എഡ്വേർഡ് ഒന്നാമൻ
Edward I | |
---|---|
Portrait in Westminster Abbey, thought to be of Edward I | |
ഭരണകാലം | 20 November 1272 – 7 July 1307 |
കിരീടധാരണം | 19 August 1274 |
മുൻഗാമി | Henry III |
പിൻഗാമി | Edward II |
ജീവിതപങ്കാളി | Eleanor of Castile (m. 1254–1290) Margaret of France (m. 1299–1307) |
മക്കൾ | |
By Eleanor of Castile Eleanor, Countess of Bar Joan, Countess of Hertford Alphonso, Earl of Chester Margaret, Duchess of Brabant Mary of Woodstock Elizabeth, Countess of Hereford Henry Edward II of England By Margaret of France Thomas, Earl of Norfolk Edmund, Earl of Kent | |
രാജവംശം | Plantagenet |
പിതാവ് | Henry III of England |
മാതാവ് | Eleanor of Provence |
1272 മുതൽ 1307 വരെ ഇംഗ്ലണ്ടിലെ രാജാവായിരുന്നു എഡ്വേർഡ് ഒന്നാമൻ Edward I (ജനനം 17/18 ജൂൺ 1239 – മരണം 7 ജൂലയ് 1307) എഡ്വേർഡ് ലോങ്ഷാങ്ക്സ് (Edward Longshanks), ഹാമർ ഒഫ് ദ് സ്കോട്സ് (Hammer of the Scots (ലത്തീൻ: Malleus Scotorum), എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. കിരീടധാരണത്തിനു മുൻപ് അദ്ദേഹത്തെ ദ് ലോഡ് എഡ്വേർഡ് എന്ന് വിളിച്ചിരുന്നു The Lord Edward.[1] രാജകീയ ഭരണ സമ്പ്രദായം അലിഖിത നിയമങ്ങൾ എന്നിവ പരിഷ്കരിക്കാൻ തന്റെ ഭരണകാലഘട്ടത്തിന്റെ സിംഹഭാഗവും അദ്ദേഹം ചെലവഴിച്ചു.
ജനനം
[തിരുത്തുക]വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ ഹെൻറി മൂന്നാമന്റെയും പ്രോവെൻസിലെ എലനോർ റാണിയുടെയും മകനായി 1239 17 ജൂൺ രാത്രി ജനിച്ചു.[3][a]
എഡ്വേർഡ് എന്ന ആംഗ്ലോ സാക്സൺ പേർ, നോർമന്മാർ ഇംഗ്ലണ്ട് കീഴടക്കിയതിനുശേഷമുള്ള കാലഘട്ടത്തിൽ,ഇംഗ്ലീഷ് രാജവംശത്തിലെ സന്താനങ്ങളെ വിളിക്കാറില്ലായിരുന്നെങ്കിലും സെയിന്റ് എഡ്വേർഡിലുള്ള വിശ്വാസം ഹെൻറി തന്റെ ആദ്യ പുത്രന് ഈ പേർ നൽകാൻ ഇടയാക്കി.[4][b]
അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ കൂട്ടുകാരിൽ ഒരാളായിരുന്നു കസിനായിരുന്ന ഹെൻറി, പിതൃസഹോദരനായിരുന്ന കോണ്വാളിലെ റിച്ചാർഡിന്റെ പുത്രനായിരുന്നു.[6] ആഭ്യന്തര യുദ്ധകാലത്തും പിന്നീട് നടന്ന വിശുദ്ധയുദ്ധകാലത്തും ഹെൻറി എഡ്വേർഡിനെ അനുഗമിച്ചിരുന്നു.[7]
രാജകുമാരന്റെ ആരോഗ്യം ആദ്യകാലത്ത് തൃപ്തികരമല്ലായിരുന്നു, 1246, 1247, 1251 എന്നീ വർഷങ്ങളിൽ രോഗബാധിതനായിരുന്നു എഡ്വേർഡ്.[6] എന്നിരുന്നാലും ആറടി രണ്ടിഞ്ച് ഉയരം ഉണ്ടായിരുന്ന അദ്ദേഹം തന്റെ സമകാലീനരായ മിക്കവാറും എല്ലാ ആൾക്കാരെക്കാളും പൊക്കമുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ നീളമുള്ള കാലുകളുള്ളവൻ എന്നർഥം വരുന്ന ലോങ്ഷാങ്ക്സ് എന്ന് വിശേഷിപ്പിച്ചിരുന്നു."[8]
ആദ്യകാലം
[തിരുത്തുക]രാഷ്ട്രീയകാര്യങ്ങളിൽ എഡ്വേർഡിന് സ്വന്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. 1255-ൽ ഗാസ്കോണിയിലെ സോളർ, കൊളൊമ്പ് എന്നീ കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായപ്പോൾ, തന്റെ പിതാവിന്റെ നയങ്ങൾക്ക് വിപരീതമായി അദ്ദേഹം സോളർ കുടുംബത്തിനോടൊപ്പം നിലകൊണ്ടു.[9] 1258 മെയ് മാസത്തിൽ ഒരു കൂട്ടം പ്രഭുക്കൾ രാജഭരണത്തിൽ പരിഷ്കാരങ്ങൾ വരുത്താനായി പ്രൊവിഷൻസ് ഒഫ് ഓക്സ്ഫൊഡ് തയ്യാറാക്കിയപ്പോൾ എഡ്വേർഡ് ഇതിനെ എതിർത്തു. പരിഷ്കരണവാദികൾക്ക് ലൂസിഗ്നൻ കുടുംബത്തിന്റെ സ്വാധീനം കുറക്കാനായി. എഡ്വേർഡിന്റെ നിലപാട് പതിയെ മാറുകയും 1259 മാർച്ചിൽ പരിഷ്കരണവാദികളിൽ പ്രമുഖനായിരുന്ന റിച്ചാഡ് ദ് ക്ലയരുമായി (ഏൽ ഒഫ് ഗ്ലൂസ്റ്റർ) ഉടമ്പടിയുണ്ടാക്കുകയും ചെയ്തു. 1259 ഒക്ടോബർ പതിനഞ്ചാം തീയതി അവരുടെ നേതാവായ സൈമൺ ഡി മാൻഫ്രോട്ടിനെയും റിച്ചാഡ് ദ് ക്ലയറിനെയും പിന്തുണക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു [10]
