ഫിജി ഹിന്ദി
Fiji Hindi | |
---|---|
Bharatiya | |
फिजी बात Fiji Baat | |
ഉത്ഭവിച്ച ദേശം | Fiji, with significant minorities within Canada, Australia, New Zealand, United Kingdom and the United States of America. |
മാതൃഭാഷയായി സംസാരിക്കുന്നവർ | 400,000 in Fiji (2001)[1] |
Latin, Devanagari script | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ഫിജി |
ഭാഷാ കോഡുകൾ | |
ISO 639-3 | hif |
ഗ്ലോട്ടോലോഗ് | fiji1242 [2] |
ഫിജിയിലെ ഇന്ത്യൻ വംശജരായ ഫിജി പൗരന്മാർ സംസാരിക്കുന്ന ഇൻഡോ ആര്യൻ ഭാഷയാണ് ഹിന്ദുസ്താനി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഫിജി ഹിന്ദി അല്ലെങ്കിൽ ഫിജിയൻ ഹിന്ദി. ഇത് യഥാർഥത്തിൽ കിഴക്കൻ ഹിന്ദിയാണ്. അവധി, ഭോജ്പുരി, ബീഹാറി ഭാഷകൾ ഈ ഭാഷയെ അതിയായി സ്വാധീനിച്ചിരിക്കുന്നു. ഇജിഅൻ ഇംഗ്ലിഷ് എന്നീ ഭാഷകളിൽനിന്നും ഈ ഭാഷ അനേകം വാക്കുകൾ കടമെടുത്തിട്ടുണ്ട്. ഇതിലെ അനേകം വാക്കുകൾ തനതു ഭാഷയിൽ മാത്രം കാണപ്പെടുന്നതും ഹിന്ദിയിൽ ഇല്ലാത്തതുമാണ്. ഇൻഡോ-ഫിജിയൻസിന്റെ പുതിയ ജീവിതസാഹചര്യത്തിനു സഹായകമായി ചേർത്ത പ്രത്യേക വാക്കുകളാണിവ. ഫിജിയിൽ ചെന്ന ആദ്യ തലമുറ പരസ്പരവിനിമയത്തിനായി വിവിധ ഭാഷകളെ യോജിപ്പിച്ച് ഉപയോഗിച്ചാണ് ഈ പുതിയ ഭാഷ നിർമ്മിച്ചിരിക്കുന്നത്.
ചരിത്രം
[തിരുത്തുക]പ്രത്യേക കരാറടിസ്ഥാനത്തിൽ തൊഴിലിനായി ഫിജിയിൽ ആദ്യം വന്ന ആളുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമാണ് വന്നത്. പ്രധാനമായി, ഉത്തർപ്രദേശ്, ബിഹാർ, ഉത്തര-പശ്ചിമ അതിർത്തിപ്രദേശങ്ങൾ, തെക്കേ ഇന്ത്യ, പ്രത്യേകിച്ച്, ആന്ധ്ര, തമിഴ്‍നാട് എന്നിവിടങ്ങളിൽനിന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ആളുകൾ ഫിജിയിലെത്തി.
വർഷങ്ങൾക്കുശേഷം പതുക്കെപ്പതുക്കെ, ഫിജിയിൽ പ്രത്യേകിച്ചുള്ള ഇന്തോ-ആര്യൻ വിഭാഗത്തിപ്പെട്ടതും കിഴക്കൻ ഹിന്ദിക്കു പ്രാമുഖ്യമുള്ളതും പ്രാദേശിക ഫിജിയൻ, ഉർദു, അറബിക്, ഇംഗ്ലിഷ്, തമിഴ് വാക്കുകൾ ചേർന്നതുമായ ഒരു സങ്കരഭാഷ ജനിച്ചു. ഇത്യൻ ഉപദ്വീപിലെ ഹിന്ദി ഭാഷകളിൽനിന്നും വ്യതിരിക്തമായി മാറി ഈ ഫിജി ഹിന്ദി. വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന ഫിജിയിലെത്തിയ ഈ തൊഴിലാളികൾക്ക് പരസ്പരം ആശയവിനിമയം നടത്തി സുഗമമായി ഒത്തുചേർന്നു പ്രവർത്തിക്കുവാനും തങ്ങളുടെ കുഞ്ഞുങ്ങളെ തങ്ങൾ ജോലിക്കുപോകുമ്പോൾ അന്നത്തെ പ്രാകൃതമായ ഡേ കെയർ സെന്ററുകളിൽ ഏൽപ്പിക്കാനും ഇത്തരം ഒരു ഭാഷ സ്വമേധയാ ഉണ്ടായിവന്നു. ഫിജിയിൽ ഇന്ത്യൻ തൊഴിലാളികൾ എത്തിയതിനടുത്ത് അവിടെയുണ്ടായിരുന്ന പെഴ്സി റൈറ്റ് പറഞ്ഞത്:
ഫിജിയിൽ ജനിച്ച ഇന്ത്യൻ കുട്ടികൾക്ക് ഒരു സമ്മിശ്ര ഭാഷയേ ഉണ്ടാവു; ഇന്ത്യൻ ജനങ്ങളിൽ അനേകം ഭാഷാഭേദങ്ങൾ നിലനിൽക്കുന്നുണ്ട്, ഫിജിയൻസുമായി ആവശ്യത്തിന് പരസ്പരബന്ധവും നിലനിർത്തുന്നുണ്ട്. കുട്ടികൾ ഓരോ ഭാഷയുടെയും ഇത്തിരിവീതം അവരുടെ രക്ഷിതാക്കളുടെ യഥാർഥ ഭാഷ ഏതെന്നറിയാതെ, എടുത്തുപയോഗിക്കുന്നു.[3]
ബർട്ടൻ (1914), [4]ലെൻവുഡ് (1917)[5]ഉൾപ്പെടെയുള്ള മറ്റു എഴുത്തുകാർ, ഇതേപോലുള്ള നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. 1920കളോടെ ഉത്തര ദക്ഷിണേന്ത്യക്കാരായ എല്ലാ ഇന്ത്യക്കാരുടേയും ഭാഷയായ ഫിജി ഹിന്ദി ഫിജിയിൽ ജനിച്ച എല്ലാ ഇന്ത്യൻ വംശജരായ കുട്ടികളും പഠിച്ചു. [6]
