അനൻഗുല ദ്വീപ്
തെക്കുപടിഞ്ഞാറൻ അലാസ്കയിലെ അല്യൂഷ്യൻ ദ്വീപശൃംഖലയിലെ ഫോക്സ് ദ്വീപുകളിലുൾപ്പെട്ട ഒരു ചെറിയ ദ്വീപാണ് അനൻഗുല ദ്വീപ് ( (Russian: Анангула; അനാന്യൂലിയാക്ക് ദ്വീപ്;[1][2] എന്നും വിളിക്കപ്പെടുന്ന ഇത് പലപ്പോഴും കുറിറ്റ്യെൻ അനൈയൂല്യാക്ക്, അനൈയൂല്യാക്ക്, അനയൂല്യാഖ് അല്ലെങ്കിൽ അനംഗോയൂലിയാക്ക് എന്നും പരാമർശിക്കപ്പെടുന്നു). ഏകദേശം 1.4 മൈൽ (2.3 കിലോമീറ്റർ) നീളമുള്ള ദ്വീപിനെ ഉംനാക് ദ്വീപിൽ നിന്ന് 0.93 മൈൽ (1.50 കിലോമീറ്റർ) വീതിയുള്ള ഒരു ചാനൽ വേർതിരിക്കുന്നു. ഇവിടെ അഗ്നിപർവ്വത ചാരം അടങ്ങിയ തരിശായ തുന്ദ്ര ഭൂപ്രകൃതിയാണുള്ളത്.[3]
പുരാതന ചരിത്രം
[തിരുത്തുക]അവസാന പ്ലീസ്റ്റോസീൻ ഹിമയുഗത്തിൽ, അനംഗുല ദ്വീപും തൊട്ടടുത്തുള്ള ഉംനാക് ദ്വീപും ചേർന്ന് ബെറിംഗ് ലാൻഡ് ബ്രിഡ്ജിന്റെ തെക്കേയറ്റത്ത് ഒരു ഉപദ്വീപിന്റെ അഗ്രം രൂപപ്പെടുത്തുകയും വടക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ആധിപത്യം പുലർത്തിയിരുന്ന കോർഡില്ലെറൻ ഐസ് ഷീറ്റിനാൽ മൂടപ്പെടുകയും ചെയ്തു.[4][5] ഏകദേശം 10-12,000 വർഷങ്ങൾക്ക് മുമ്പ് മഞ്ഞുപാളികൾ പിൻവാങ്ങാൻ തുടങ്ങുന്നതുവരെ ആ പ്രദേശം മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ വാസയോഗ്യമല്ലാതാക്കി.[6]
അവലംബം
[തിരുത്തുക]- ↑ "Anangula Island". Geographic Names Information System. United States Geological Survey. Retrieved January 12, 2009.
- ↑ "National Historic Landmarks in Alaska - Anangula Site, Ananiuliak Island, Aleutians". United States National Park Service. Retrieved 2009-01-12.
- ↑ West, Constance F. (1996). American Beginnings. University of Chicago Press. pp. 443–444, 446. ISBN 978-0-226-89399-0. Retrieved 2009-01-12.
- ↑ Josephy, Alvin M. (1991). The Indian Heritage of America. Houghton Mifflin Harcourt. p. 58. ISBN 978-0-395-57320-4. Retrieved 2009-01-12.
anangula island.
- ↑ Black, Robert F. Late-Quaternary Geomorphic Processes: Effects on the Ancient Aleuts of Umnak Island (PDF). University of Connecticut. pp. 161–165. Archived from the original (PDF) on 2020-06-30. Retrieved 2008-01-12.
- ↑ McCartney, Allen P.; Douglas W. Veltre (1999). Aleutian Island Prehistory: Living in Insular Extremes (abstract). Taylor & Francis. JSTOR 1550607.