2020-2021ലെ ഇന്ത്യൻ കർഷക പ്രക്ഷോഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2020-2021ലെ ഇന്ത്യൻ കർഷക പ്രക്ഷോഭം
-യുടെ ഭാഗം
തിയതി9 August 2020[1] – present
(3 വർഷം, 3 മാസം, 1 ആഴ്ച and 3 ദിവസം)
സ്ഥലം
കാരണങ്ങൾ
ലക്ഷ്യങ്ങൾ
 • മൂന്ന് കാര്ഷിക നിയമങ്ങൾ അസാധുവാക്കൽ
 • മിനിമം താങ്ങുവില (എം‌എസ്‌പി) നിയമപരമായി ഉറപ്പാക്കുക
 • മിനിമം താങ്ങുവില ശരാശരി ഉൽപാദനച്ചെലവിനേക്കാൾ 50% കൂടുതലായി ഉയർത്തുക
 • എൻ‌സി‌ആറിലും പരിസര പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാര കമ്മീഷൻ (2020) റദ്ദാക്കുക
 • കർഷകർക്കായുള്ള ദേശീയ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുക
 • ഫാം യൂണിയൻ നേതാക്കൾക്കെതിരെ ഫയൽ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുക
 • കാർഷിക പ്രവർത്തനങ്ങൾക്കായി ഡീസൽ വില 50% കുറയ്ക്കുക
 • വൈദ്യുതി (ഭേദഗതി) ഓർഡിനൻസ് (2020) റദ്ദാക്കുക
മാർഗ്ഗങ്ങൾ
 • ഉപരോധം
 • പണിമുടക്ക്
 • റോഡ് തടയൽ
 • പ്രകടനം
സ്ഥിതിതുടർന്നുകൊണ്ടിരിക്കുന്നു
Parties to the civil conflict
Number
Unverified
Casualties
57 dead since 15 September 2020, including 4 suicides
(see section Fatalities for more details)
Infrastructure damage:
1338 telecom tower sites damaged (as of 27 Dec)[2]

2020 സെപ്റ്റംബറിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ നിരന്തര പ്രതിഷേധമാണ് 2020 ലെ ഇന്ത്യൻ കർഷകരുടെ പ്രതിഷേധം. പല കർഷക യൂണിയനുകളും ഈ നടപടികളെ "കർഷക വിരുദ്ധ നിയമങ്ങൾ" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.[3][4] ഇത് കർഷകരെ "കോർപ്പറേറ്റുകളുടെ കാരുണ്യത്തിൽ" ഉപേക്ഷിക്കുമെന്ന് പ്രതിപക്ഷത്തിൽ നിന്നുള്ള രാഷ്ട്രീയക്കാരും പറയുന്നു.[5][6] കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വലിയ സ്വകാര്യകച്ചവടക്കാരുമായി നേരിട്ട് വിൽക്കുന്നതിന് ഈ നിയമങ്ങൾ അനായാസമാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. മാത്രമല്ല തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതെന്നും സർക്കാർ പറയുന്നു.[7][8][9]

