വില്യം മൂന്നാമൻ
വില്ല്യം മൂന്നാമൻ & രണ്ടാമൻ William III & II | |
---|---|
Portrait by Sir Godfrey Kneller, 1680s | |
ഭരണകാലം | 1689[1] – 8 March 1702 |
കിരീടധാരണം | 11 April 1689 |
മുൻഗാമി | James II & VII |
പിൻഗാമി | Anne |
Co-monarch | Mary II |
ഭരണകാലം | 4 July 1672 – 8 March 1702 |
മുൻഗാമി | William II |
പിൻഗാമി | William IV |
ഭരണകാലം | 4 November 1650[2] – 8 March 1702 |
മുൻഗാമി | William II |
പിൻഗാമി | John William Friso |
Spouse | |
രാജവംശം | Orange-Nassau |
പിതാവ് | William II, Prince of Orange |
മാതാവ് | Mary, Princess Royal |
ഒപ്പ് | |
മതം | Protestant |
1672 മുതൽ ഡച്ച് റിപ്പബ്ലിക്കിന്റെയും 1689 മുതൽ മരണം വരെയും ഇംഗ്ലണ്ട്, അയർലണ്ട്, സ്കോട്ലണ്ട് എന്നീ രാജ്യങ്ങളുടെയും രാജാവായിരുന്നു വില്യം III (William III പ്രിൻസ് ഓഫ് ഓറഞ്ച് ഡച്ച്:Willem ജനനം: 4 നവംബർ 1650 - മരണം 1702 മാർച്ച് 8)[2] സ്കോട്ട്ലണ്ടിന്റെ രാജാവെന്ന നിലയിൽ അദ്ദേഹം വില്ല്യം രണ്ടാമൻ എന്നറിയപ്പെട്ടിരുന്നു.[3] ചിലപ്പോൾ വടക്കൻ അയർലൻഡിലും സ്കോട്ട്ലന്റിലും "കിംഗ് ബില്ലി" എന്ന പേരിലും അദ്ദേഹം അനൗദ്യോഗികമായി അറിയപ്പെട്ടിരുന്നു. [4]
അദ്ദേഹത്തിന്റെ ജനനത്തിനും ഒരാഴ്ച മുൻപാണ് പിതാവായ വില്യം രണ്ടാമൻ മരിച്ചത്. അമ്മ മേരി, ചാൾസ് ഒന്നാമന്റെ മകളായിരുന്നു. 1677 തന്റെ മാതൃസഹോദരൻ ജെയിംസിന്റെ(ഡ്യൂക്ക് ഒഫ് യോർക്ക്) മകളായിരുന്ന മേരി IIനെ വിവാഹം ചെയ്തു
ഒരു പ്രോട്ടസ്റ്റന്റ് ആയിരുന്ന വില്യം, ഫ്രാൻസിലെ ശക്തനായ കത്തോലിക്കാ രാജാവായിരുന്ന ലൂയി പതിനാലാമനുമായി പല തവണ യുദ്ധം ചെയ്തു. പല പ്രൊട്ടസ്റ്റന്റ് വിശ്വാസികളും അദ്ദേഹത്തിനെ അവരുടെ വിശ്വാസത്തിന്റെ രക്ഷകനായി കണാക്കാക്കി. 1685ൽ കത്തോലിക്കാ വിശ്വാസിയായ ജെയിംസ്, ഡ്യൂക്ക് ഒഫ് യോർക്ക് , ഇംഗ്ലണ്ട്, അയർലണ്ട്, സ്കോട്ലണ്ട് എന്നീ രാജ്യങ്ങളുടെ രാജാവായി. ബ്രിട്ടണിലെ ഭൂരിപക്ഷം വരുന്ന പ്രോട്ടസ്റ്റന്റ് വിശ്വാസികൾക്ക് ജെയിംസിന്റെ ഭരണത്തിലുണ്ടായ അവിശ്വാസം, ബ്രിട്ടീഷ് മത-രാഷ്ട്രീയ നേതാക്കളുടെ പിൻബലത്തോടെ, ഇംഗ്ലണ്ട് കീഴടക്കാൻ വില്ല്യത്തിനെ സഹായിച്ചു, ഇത് "മഹത്തായ വിപ്ലവം" ("Glorious Revolution") എന്ന പേരിൽ അറിയപ്പെട്ടു. വില്ല്യം 1688 നവംബർ 5 ന് ബ്രിക്സ്ഹാം എന്ന തെക്കൻ ഇംഗ്ലീഷ് തുറമുഖത്ത് കപ്പലിറങ്ങി. ജെയിംസിനെ പുറത്താക്കി വില്ല്യമും മേരിയും ഇംഗ്ലണ്ടിന്റെ സംയുക്തഭരണാധികാരികളായിത്തീർന്നു. 1694 ഡിസംബർ 28-ന് മേരിയുടെ മരണം വരെ അവർ ഒന്നായി രാജ്യം ഭരിച്ചു.
