ഹ്യൂ ടോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hugh Toye
ജനനം(1917-03-29)മാർച്ച് 29, 1917
മരണംഏപ്രിൽ 15, 2012(2012-04-15) (പ്രായം 95)
പൗരത്വംFlag of England.svg England
തൊഴിൽArmy intelligence officer
ജീവിത പങ്കാളി(കൾ)Betty
പുരസ്കാരങ്ങൾMBE

കേണൽ ക്ലോഡ് ഹ്യൂ ടോയ് MBE (29 മാർച്ച് 1917 - 15 ഏപ്രിൽ 2012) രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലും ബർമയിലും പ്രവർത്തിച്ചിരുന്ന ഒരു ബ്രിട്ടീഷ് ആർമി ഇന്റലിജൻസ് ഓഫീസറായിരുന്നു. ഇൻറലിജൻസ് ഡയറക്ടറേറ്റ് ഓഫ് ഇൻറലിജൻസ് എന്ന കമ്പനിയുമായി ചേർന്ന് ടോയ് ജാപ്പനീസ് ആർമി, ഇന്ത്യൻ നാഷണൽ ആർമി എന്നിവരുടെ പിടിച്ചെടുക്കപ്പെട്ട പട്ടാളക്കാരെ ചോദ്യം ചെയ്തു. ഒരു പാശ്ചാത്യ പണ്ഡിതൻ ആയ ടോയ് എഴുതിയ ആദ്യത്തെ ആധികാരിക ചരിത്രകൃതിയാണ് 1959- ൽ പ്രസിദ്ധീകരിച്ച ഐ.എൻ.എ യുടെ ചരിത്രം പറയുന്ന, ദ സ്പ്രിംഗിങ് ടൈഗർ.[1] യുദ്ധം നടന്നതിനുശേഷം തെക്ക്-കിഴക്കൻ ഏഷ്യയിൽ ബ്രിട്ടീഷ് സൈന്യത്തിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബർമ്മ, ലാവോസ്, ഹോങ്കോങ്, ബാങ്കോക്ക് എന്നിവിടങ്ങളിൽ വിവിധ ഘട്ടങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. 1960-കളുടെ ഒടുവിൽ ഓക്സ്ഫോർഡിലെ നഫീൽഡ് കോളജിൽ നിന്ന് നിന്ന് പിഎച്ച്ഡി സമ്പാദിച്ചു. 1972- ൽ ടോയ് സൈന്യത്തിൽ നിന്നും വിരമിച്ചു.

അവലംബം[തിരുത്തുക]

  1. Fay 1993, p. 402
"https://ml.wikipedia.org/w/index.php?title=ഹ്യൂ_ടോയ്&oldid=2883095" എന്ന താളിൽനിന്ന് ശേഖരിച്ചത്