ഈ നിയമങ്ങൾ നിലവിൽ വന്നയുടനെ കർഷക സംഘടനകൾ പ്രാദേശിക പ്രതിഷേധം ആരംഭിച്ചു, കൂടുതൽ പ്രതിഷേധങ്ങൾ പഞ്ചാബിൽ നിന്നായിരുന്നു.[8] രണ്ടുമാസത്തെ പ്രതിഷേധത്തിനുശേഷം, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ ദില്ലി ചലോ (വിവർത്തനം: ദില്ലിയിലേക്ക് പോകാം) എന്ന പേരിൽ ഒരു പ്രസ്ഥാനം ആരംഭിച്ചു, അതിൽ അണിനിരന്ന് പതിനായിരക്കണക്കിന് കർഷക സംഘടനകൾ രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് നടത്തി.[10] കർഷക സംഘടനകൾ ഹരിയാനയിലേക്കും പിന്നീട് ദില്ലിയിലേക്കും പ്രവേശിക്കുന്നത് തടയാൻ ഇന്ത്യൻ സർക്കാർ വിവിധ സംസ്ഥാനങ്ങളിലെ പോലീസിനും നിയമപാലകർക്കും ഉത്തരവിട്ടു. പോലീസ് കർഷക സംഘടനകളെ ജലപീരങ്കികൾ, കണ്ണീർ വാതകം, ലാത്തി എന്നിവ ഉപയോഗിച്ച് തടയാൻ തുടങ്ങി. നവംബർ 26 ന് കർഷക സംഘടനകളെ പിന്തുണച്ച് രാജ്യവ്യാപകമായി 250 ദശലക്ഷം ആളുകൾ പങ്കെടുത്ത പൊതു പണിമുടക്ക് നടന്നു. [11] നവംബർ 30 ന് ഇന്ത്യാ ടുഡെ കണക്കാക്കുന്നത് ഏകദേശം 200,000 മുതൽ 300,000 വരെ കർഷകർ വിവിധ അതിർത്തി സ്ഥലങ്ങളിൽ നിന്നും ദില്ലിയിലേക്കുള്ള യാത്രയിൽ അണിചേരുന്നു എന്നാണ്.[12]

ഏകദേശം 50 ഓളം കർഷക സംഘടനകൾ നിലവിൽ ഈ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട്.അതേസമയം കാർഷിക നിയമങ്ങളെ പിന്തുണച്ച് ചില സംഘടനകൾ രംഗത്തുവന്നിട്ടുണ്ടെന്ന് ഇന്ത്യൻ സർക്കാർ അവകാശപ്പെടുന്നു.[13][14]ദശലക്ഷത്തിലധികം ട്രക്കർ ഡ്രൈവർമാരെ പ്രതിനിധീകരിക്കുന്ന ഗതാഗത സംഘടനകൾ ചില സംസ്ഥാനങ്ങളിൽ ആവശ്യസാധനകളുടെ വിതരണം നിർത്തുമെന്ന മുന്നറിയിപ്പുമായി കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.[15]ഡിസംബർ 4 ന് സർക്കാരുമായി നടന്ന ചർച്ചയിൽ കർഷക യൂണിയനുകളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ, 2020 ഡിസംബർ 8 ന് ഇന്ത്യയിലുടനീളം മറ്റൊരു പണിമുടക്കുമായി മുന്നോട്ടുപോകാൻ കർഷക സംഘടനകൾ പദ്ധതിയിട്ടു.നിയമങ്ങളിൽ ചില ഭേദഗതികൾ ആവാം എന്ന് സർക്കാർ വാഗ്ദാനം ചെയ്‌തെങ്കിലും നിയമങ്ങൾ റദ്ദാക്കൽ അല്ലാതെ മറ്റൊരു വീട്ടുവീഴ്ചക്കും സംഘടനകൾ തയ്യാറയില്ല.ഡിസംബർ 12 മുതൽ കർഷക സംഘടനകൾ ഹരിയാനയിലെ ഹൈവേ ടോൾ പ്ലാസകൾ ഏറ്റെടുക്കുകയും വാഹനങ്ങൾ സൗജന്യമായി കടത്തിവിടാൻ അനുവദിക്കുകയും ചെയ്തു.ഡിസംബർ പകുതിയോടെ ദില്ലിക്ക് ചുറ്റും പ്രതിഷേധക്കാർ സൃഷ്ടിച്ച ഉപരോധങ്ങൾ നീക്കം ചെയ്യുന്നതുമായി ഒരു കൂട്ടം നിവേദനങ്ങൾ സുപ്രീം കോടതിക്ക് ലഭിച്ചു. പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ വിവിധ ഭാരവാഹികളുമായി ചർച്ചകൾ നടത്താനും കോടതി താല്പര്യം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ നിയമങ്ങൾ നിർത്തിവയ്ക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് നിരസിച്ചു.ജനുവരി 4 ന് പ്രതിഷേധിക്കുന്ന കർഷകർക്ക് അനുകൂലമായി സമർപ്പിച്ച ആദ്യ അപേക്ഷ കോടതി രജിസ്റ്റർ ചെയ്തു.

