ലാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ ലാത്തി

ലാത്തി (ഹിന്ദി: लाठी - ലാഠി, ബംഗാളി: লাঠি)എന്ന വാക്ക് വടി എന്നർഥമാക്കുന്നു. കൂടാതെ ചൂരൽ വടി ഉപയോഗിച്ചുള്ള ഒരു ആയോധന കലക്കും ഇതേ പേരുണ്ട്. സാധാരണയായി 32 ഇഞ്ചു് നീളത്തിലുള്ള മുളവടിയുടെ കനം കുറഞ്ഞ അറ്റത്ത് ഉണ്ടാക്കിയ ദ്വാരത്തിൽ ചരട് ഘടിപ്പിച്ചതാണ് ലാത്തി.ഇന്ത്യൻ പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനുപയോഗിക്കുന്ന ആയുധമാണ് ഇത്. പാകിസ്താനിലും ബംഗ്ലാദേശിലും ലാത്തി ഉപയോഗത്തിലുണ്ട്

ചരിത്രം[തിരുത്തുക]

മുഗൾ വാഴ്ച്ചക്കാലത്ത് ഭാരതത്തിൽ ജമീന്ദാർ സമ്പ്രദായം അവർ നടപ്പിൽ വരുത്തി. ജമീന്ദാർമാർക്ക് ഗ്രാമീണരുടെ ഭൂമിയിൽ അവകാശവും കരം പിരിക്കാൻ അധികാരവും ഉണ്ടായിരുന്നു. ഗ്രാമീണരിൽ നിന്ന് ബലമായി കരം പിരിക്കാൻ ലാത്തിധാരികളെ ജമീന്ദാർമാർ ഉപയോഗിച്ചു.[1] ഭാരതം സ്വതന്ത്രമായതിനു ശേഷമാണ് ജമീന്ദാരി സമ്പ്രദായം നിർത്തലാക്കിയത്. ലാത്തി ഉപയോഗിച്ചുള്ള ആയോധനകല ഗ്രാമങ്ങളിൽ നിലനിന്നിരുന്നു. തമിഴ്നാട്ടിലെ ചിലമ്പാട്ടം ഇതിനുദാഹരണമാണ്. കേരളത്തിലെ കളരിപ്പയറ്റിലും ലാത്തിക്കു സമാനമായ വടികൾ ആയുധമായി ഉപയോഗിക്കുന്നു

നിയമപാലനത്തിൽ[തിരുത്തുക]

ബ്രിട്ടീഷുകാരാണ് ലാത്തി പോലീസിന്റെ ആയുധമാക്കിയത്. ലാത്തി ചാർജ്ജ് എന്ന സൈനിക രീതിയിലുള്ള ജനക്കൂട്ടത്തെ പിരിച്ചുവിടൽ മാർഗ്ഗം ഇതിനാൽ രൂപം കൊണ്ടു. ആധുനികകാലത്തെ കലാപ പ്രധിരോധ സേനക്ക് കണ്ണീർ വാതകം,കലാപ പരിച,ഹെൽമറ്റ് എന്നിവ പോലെ ഒഴിച്ചുകൂടാൻ വയ്യാത്തതാണ്[അവലംബം ആവശ്യമാണ്] ലാത്തി.

അവലംബം[തിരുത്തുക]

  1. http://indianlathi.com/
"https://ml.wikipedia.org/w/index.php?title=ലാത്തി&oldid=2285662" എന്ന താളിൽനിന്നു ശേഖരിച്ചത്