Jump to content

കനകരാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കനകരാഘവൻ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമാണ്. എട്ടേകാൽ സെക്കൻറ് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.[1][2][3] ചിത്രത്തിന്റെ സംഭാഷണം ഇദ്ദേഹം ടോമിയോടൊപ്പം രചിച്ചു.[3] പുറമെ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെൻററി ചിത്രങ്ങളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തു വരുന്നു. ഇമകൾ സുതാര്യമാകുമ്പോൾ എന്നതാണ് പ്രധാന കൃതി. ഒഴിവ് ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ്.[4] പുറമെ നൂറിൽ പരം ബാലസാഹിത്യ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ആനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതാറുണ്ട്.[അവലംബം ആവശ്യമാണ്] ഹ്രസ്വ ചിത്രങ്ങളായ ഗ്രാഫ്, മൂന്നാമത്തെ സൂചി എന്നിവയ്ക്ക് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കനകരാഘവൻ എഡിറ്ററുമാണ്. ഭോപ്പാലിലെ ബീഗം ഭരണാധികാരികൾ എന്ന പുസ്തകം എഡിറ്റുചെയ്തതിൽ പ്രധാന പുസ്തകമാണ്.  ഷെഹര്യാർ എം. ഖാൻ രചിച്ച പുസ്തകത്തിന്റെ പരിഭാഷയാണത്.

അവലംബം

[തിരുത്തുക]
  1. http://www.malayalasangeetham.info/displayProfile.php?category=dialog&artist=Kanakaraghavan
  2. http://www.m3db.com/artists/35102
  3. 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-05. Retrieved 2014-06-16.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-06-16.
"https://ml.wikipedia.org/w/index.php?title=കനകരാഘവൻ&oldid=3627531" എന്ന താളിൽനിന്ന് ശേഖരിച്ചത്