ബിഹാറി ഭാഷകൾ
ബിഹാറി | |
---|---|
ഭൗമശാസ്ത്രപരമായ സാന്നിധ്യം | ബിഹാർ |
ഭാഷാ കുടുംബങ്ങൾ | ഇൻഡോ-യൂറോപ്യൻ |
വകഭേദങ്ങൾ | |
ISO 639-1 | bh |
ISO 639-2 / 5 | bih |
ബിഹാറിലും അടുത്തുള്ള പ്രദേശങ്ങളിലും സംസാരിക്കുന്ന കിഴക്കൻ ഇൻഡിക് ഭാഷകളുൾപ്പെട്ട ഭാഷാ ഉപകുടുംബത്തെയാണ് ബിഹാറി ഭാഷകൾ എന്ന് വിവക്ഷിക്കുന്നത്. അംഗിക, ബജ്ജിക, ഭോജ്പൂരി, മഗാഹി, മൈഥിലി എന്നീ ഭാഷകൾ നേപ്പാളിലും സംസാരിക്കപ്പെടുന്നുണ്ട് (നേപ്പാളിലെ 21%-ൽ കൂടുതൽ ആൾക്കാരും ഈ ഭാഷകളാണ് സംസാരിക്കുന്നത്). ധാരാളം ആൾക്കാർ ഈ ഭാഷകൾ സംസാരിക്കുന്നുണ്ടെങ്കിലും മൈഥിലി ഒഴികെയുള്ള ഭാഷകൾക്ക് ഭരണഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഭരണഘടനയുടെ 92-ആം ഭേദഗതി പ്രകാരം 2003-ൽ മൈഥിലി അംഗീകരിക്കപ്പെട്ടിരുന്നു.[1] ബിഹാറിൽ ഹിന്ദിയാണ് വിദ്യാഭ്യാസത്തിനും ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. [2] 1961-ലെ സെൻസസിൽ ഈ ഭാഷകളെയെല്ലാം ഹിന്ദിയുടെ കീഴിൽ പെടുത്തുകയായിരുന്നു. ഇത് ഭാഷകൾ അന്യം നിന്നുപോകുന്ന അവസ്ഥയിലേയ്ക്ക് നയിക്കാൻ സാദ്ധ്യതയുണ്ട്. [3] നളന്ദ ഓപ്പൺ യൂണിവേഴ്സിറ്റി ബിഹാറി ഭാഷകളിൽ (മഗാഹി, ഭോജ്പൂരി, മൈഥിലി) വിവിധ പഠനപദ്ധതികൾ നടത്തിവരുന്നുണ്ട്.[4] സ്വാതന്ത്ര്യത്തിനു ശേഷം 1950-ലെ ബിഹാറി ഒഫീഷ്യൽ ലാംഗ്വേജസ് ആക്റ്റ് പ്രകാരം ഹിന്ദിയ്ക്ക് ഏക ഔദ്യോഗിക ഭാഷ എന്ന സ്ഥാനം നൽകപ്പെടുകയായിരുന്നു. [5] 1981-ൽ ഉർദുവിന് ഔദ്യോഗികഭാഷാപദവി ലഭിച്ചപ്പോൾ ഹിന്ദിക്ക് ഏക ഔദ്യോഗിക ഭാഷ എന്ന പദവി നഷ്ടമായി. .
ഇവയും കാണുക
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.sil.org/iso639-3/documentation.asp?id=bih
- A Comparative dictionary of the Bihārī language, Volume 1 By August Friedrich Rudolf Hoernle, Sir George Abraham Grierson (1885)
- Translation of useful phrases in Angika, Bhojpuri and Maithili
- Angika Language Wikipedia Archived 2013-03-14 at the Wayback Machine.
- Google Search Engine in Angika Language
അവലംബങ്ങളും അടിക്കുറിപ്പുകളും
[തിരുത്തുക]- ↑ ^ National Portal of India : Government : Constitution of India
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-26. Retrieved 2013-04-04.
- ↑ Verma, Mahandra K. "Language Endangerment and Indian languages : An exploration and a critique". Linguistic Structure and Language Dynamics in South Asia.
{{cite conference}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|booktitle=
ignored (|book-title=
suggested) (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-03. Retrieved 2013-04-04.
- ↑ Brass Paul R., The Politics of India Since Independence, Cambridge University Press, pp. 183