അവലംബം[തിരുത്തുക]

 1. AIKSCC holds protest against Agri Ordinances Archived 4 October 2020 at the Wayback Machine.. 9 August 2020, The Hindu Business Line. Retrieved 28 October 2020.
 2. "Over 150 telecom towers damaged in Punjab due to farmers' protest". Hindustan Times Tech (ഭാഷ: ഇംഗ്ലീഷ്). PTI. 27 ഡിസംബർ 2020. മൂലതാളിൽ നിന്നും 28 ഡിസംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ഡിസംബർ 2020.{{cite web}}: CS1 maint: others (link)
 3. Palnitkar, Vaibhav (21 സെപ്റ്റംബർ 2020). "Here's Why Farmers Are Protesting the 3 New Agriculture Ordinances". The Quint. മൂലതാളിൽ നിന്നും 31 ഒക്ടോബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഒക്ടോബർ 2020.
 4. Gettleman, Jeffrey; Singh, Karan Deep; Kumar, Hari (30 നവംബർ 2020). "Angry Farmers Choke India's Capital in Giant Demonstrations". The New York Times (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. മൂലതാളിൽ നിന്നും 1 ഡിസംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഡിസംബർ 2020.
 5. "'Ordinance to put farmers at mercy of corporates'". The Tribune (Chandigarh) (ഭാഷ: ഇംഗ്ലീഷ്). 15 ജൂൺ 2020. മൂലതാളിൽ നിന്നും 11 ഡിസംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഡിസംബർ 2020.
 6. Kulkarni, Sagar (22 സെപ്റ്റംബർ 2020). "Now, farmers will be back to serfdom, at the mercy of big corporates: Manish Tewari". Deccan Herald (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 6 ഒക്ടോബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഡിസംബർ 2020.
 7. Singh, Prashasti, സംശോധാവ്. (28 സെപ്റ്റംബർ 2020). "Farmers across India protest against farm bills. In photos". Hindustan Times (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 5 ഒക്ടോബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഒക്ടോബർ 2020.
 8. 8.0 8.1 "PM Modi reaches out to farmers amid anger". Hindustan Times (ഭാഷ: ഇംഗ്ലീഷ്). 28 സെപ്റ്റംബർ 2020. മൂലതാളിൽ നിന്നും 8 ഒക്ടോബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഒക്ടോബർ 2020.
 9. Mathur, Swati (28 സെപ്റ്റംബർ 2020). "Farm bills 2020: President Kovind gives assent to controversial farm bills, laws come into force immediately". The Times of India (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 3 ഒക്ടോബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഒക്ടോബർ 2020.
 10. "ദില്ലി ചലോ മാർച്ച്". The Hindu.com. 29 നവംബർ 2020. ശേഖരിച്ചത് 6 ജനുവരി 2021.
 11. Joy, Shemin (26 നവംബർ 2020). "At least 25 crore workers participated in general strike; some states saw complete shutdown: Trade unions". Deccan Herald. മൂലതാളിൽ നിന്നും 5 ഡിസംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 ഡിസംബർ 2020.
 12. Mahajan, Anilesh S. (30 നവംബർ 2020). "What agitating farmers want, and why the Centre may not oblige". India Today (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 6 ഡിസംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 ഡിസംബർ 2020.
 13. "Farmer unions agree to sit for talks with the government today". mint (ഭാഷ: ഇംഗ്ലീഷ്). 1 ഡിസംബർ 2020. മൂലതാളിൽ നിന്നും 1 ഡിസംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ഡിസംബർ 2020.
 14. "'I come from farming family,' Tomar writes open letter to farmers; PM Modi urges to read". Hindustan Times (ഭാഷ: ഇംഗ്ലീഷ്). 17 ഡിസംബർ 2020. മൂലതാളിൽ നിന്നും 17 ഡിസംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 ഡിസംബർ 2020.
 15. "Farmers' protest: Transporters threaten to halt operations in North India from Dec 8". Tribuneindia News Service (ഭാഷ: ഇംഗ്ലീഷ്). 2 ഡിസംബർ 2020. മൂലതാളിൽ നിന്നും 3 ഡിസംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ഡിസംബർ 2020.