ഹെൽമറ്റ്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ജൂൺ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
അപകടങ്ങളിൽ നിന്നും തലയെ സംരക്ഷിക്കുവാനുപയോഗിക്കുന്ന കവചമാണ് ഹെൽമറ്റ്. ഇരുചക്രവാഹങ്ങളിൽ യാത്ര ചെയ്യുന്നവരും നിർമ്മാണ മേഖലകളിൽ ജോലി ചെയ്യുന്നവരും പ്രധാനമായും ഹെൽമറ്റ് ഉപയോഗിക്കുന്നു. നിർമ്മാണമേഖലയിൽ ഉപയോഗിക്കുന്ന തരം ഹെൽമറ്റുകളിൽ വായൂസഞ്ചാരത്തിനായി പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നു. ഇവ പ്രധാനമായും പ്ലാസ്റ്റിക്കിനാൽ നിർമ്മിച്ചിരിക്കുന്നു. ഇരുചക്രവാഹനയാത്രാ ഹെൽമറ്റുകളിൽ ഉള്ളിൽ തെർമോക്കോൾ, തുണി എന്നിവ ഉപയോഗിച്ചിരിക്കുന്നു. വീഴ്ച്ചയിൽ തലയ്ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുവാനായാണ് തെർമോക്കോൾ ഘടിപ്പിച്ചിരിക്കുന്നത്.
ക്രിക്കറ്റ്, ഹോക്കി തുടങ്ങിയ കളികളിലും കളിക്കാർക്ക് തലയ്ക്ക് പരിക്കേൽക്കാതിരിക്കാനായി ഹെൽമെറ്റ് ഉപയോഗിച്ച് വരുന്നു.