സ്റ്റുവർട്ട്സുകളുടെ കീഴിലെ വ്യക്തിപരമായ ഭരണത്തിൽനിന്നും, പാർലമെന്റിൽ കേന്ദ്രീകൃതമായ ഹാനോവർ വംശത്തിന്റെ കീഴിലേക്ക് ബ്രിട്ടനെ നയിക്കാൻ തുടങ്ങിയത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്
ആദ്യകാല ജീവിതം
[തിരുത്തുക]ജനനവും കുടുംബവും
[തിരുത്തുക]
ഡച്ച് റിപ്പബ്ലിക്കിലെ ഹേഗിലാൺ* 1650 നവംബർ 4ൻ* വില്ല്യം മൂന്നാമൻ ജനിച്ചത്.[2][5] വില്ല്യം ഹെന്രി (ഡച്ച്: Willem Hendrik),വില്യം രണ്ടാമന്റെയും ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമന്റെ മൂത്ത മകളായിരുന്ന മേരിയുടെയും ഏക സന്താനമായിരുന്നു. അദ്ദേഹം ജനിക്കുന്നതിനും എട്ട് ദിവസം മുമ്പേയാണ് വസൂരി ബാധിതനായിരുന്ന പിതാം വില്ല്യം രണ്ടാമൻ മരണമടഞ്ഞത്. വില്ല്യം രണ്ടാമന്റെ അമ്മ അമേലിയയും മേരിയും തമ്മിൽ കുഞ്ഞിന്റെ നാമത്തിന്റെ പേരിൽ തർക്കം ഉടലെടുത്തു, മേരി തന്റെ സഹോദരന്റെ പേരായിരുന്ന ചാൾസ് എന്ന പേർ നിർദ്ദേശിച്ചപ്പോൾ അമേലിയ വില്ല്യം എന്ന പേരാൺ നിർദ്ദേശിച്ചത്.[6] വില്ല്യം രണ്ടാമൻ മേരിയെ തന്റെ മകന്റെ രക്ഷാകർത്താവായി വിൽപ്പത്രത്തിൽ എഴുതിയിരുന്നെങ്കിലും ഒപ്പുവയ്ക്കാതിരുന്നതിനാൽ അത് സാധുവായി കണക്കാക്കിയിരുന്നില്ല.[7] 1651 ഓഗസ്റ്റിൽ രാജകുമാരന്റെ രക്ഷാകർത്താക്കളായി മേരി, അമേലിയ, വില്ല്യം രണ്ടാമന്റെ മൂത്ത സഹോദരീഭർത്താവായിരുന്ന ഫ്രെഡറിക്ക് വില്ല്യം എന്നിവർക്കാണെന്ന് സുപ്രീം കോടതി വിധിച്ചു.[8]
ബാല്യകാലവും വിദ്യാഭ്യാസവും
[തിരുത്തുക]വില്യത്തിന്റെ അമ്മ മേരി അദ്ദേഹത്തിന്റെ കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നില്ല, ഡച്ചുകാരിൽനിന്നും മനപൂർവ്വം വിട്ടുനിന്നിരുന്ന അവർ വർഷങ്ങളോളം മകനെ കാണാതിരുന്നിട്ടുണ്ടായിരുന്നു..[9] ഡച്ച് ആയമാരായിരുന്നു വില്യത്തിന്റെ ആദ്യകാല വിദ്യാഭ്യാസം നിർവഹിച്ചത്, ഇവരിൽ വാൽബർഗ് ഹൊവാഡ്( Walburg Howard)[10] സ്കോട്ടിഷുകാരിയാന അന്ന മകിൻസ്കി.[11] എന്നിവരുൾപ്പെട്ടിരുന്നു. 1656 ഏപ്രിൽ മുതൽ വില്ല്യം രാജകുമാരൻ കാൽവിസ്റ്റ് പാതിരിയായിരുന്ന കോർണലിസ് ട്രൈഗ്ലാന്റിൻൽനിന്നും, ദിവസേന മതപഠനവും നടത്തി.[10]
1659ന്റെ ആദ്യകാലം മുതൽ ഏഴ് വർഷത്തോളം യൂണിവേഴ്സിറ്റി ഒഫ് ലെയ്ഡനിൽനിന്നും പ്രൊഫസർ ഹെന്ദ്രിക് ബോറ്ണിയസിന്റെ കീഴിൽ അനൗപചാരിക വിദ്യാഭ്യാസം നടത്തി[12]
അവലംബം
[തിരുത്തുക]- ↑ William was declared King by the Parliament of England on 13 February 1689 and by the Parliament of Scotland on 11 April 1689.
- ↑ 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;OSNS
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Act of Union 1707, the Revolution in Scotland". UK Parliament. Archived from the original on 15 June 2008. Retrieved 8 August 2008.
- ↑ Peter Burke (1997). Varieties of Cultural History. Cornell University Press. p. 51. ISBN 0-8014-8492-8.
- ↑ Claydon, 9
- ↑ Troost, 26; van der Zee, 6–7
- ↑ Troost, 26
- ↑ Troost, 26–27. The Prussian prince was chosen because he could act as a neutral party mediating between the two women, but also because as a possible heir he was interested in protecting the Orange family fortune, which Amalia feared Mary would squander.
- ↑ Van der Kiste, 5–6; Troost, 27
- ↑ 10.0 10.1 Troost, 34–37
- ↑ Rosalind K. Marshall, 'Mackenzie, Anna, countess of Balcarres and countess of Argyll (c.1621–1707)', Oxford Dictionary of National Biography, Oxford University Press, 2004; online edn, Oct 2006 accessed 29 Nov 2014
- ↑ Troost, 37–40