8 ¼ സെക്കന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
8 ¼ സെക്കന്റ്
സംവിധാനംകനകരാഘവൻ
നിർമ്മാണംസന്തോഷ് ബാബുസേനൻ
രചനറ്റോമി ജോൺ
തിരക്കഥടോമി ജോൺ
അഭിനേതാക്കൾപത്മസൂര്യ
മിയ
സുരാജ് വെഞ്ഞാറമൂട്
ഊർമിള ഉണ്ണി
സംഗീതംകോളിൻ ഫ്രാൻസിസ്
റിലീസിങ് തീയതി
  • 28 ഫെബ്രുവരി 2014 (2014-02-28)
രാജ്യംഭാരതം
ഭാഷമലയാളം

കനകരാഘവൻ സംവിധാനം ചെയ്ത് മിയ ജോർജ്ജ്, പദ്മസൂര്യ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ഒരു മലയാളചലച്ചിത്രമാണ് 8 ¼ സെക്കന്റ് (എട്ടേകാൽ സെക്കന്റ്) ഏറ്റവും ദൈർഘ്യമേറിയ വെള്ളത്തിനടിയിൽ ചിത്രീകരിച്ച ഗാനം ഈ ചിത്രത്തിലേതാണ്. ചിത്രത്തിൽ മൂന്നു ക്യാമറകൾ ഒരേ സമയം ഉപയോഗിക്കുക വഴി ഒരു സിൻ പോലും മുറിച്ച് വേറെ ഷോട്ടുകൾ ആക്കി മാറ്റേണ്ട ആവശ്യം ഇല്ലായിരുന്നു. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, മധു, ജനാർദ്ദനൻ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റഫീഖ് അഹമ്മദിൻറെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സന്തോഷ് കോളിനാണ്.

ഇതിവൃത്തം[തിരുത്തുക]

സന്ദീപ് (പദ്മസൂര്യ) എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. അദ്ദേഹം ഒരു തൊഴിൽ രഹിതനാണ്. നാട്ടിലെ പ്രധാന ധനികനായ മേമോം സാറിന്റെ വീട്ടിലെ ഡ്രൈവറാണ് സന്ദീപിന്റെ അച്ഛൻ. മേനോന്റെ മകൾ നീതു (ജിമി ) മുംബയിൽ സൗണ്ട് എഞ്ചിനീയറാണ്. തന്റെ തറവാട് സന്ദർശിക്കാനും ഹൈറേഞ്ചിലെ കുന്നുകളിൽ നിന്ന് ചില പ്രത്യേക ശബ്ദങ്ങൾ റെക്കോഡ് ചെയ്യാനുമായി നീതു നാട്ടിലെത്തുന്നതോടെ സന്ദീപിന്റെ ജീവിതം മാറിമറിയുന്നു. നീതുവുമായുള്ള സൗഹൃദത്തിലൂടെ തന്നിൽ മറഞ്ഞു കിടന്ന പല കഴിവുകളും സന്ദീപ് കണ്ടെത്തുന്നു. അതേ സമയം ഇടുങ്ങിയ മനസുള്ള തന്റെ കാമുകനായ മിഥുനേക്കുറിച്ച് (രോഹിത്ത് വിജയൻ)ആശങ്കയുമുണ്ടാവുന്നു. നീതുവിന് കേരളത്തിലേയ്ക്ക് ട്രാൻസ്ഫർ കിട്ടുന്നു. അവൾ തന്റെ സ്ഥാപനത്തിൽത്തന്നെ സന്ദീപിനും ഒരു ജോലി വാങ്ങിക്കൊടുക്കുന്നു. അങ്ങനെ അവർ തമ്മിൽ അടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=8_¼_സെക്കന്റ്&oldid=3402033" എന്ന താളിൽനിന്ന് ശേഖരിച്ചത്