ഗാസ്കോണിയിലെ പ്രശ്നങ്ങൾക്ക് മാൻഫ്രോട്ടിന്റെ സഹായം ലഭിക്കുമെന്നു കരുതിയാണ് എഡ്വേർഡ് അവരെ പിന്തുണച്ചത്.[11] രാജാവ് നവംബർ മാസത്തിൽ ഫ്രാൻസിലേക്ക് പോയപ്പോൾ എഡ്വേർഡ് പരിഷ്കരണവാദികളെ പിന്തുണക്കുന്ന കാര്യങ്ങൾ ചെയ്തപ്പോൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതാണെന്ന് രാജാവ് വിശ്വസിക്കാനിടയായി.[12] ഫ്രാൻസിൽ നിന്നും തിരികെ വന്നപ്പോൾ എഡ്വേർഡിനെ കാണാൻ വിസമ്മതിച്ച രാജാവിനെ ഏൾ ഒഫ് കോൺവാൾ, കാന്റർബറിയിലെ ആർച്ച് ബിഷപ് എന്നിവർ അനുനയിപ്പിച്ചു.[13]
എഡ്വേർഡ് 1262-ൽ ലൂസിഗ്നൻ കുടുംബത്തിലെ അംഗങ്ങളുമായി ചില സാമ്പത്തികകാര്യങ്ങളിൻ തർക്കമുണ്ടായി.[14] ഒരു വർഷത്തിലധികകാലം വിദേശത്തായിരുന്ന സൈമൺ ഡി മാൻഫ്രോട്ട് ഇക്കാലത്ത് ഇംഗ്ളണ്ടിൽ തിരികെ വന്ന് പ്രഭുക്കളുടെ പരിഷ്കരണവാദം വീണ്ടും ശക്തമാക്കി.[15] എന്നാൽ ഇത്തവണ എഡ്വേർഡ് പിതാവിന്റെ പക്ഷത്താണ് നിലയുറപ്പിച്ചത്.[16]
ആഭ്യന്തര യുദ്ധവും കുരിശുയുദ്ധവും 1264–73
[തിരുത്തുക]രണ്ടാം ബാരൺസ് യുദ്ധം
[തിരുത്തുക]1264–1267-ൽ സൈമൺ ഡി മാൻഫ്രോട്ടിന്റെ നേതൃത്വത്തിൽ പ്രഭുക്കളുടെ സൈന്യം രാജാവിനെതിരായി യുദ്ധമാരംഭിച്ചു. ഗ്ലൂസ്റ്ററിൽ എഡ്വേഡ് ആദ്യം വിജയം കണ്ടെങ്കിലും ഡെർബിയിലെ റോബർട് ഫെറെസ് വിമതരെ സഹായിക്കാനെത്തുകയും എഡ്വേഡ് അദ്ദേഹവുമായി സമാധാന ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു. മാൻഫ്രോട്ടിന്റെ പുത്രനെ തോൽപ്പിച്ച് നോർത്താംപ്റ്റൺ കീഴടക്കി ഡെർബിക്കെതിരെ യുദ്ധമാരംഭിച്ചു.[17]
കുറിപ്പുകൾ
[തിരുത്തുക]- ↑ As the sources give the time simply as the night between the 17 and 18 June, we can not know the exact date of Edward's birth.[3]
- ↑ Regnal numbers were not commonly used in Edward's time; as the first post-Conquest king to carry that name,[5] he was referred to simply as "King Edward" or "King Edward, son of King Henry". It was only after the succession of first his son and then his grandson—both of whom bore the same name—that "Edward I" came into common usage.[4]
അവലംബം
[തിരുത്തുക]- ↑ Burt 2013, p. 75 ; Carpenter 1985 ; Lloyd 1986 ; Powicke 1947
- ↑ Morris 2009, p. 22
- ↑ മുകളിൽ ഇവിടേയ്ക്ക്: 3.0 3.1 Morris 2009, p. 2
- ↑ മുകളിൽ ഇവിടേയ്ക്ക്: 4.0 4.1 Carpenter, David (2007). "King Henry III and Saint Edward the Confessor: the origins of the cult". English Historical Review. cxxii (498): 865–91. doi:10.1093/ehr/cem214.
- ↑ Morris 2009, pp. xv–xvi
- ↑ മുകളിൽ ഇവിടേയ്ക്ക്: 6.0 6.1 Prestwich 1997, p. 6
- ↑ Prestwich 1997, pp. 46, 69
- ↑ Prestwich 2007, p. 177
- ↑ Prestwich 1997, pp. 15–16
- ↑ Carpenter 1985
- ↑ Prestwich 1997, pp. 31–32
- ↑ Prestwich 1997, pp. 32–33
- ↑ Morris 2009, pp. 44–45
- ↑ Powicke 1962, pp. 171–172
- ↑ Maddicott 1994, p. 225
- ↑ Powicke 1962, pp. 178
- ↑ Prestwich 1997, pp. 42–43