എഡ്വേർഡ് ആറാമൻ
എഡ്വേർഡ് ആറാമൻ Edward VI | |
---|---|
Portrait by circle of William Scrots, c. 1550 | |
ഭരണകാലം | 28 January 1547 – 6 July 1553 |
കിരീടധാരണം | 20 February 1547 |
മുൻഗാമി | Henry VIII |
പിൻഗാമി | Jane (disputed) or Mary I |
Regents | See
|
രാജവംശം | Tudor |
പിതാവ് | Henry VIII of England |
മാതാവ് | Jane Seymour |
ഒപ്പ് | |
മതം | Protestant |
1547 ജനുവരി 28 മുതൽ അദ്ദേഹത്തിന്റെ മരണം വരെ ഇംഗ്ലണ്ടിലെയും അയർലന്റിലെയും രാജാവായിരുന്നു എഡ്വേർഡ് ആറാമൻ( Edward VI ജനനം:12 ഒക്ടോബർ 1537 മരണം: 6 ജൂലൈ 1553) 1547 ഫെബ്രുവരി ഇരുപതാം തീയതി, ഒമ്പത് വയസ്സ് മാത്രം പ്രായമായിരുന്നപ്പോൾ, ഇംഗ്ലീഷ് രാജാവായി കിരീടധാരണം നടത്തി. [1]
ഹെന്‌റി എട്ടാമന്റെയും ജേയ്ൻ സെയ്‌മോറിന്റെയും പുത്രനായിരുന്ന അദ്ദേഹം പ്രൊട്ടസ്റ്റന്റ് ആയി വളർത്തപ്പെട്ട ആദ്യ ബ്രിട്ടീഷ് രാജാവായിരുന്നു,അദ്ദേഹത്തിന് പ്രായപൂർത്തിയാവാതിരുന്നതിനാൽ റീജൻസി കൗൺസിൽ ആണ് ഭരണം നടത്തിയത്. റീജൻസി കൗൺസിലിന്റെ നേതൃത്വം ആദ്യം അമ്മാവനായ സോമർസെറ്റിലെ ഡ്യൂക് എഡ്വേർഡ് സെയ്‌മോർ (1547–1549), വാർവിക്കിലെ ഏൾ ആയിരുന്ന ജോൺ ഡഡ്ലി (1550–1553), ഡ്യൂക് ഒഫ് നോർത്തംബർലാന്റ് എന്നിവർക്കായിരുന്നു
എഡ്വേർഡിന്റെ ഭരണകാലത്തിൽ രാജ്യത്ത് സാമ്പത്തിക പ്രശ്നങ്ങളും സാമൂഹിക അരക്ഷിതാവസ്ഥയും നടമാടി, 1549-ൽ കലാപങ്ങളും വിപ്ലവശ്രമങ്ങളും പൊട്ടിപ്പുറപ്പെട്ടു. സ്കോട്‌ലന്റുമായി വളരെ ചെലവേറിയ ഒരു യുദ്ധം നടന്നു, ആദ്യം വിജയിച്ചെങ്കിലും സൈന്യത്തെ സ്കോട്‌ലന്റിൽനിന്നും പിന്നീട് പിൻവലിക്കേണ്ടി വന്നു. എഡ്വേർഡിന്റെ ഭരണകാലത്തിലാണ് ചർച്ച് ഒഫ് ഇംഗ്ലണ്ട് പ്രൊട്ടസ്റ്റന്റായത്.
1553 ഫെബ്രുവരിയിൽ എഡ്വേർഡ് അസുഖബാധിതനാവുകയും ആ വർഷം തന്നെ ജൂലൈ ആറാം തീയതി മരണപ്പെടുകയും ചെയ്തു, ക്ഷയരോഗം ആണ് അദ്ദേഹത്തെ ബാധിച്ചതെന്ന് കരുതപ്പെടുന്നു. അസുഖം ഗുരുതരമാണെന്ന് കണ്ടപ്പോൾ രാജ്യം കത്തോലിക്ക വിശ്വാസത്തിലേക്ക് തിരികെ പോകാതിരിക്കാനുള്ള പദ്ധതികൾ റീജൻസി കൗൺസിൽ ആവിഷ്കരിച്ചു, എഡ്വേർഡ് തന്റെ പിൻഗാമിയായി നിർദ്ദേശിച്ചത് കസിൻ ആയിരുന്ന ലേഡി ജെയ്ൻ ഗ്രേയെ ആയിരുന്നു. അർദ്ധ സഹോദരിമാരായിരുന്ന മേരി and എലിസബത്ത് എന്നിവരെ തഴഞ്ഞാണ് ഈ തീരുമാനം എടുത്തത്. ഒൻപത് ദിവസം മാത്രം നീണ്ടുനിന്ന ഭരണാത്തിനുശേഷം ജെയ്ൻ ഗ്രേയെ പുറത്താക്കി മേരി ഇംഗ്ലണ്ടിലെ രാജ്ഞിയായി.
