അമാറ്റിഗ്നാക് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amatignak Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അമാറ്റിഗ്നാക് ദ്വീപ് is located in Alaska
അമാറ്റിഗ്നാക് ദ്വീപ്
Location in Alaska
അമാറ്റിഗ്നാക് തീരം

അമാറ്റിഗ്നാക് ദ്വീപ് (അല്യൂട്ട്: അമാറ്റിഗ്നാക്സ്;[1] Russian: Амактигнак) അലാസ്കയിലെ അല്യൂഷ്യൻ ദ്വീപസമൂഹത്തിലെ ഡെലറോഫ് ദ്വീപുകളിലെ (പടിഞ്ഞാറൻ ആൻഡ്രിയാനോഫ് ദ്വീപുകൾ) ഒരംഗമാണ്. അലാസ്കയുടെ തെക്കേയറ്റം ഈ ദ്വീപിലാണ് എന്നതുപോലെതന്നെ വടക്കേ അമേരിക്ക, യു.എസിലെ അലാസ്ക, എന്നിവയുടെ പടിഞ്ഞാറൻ രേഖാംശവും ഇവിടെയാണ്.

വടക്കുമുതൽ തെക്ക് വരെ 5 മൈൽ (8.0 കിലോമീറ്റർ) നീളവും കിഴക്കുമുതൽ പടിഞ്ഞാറ് വരെ 3 മൈൽ (4.8 കിലോമീറ്റർ) വീതിയുമുള്ള ഈ ദ്വീപ് ഇത് ജനവാസമില്ലാത്തതാണ്. 4 മൈൽ (6.4 കിലോമീറ്റർ) ദൂരത്തിൽ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഉലക് ദ്വീപാണ് ഇതിന് ഏറ്റവും അടുത്തുള്ള ദ്വീപ്.

അവലംബം[തിരുത്തുക]

  1. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
"https://ml.wikipedia.org/w/index.php?title=അമാറ്റിഗ്നാക്_ദ്വീപ്&oldid=3439356" എന്ന താളിൽനിന്ന് ശേഖരിച്ചത്