ഫിജി ഹിന്ദിയുടെ ഇന്നത്തെ നില
[തിരുത്തുക]പിന്നീട്, ദ്രാവിഡ ഭാഷക്കാരായ (തമിഴ്, തെലുഗ്, മലയാളം)ഏതാണ്ട്, 15000 ഇന്ത്യൻ കരാർ തൊഴിലാളികൾ തെക്കേ ഇന്ത്യയിൽനിന്നും കൊണ്ടുവരപ്പെട്ടു. ഈ സമയം ആയപ്പോഴത്തേയ്ക്കും ഫിജി ഹിന്ദി ഇന്ത്യൻ വംശജരുടെ പ്രധാന ഭാഷയായി മാറിക്കഴിഞ്ഞിരുന്നു. അതിനാൽ അവിടെ മുമ്പേയുണ്ടായിരുന്ന ഇന്ത്യൻ വംശജരായ ഫിജിയൻസുമായി ആശയവിനിമയം നടത്താനാായി പുതുതായിവന്നവർ ഫിജി ഹിന്ദി പഠിച്ചേ മതിയാകുമായിരുന്നുള്ളു. കരാർ വ്യവസ്ഥ അവസാനിച്ച നാളിൽ വന്ന ഗുജറാത്തി, പഞ്ചാബി സംസാരിക്കുന്നവർ എത്തി. കുറച്ചു ഇൻഡോ ഫിജിയൻസ് തങ്ങളുടെ വീട്ടിൽ തമിഴും തെലുഗും ഗുജറാത്തിയും സംസാരിക്കുമെങ്കിലും ഫിജി ഹിന്ദിഅവർക്ക് കൈകാര്യം ചെയ്യാൻ പ്രയാസമില്ല. ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 1956 ലെയും 1966ലെയും സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Language | Number of households in 1956 | Number of households in 1966 |
---|---|---|
Fijian Hindustani | 17,164 | 30,726 |
Hindi | 3,644 | 783 |
Tamil | 1,498 | 999 |
Urdu | 1,233 | 534 |
Gujarati | 830 | 930 |
Telugu | 797 | 301 |
Punjabi | 468 | 175 |
Malayalam | 134 | 47 |
Other | 90 | 359 |
ഇതും കാണൂ
[തിരുത്തുക]- Girmityas, the descendants of late 19th and early 20th century labourers who were brought or emigrated to Fiji from India
- Hindustani language
- Indo-Fijian
അവലംബം
[തിരുത്തുക]- ↑ Fiji Hindi at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Fiji Hindi". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Wright, Percey (1910). Seventy-two years in Australia and the South Pacific. Sydney: Mitchell Library.
- ↑ Burton, John W. (1910). The Fiji of Today. London: Charles H. Kelly.
- ↑ Lenwood, F. (1917). Pastels from the Pacific. London: Oxford University Press.
- ↑ Hands, W. J. (1929). Polynesia. Westminster: Society for the Propagation of the Gospel in Foreign Parts.
ഗ്രന്ഥസൂചി
[തിരുത്തുക]- Siegel Jeff, Plantation Languages in Fiji, Australian National University, 1985 (Published as Language Contact in a Plantation Environment: A Sociolinguistic History of Fiji, Cambridge University Press, 1987, recently reprinted in paperback).
- Siegel, Jeff (1977). Say it in Fiji Hindi. Sydney: Pacific Publications (Aust) Pty Ltd. ISBN 0-85807-026-X.
- Moag, Rodney F. (1977). Fiji Hindi: A basic course and reference grammar. Canberra: Australian National University. ISBN 0-7081-1574-8.
- R. F., ', 1977
- Barz, Richard K.; Jeff Siegel (1988). Language transplanted: the development of overseas Hindi. Wiesbaden: OttoHarrassowitz. ISBN 3-447-02872-6.