.നെറ്റ് ഫ്രെയിംവർക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഖ്യമായും മൈക്രോസോഫ്റ്റ്‌ വിൻഡോസ്‌ തലത്തിൽ പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റ്‌ ഇറക്കിയ ഒരു സോഫ്റ്റ്‌വെയർ ഫ്രെയിംവർക്ക്‌ (ലൈബ്രറിക്ക് സമാനം) ആണ് ഡോട്ട് നെറ്റ് ഫ്രെയിം വർക്ക്‌. ഡോട്ട് നെറ്റ് ഫ്രെയിം വർക്ക്‌ ഒരു പൊതു ക്ലാസ് ശേഖരമായി പ്രവർത്തിച്ച്, മറ്റു ഭാഷയിൽ എഴുതപെടുന്ന കമ്പ്യുട്ടർ നിർദ്ദേശങ്ങൾ ഒരു മദ്ധ്യസ്ത കമ്പ്യുട്ടർ ഭാഷയിലേക്ക് മാറ്റുന്നു. ഇത് ഒരു ഇന്റപ്രട്ടർ ഉപയോഗിച്ചുകൊണ്ട് പ്രവർത്തനസമയത്തോ അല്ലെങ്കിൽ പ്രസിദ്ധികരണ സമയത്തോ കമ്പ്യുട്ടറിന്റെ ആർക്കിടെക്ച്ചറിനനുസരിച്ചുള്ള നിർദ്ദേശങ്ങളായി മാറ്റുന്നു. ഡോട്ട് നെറ്റ് ഫ്രെയിം വർക്കിനുവേണ്ടി എഴുതപ്പെട്ട പ്രോഗ്രാമുകൾ ഒരു സോഫ്റ്റ്‌വെയർ പരിസ്ഥിതിയിൽ പ്രവർത്തിക്കുന്നു(ഒരു ഹാർഡ്‌വെയർ പോലെ), ഇതിനെ കോമൺ ലാങ്വേജ് റൺടൈം (CLR) എന്നു പറയുന്നു, ഇത് ഭദ്രതയും, ശേഖരണ നടത്തിപ്പ്, എക്സപ്ഷൻ കൈകാര്യം തുടങ്ങിയവ നടത്തുന്ന ഒരു ആപ്ലിക്കേഷൻ വെർച്വൽ മെഷീൻ ആയി വർത്തിക്കുന്നു. ഈ ക്ലാസ് ശേഖരവും, ആപ്ലിക്കേഷൻ വെർച്വൽ മെഷീനും ചേന്നതാണ് ഡോട്ട് നെറ്റ് ഫ്രെയിം വർക്ക്‌. വിൻഡോസ് ഉപകരണങ്ങളിലെ പോഗ്രാമിങ്ങ് ലളിതമാക്കാൻ ഇത് ഉപകരിക്കുന്നു.

ചരിത്രം[തിരുത്തുക]

.നെറ്റ് ഫ്രെയിംവർക്കിന്റെ പതിപ്പുകളുടെ അവലോകനം
പതിപ്പ് പതിപ്പിന്റെ സംഖ്യ പ്രകാശന ദിവസം ഡെവലപ്മെന്റ് ഉപകരണം വിതരണം ചെയ്യുന്നത്
1.0 1.0.3705.0 02002-02-13 ഫെബ്രുവരി 13 2002 Visual Studio .NET N/A
1.1 1.1.4322.573 02003-04-24 ഏപ്രിൽ 24 2003 Visual Studio .NET 2003 വിൻഡോസ് സെർവർ 2003
2.0 2.0.50727.42 02005-11-07 നവംബർ 07 2005 Visual Studio 2005 Windows Server 2003 R2
3.0 3.0.4506.30 02006-11-06 നവംബർ 06 2006 Expression Blend വിൻഡോസ് വിസ്റ്റ, വിൻഡോസ് സെർവർ 2008
3.5 3.5.21022.8 02007-11-19 നവംബർ 19 2007 Visual Studio 2008 വിൻഡോസ് 7, Windows Server 2008 R2
4.0 4.0.30319.1 02010-04-12 ഏപ്രിൽ 12 2010 Visual Studio 2010 N/A
4.5 4.5.50709.17929 02012-08-15 ഓഗസ്റ്റ് 15 2012 Visual Studio 2012 വിൻഡോസ് 8, Windows Server 2012


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=.നെറ്റ്_ഫ്രെയിംവർക്ക്‌&oldid=1757804" എന്ന താളിൽനിന്നു ശേഖരിച്ചത്