ് ജനിച്ചു. വുർട്ടെംബർഗിൽ നിന്നുള്ള ജർമ്മൻ കുടിയേറ്റക്കാരായ മേയറുടെയും ബാബെറ്റിന്റെയും (ലോവൻതാൽ) നാല് മക്കളിൽ ഒരാളായിരുന്നു ഹൈഡ്. അമേരിക്കയിൽ എത്തിയ ശേഷമാണ് ഹൈഡ് എന്ന വിളിപ്പേര് സ്വീകരിച്ചത്. ഹൈഡ് ചിക്കാഗോയിലാണ് വളർന്നത്.

1871-ൽ ചിക്കാഗോയിലെ അഗ്നിബാധയിൽ കുടുംബ ഭവനവും കുടുംബ ബിസിനസും നശിച്ചു. ഒരു തരത്തിലുള്ള വരുമാനവുമില്ലാതെ, മൂത്ത മകളായ ഹൈഡ് 14-ാം വയസ്സിൽ ഒരു മില്ലിനറുടെ അപ്രന്റീസായി ജോലിയിൽ പ്രവേശിച്ചു. സഹോദരങ്ങളേക്കാൾ ഹൈഡയ്ക്ക് പ്രായമുള്ളതിനാൽ കുടുംബത്തെ പോറ്റുന്നതിന്റെ ഭൂരിഭാഗവും ചുമതല അവളുടെ മേൽ വന്നു.[2]

വിദ്യാഭ്യാസം[തിരുത്തുക]

24 വയസ്സുള്ളപ്പോൾ, ഇല്ലിനോയിസ് സർവകലാശാലയിൽ ഹൈഡ് പഠിക്കാൻ തുടങ്ങി. പക്ഷേ 1882-ൽ സഹോദരന് അസുഖം വന്നപ്പോൾ പഠനം വെട്ടിച്ചുരുക്കി. അവളുടെ സമ്പാദ്യങ്ങളെല്ലാം ഒരു വർഷത്തെ വിദ്യാഭ്യാസത്തിനായി മാത്രം ഉപയോഗിച്ചു. എന്നിരുന്നാലും, അവൾ കൗണ്ടി ടീച്ചർ പരീക്ഷയിൽ വിജയിച്ചു. മൂന്ന് വർഷത്തിന് ശേഷം, ചിക്കാഗോ ടീച്ചർ പരീക്ഷയും വിജയിച്ചു. തുടർന്ന് ഏഴു വർഷക്കാലം ഹൈഡ് ചിക്കാഗോ പബ്ലിക് സ്കൂൾ സിസ്റ്റത്തിൽ രണ്ടാം, മൂന്നാം ക്ലാസ്സുകളിൽ അദ്ധ്യാപികയായി ജോലി ചെയ്തു. 1889-ൽ കോർണൽ സർവകലാശാലയിൽ ഹൈഡ് ചേരുകയും അവിടെ നിന്ന് 1891 ൽ ബയോളജിയിൽ ബിരുദം നേടുകയും ചെയ്തു.

1893-ൽ അസോസിയേഷൻ ഓഫ് കൊളീജിയറ്റ് അലുമ്‌നി ഫെലോഷിപ്പ് വഴി ജർമ്മനിയിൽ പഠിക്കാനുള്ള അവസരം അവർക്ക് ലഭിച്ചു. എന്നാൽ ജർമ്മനിയിലെ സർവ്വകലാശാലകൾ ഇതുവരെ സ്ത്രീകളെ പ്രവേശിപ്പിച്ചിട്ടില്ലാത്തതിനാൽ, പ്രഭാഷണങ്ങളിലും ലാബ് സെഷനുകളിലും പങ്കെടുക്കാൻ ഹൈഡിനെ വിലക്കി.[3] ഒന്നിലധികം പ്രതിബന്ധങ്ങളും കാലതാമസങ്ങളും ഉണ്ടായിരുന്നിട്ടും, ഹൈഡ് ഔദ്യോഗിക പരീക്ഷ എഴുതുകയും 1896-ൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. അങ്ങനെ ഹൈഡൽബർഗിൽ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ വനിതയും ജർമ്മനിയിൽ ഡോക്ടറേറ്റ് നേടിയ മൂന്നാമത്തെ അമേരിക്കൻ വനിതയും ആണ് ഐഡ ഹെൻറിയേറ്റ ഹൈഡ്.[4] ഇറ്റലിയിലെ നേപ്പിൾസിലെ സുവോളജിക്കൽ സ്റ്റേഷനിലും തുടർന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലും ഗവേഷണം നടത്താൻ അവളെ ക്ഷണിച്ചു.

കൻസാസ് സർവകലാശാലയിൽ പോകുന്നതിനുമുമ്പ് ഐഡ ബേൺ സർവകലാശാല (1896), റാഡ്‌ക്ലിഫ് കോളേജ് (1897) എന്നിവയുൾപ്പെടെ മറ്റ് നിരവധി സ്ഥാപനങ്ങളിൽ ഗവേഷണം നടത്തി. കെ‌യുവിൽ ജോലി ചെയ്യാൻ തുടങ്ങിയതിനുശേഷം, ഹൈഡ് 1911-ൽ എം. ഡി സ്വീകരിക്കാൻ നിരവധി വേനൽക്കാലത്ത് റഷ് മെഡിക്കൽ കോളേജിൽ പഠിച്ചു.[5]

1902-ൽ അമേരിക്കൻ ഫിസിയോളജിക്കൽ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായി ഹൈഡ് മാറി.

കരിയർ[തിരുത്തുക]

ഐഡയുടെ ഏഴ് വർഷത്തെ അദ്ധ്യാപന വേളയിൽ, ചിക്കാഗോയിലെ പബ്ലിക് സ്കൂൾ സിസ്റ്റത്തിൽ “സ്കൂളുകളിൽ സയൻസ്” പ്രോഗ്രാം സ്ഥാപിക്കുന്നതിൽ അവർ പങ്കാളിയായിരുന്നു. ഈ വിദ്യാലയത്തിൽ നേച്ചർ സ്റ്റഡീസ് അവതരിപ്പിക്കാൻ ഈ പ്രോഗ്രാം സഹായിച്ചു. ഐഡ സ്വന്തം അദ്ധ്യാപന രീതികൾ മറ്റ് അധ്യാപകരുമായി പങ്കിടുന്നതിൽ പോലും അറിയപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. Rose, Rose (1997). Women in the biological sciences: a biobibliographic sourcebook. Westport, CT: Greenwood Publishing Group. pp. 248.
  2. Rose, Rose (1997). Women in the biological sciences: a biobibliographic sourcebook. Greenwood Publishing Group. p. 246. ISBN 0-313-29180-2. Retrieved 2009-04-26. Ida Henrietta Hyde.
  3. "Physiology's Hidden Genius" by Lisa Scanlon. Trailing Edge column, Technology Review, May 2003, p. 80.
  4. Johnson, Elsie (1981). "Ida Henrietta Hyde: Early Experiments" (PDF). Physiologist. 24 (6): 1–2. PMID 7043502. Archived from the original (PDF) on 2011-05-23. Retrieved 2009-04-26.
  5. Wayne, Tiffany K. (2011). American Women of Science since 1900. Santa Barbara, CA: ABC-CLIO. pp. 536–537. ISBN 978-1-59884-158-9.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐഡ_ഹെൻറിയേറ്റ_ഹൈഡ്&oldid=3778311" എന്ന താളിൽനിന്ന് ശേഖരിച്ചത്