ആദ്യകാല ജീവിതം
[തിരുത്തുക]ജനനം
[തിരുത്തുക]1537 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി മിഡ്ഡിൽസെക്സിലെ ഹാംപ്ടൺ കോർട്ട് കൊട്ടാരത്തിൽ ഹെന്‌റി എട്ടാമന്റെയും അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയായിരുന്ന ജേയ്ൻ സെയ്‌മോറിന്റെയും പുത്രനായി എഡ്വേർഡ് ജനിച്ചു. [3]
ആറാമത്തെ വയസിൽ റിച്ചാർഡ് കോക്സ്, ജോൺ ചെകി എന്നിവരുടെ ശിഷ്യത്വത്തിൽ പഠനം ആരംഭിച്ചു [6] എലിസബത്തിന്റെ ട്യൂട്ടർമാരായിരുന്ന റൊജർ അസ്ചാം ജീൻ ബെൽമെയ്ൻ എന്നിവരിൽനിന്നും ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ എന്നിവ പഠിച്ചു
കിരീടധാരണം
[തിരുത്തുക]1547 ജനുവരി 28-ന് ഹെന്രി എട്ടാമൻ മരണമടഞ്ഞു. ലോഡ് ചാൻസെലർ ആയിരുന്ന ഏൾ ഒഫ് സൗത്താമ്പ്ടൺ തോമസ് രിയോത്സ്ലെ ഹെന്രിയുടെ മരണത്തെക്കുറിച്ച് പാർലമെന്റിനെ അറിയിച്ച് എഡ്വേർഡിന്റെ കിരീടധാരണത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്യാൻ ഉത്തരവിട്ടു. ഫെബ്രിവരി ഇരുപതാം തീയതി ഞായറാഴ്ച വെസ്റ്റ് മിനിസ്റ്റർ ആബിയിൽ എഡ്വേർഡിന്റെ കിരീടധാരണ ചടങ്ങ് നടന്നു.[7]
ഹെൻറി എട്ടാമന്റെ വിൽപ്പത്രപ്രകാരം എഡ്വേർഡിന് പതിനെട്ട് വയസ്സ് പ്രായമാവുന്നതുവരെ പതിനാറുപേർ അടങ്ങുന്ന എക്സിക്യൂഷനർമാരെയും ആവശ്യമെങ്കിൽ അവരെ സഹായിക്കാൻ പന്ത്രണ്ട് പേരടങ്ങുന്ന കോൺസിലിനെയും നിയോഗിച്ചു.[8]
ഹെൻറിയുടെ മരണത്തിന്റെ തലേ ദിവസം നോർഫോക്കിലെ ഡ്യൂക് തോമസ് ഹൊവാഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയും അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. [9]
ഹെൻറിയുടെ മരണത്തിന്റെ ഏതാനും ദിവസങ്ങൾക്ക് ശേഷം, എക്സിക്യൂഷനർമാരിലെ ഭൂരിപക്ഷം പേരും, തങ്ങളുടെ അധികാരം, അപ്പോൾ സോമർസെറ്റിലെ ഡ്യൂക് ആയിരുന്ന എഡ്വേർഡ് സെയ്‌മോറിലേക് കൈമാറ്റം നടത്തി.[10] ഇവർക്കെല്ലാം തക്കതായ പ്രതിഫലം നൽകപ്പെട്ടതിനാൽ സെയ്മോർ അവരുമായി സഖ്യമുണ്ടാക്കിയതായി കരുതപ്പെടുന്നു.[11]
യുദ്ധം
[തിരുത്തുക]സോമർസെറ്റിന്റെ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ടത് സ്കോട്ലന്റിനെതിരായ യുദ്ധം ആയിരുന്നു[12] ആദ്യകാല വിജയങ്ങൾ ഇംഗ്ലണ്ടിനായിരുന്നു. ഫ്രാൻസിന്റെ പിന്തുണ 1548-ൽ എഡിൻബറോ സംരക്ഷിക്കാൻ സ്കോട്ലന്റിനു ലഭിച്ചു .[13] ബൊലോണിലെ 1549-ആഗസ്റ്റിലെ ഫ്രഞ്ച് ആക്രമണം. സ്കോട്ലന്റിൽ നിന്നും പിന്മാറാൻ സോമർസെറ്റിനെ നിർബന്ധിതനാക്കി.[14]
വിപ്ലവങ്ങൾ
[തിരുത്തുക]1548 ഇംഗ്ലണ്ടിൽ സാമൂഹിക അരക്ഷിതാവസ്ഥയുടെ കാലമായിരുന്നു. 1549 ഏപ്രിലിനു ശേഷം ഡെവൺ, കോൺവാൾ, നോർഫോക് എന്നിവിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവങ്ങൾ സൈനികസഹായത്താൽ അടിച്ചമർത്തി.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1541-ൽ ഹെൻറി എട്ടാമൻ "ലോഡ് ഒഫ് അയർലന്റ്" എന്ന സ്ഥനപ്പേർ "കിങ് ഒഫ് അയർലന്റ്" എന്നാക്കി മാറ്റി ; ഫ്രഞ്ച് രാജാവാകാൻ യോഗ്യത ഉണ്ടായിരുന്നുവെങ്കിലും അവകാശം ഉന്നയിച്ചില്ല. Scarisbrick 1971, pp. 548–49 , Lydon 1998, p. 119 .
- ↑ Foister 2006, p. 100
- ↑ Loach 1999, p. 4
- ↑ Strong 1969, p. 92 ; Hearn 1995, p. 50 .
- ↑ "Royal Collection Trust". Retrieved 10 January 2018.
- ↑ Loach 1999, pp. 11–12 ; Jordan 1968, p. 42. For example, he read biblical texts, Cato, Aesop's Fables, and Vives's Satellitium Vivis, which were written for his sister, Mary.
- ↑ Loach 1999, pp. 30–38
- ↑ Loach 1999, pp. 17–18 ; Jordan 1968, p. 56
- ↑ Starkey 2002, pp. 130–145 ; Elton 1977, pp. 330–31
- ↑ Starkey 2002, pp. 138–39 ; Alford 2002, p. 67
- ↑ Loach 1999, pp. 26–27 ; Elton 1962, p. 203
- ↑ Brigden 2000, p. 183 ; MacCulloch 2002, p. 42
- ↑ Mackie 1952, p. 485
- ↑ Elton 1977, pp. 340–41