Jump to content

ഹിന്ദോളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hindolam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hindolam
ArohanamS G₂ M₁ D₁ N₂ 
Avarohanam N₂ D₁ M₁ G₂ S

കർണാടകസംഗീതത്തിലെ 20ആം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമായി കണക്കാക്കപ്പെടുന്ന രാഗമാണ് ഹിന്ദോളം. എന്നാൽ ചിലപ്പോൾ ഹനുമത്തോടിയുടെ ജന്യരാഗമായും പറയാറുണ്ട്. ഇതൊരു ഔഡവരാഗമാണ് അതായത് അഞ്ച് സ്വരസ്ഥാനങ്ങളാണ് ആരോഹണാവരോഹണത്തിൽ കാണുന്നത്. ഈ രാഗം ഒരു സുഘടനാരാഗമാണ്,അതായത് ആരോഹണത്തിലും അവരോഹണത്തിലും ഒരേ സ്വരസ്ഥാനങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്.

ഘടന,ലക്ഷണം

[തിരുത്തുക]
ഹിന്ദോളരാഗത്തിലെ ആരോഹണവും അവരോഹണവും
  • ആരോഹണം സ ഗ2 മ1 ധ1 നി2 സ
  • അവരോഹണം സ നി2 ധ1 മ1 ഗ2 സ

(ഷഡ്ജം,സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം,ശുദ്ധധൈവതം,കൈശികിനിഷാദം)[1]

ഈ രാഗം നഠഭൈരവിയുടെ ജന്യമായും അഥവാ ഹനുമത്തോടിയുടെ ജന്യമായും അഭിപ്രായപ്പെടാറുണ്ട്. ഈ രണ്ടുരാഗങ്ങളിലേയും ഋഷഭം,പഞ്ചമം എന്നിവ ഒഴിവാക്കിയാൽ ഹിന്ദോളം ലഭിക്കുന്നു.

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ഗോവർദ്ധനഗിരീശം സ്മരാമി മുത്തുസ്വാമി ദീക്ഷിതർ
പത്മനാഭപാഹി സ്വാതിതിരുനാൾ
സാമജവരഗമനാ ത്യാഗരാജസ്വാമികൾ

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
ചന്ദനമണിവാതിൽ മരിക്കുന്നില്ല ഞാൻ
ഇന്ദ്രനീലിമയോലും ഈ മിഴി വൈശാലി
രാജഹംസമേ മഴവിൽ ചമയം
അമ്മ മഴക്കാറിനു കൺ നിറഞ്ഞു മാടമ്പി
ദ്വാദശിയിൽ മധുരനൊമ്പരക്കാറ്റ്
അല്ലികളിൽ പ്രജ
താളം മറന്ന താരാട്ടുകേട്ടെൻ തേങ്ങും മനസ്സിന്നൊരാന്ദോളനം പ്രണാമം
താരം വാൽക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ കേളി
ശിശിരകാല മേഘ മിഥുന രതിപരാഗമോ ദേവരാഗം

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹിന്ദോളം&oldid=4107126" എന്ന താളിൽനിന്ന് ശേഖരിച്ചത്