ഹോമോ നഹ് ലെയ്ദി
ഹോമോ നഹ് ലെയ്ദി Temporal range: not dated
| |
---|---|
Holotype specimen of Homo naledi, Dinaledi Hominin 1 (DH1) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | †H. naledi
|
Binomial name | |
Homo naledi |
Rising Star Cave | |
---|---|
Location | Near Krugersdorp in the Greater Johannesburg metropolitan area of Gauteng province, South Africa |
Coordinates | 25°55′S 27°47′E / 25.917°S 27.783°E |
ഹോമോ നഹ് ലെയ്ദി (Homo naledi) ദക്ഷിണാഫ്രിക്കയിൽ നിന്നും 2015ൽ കണ്ടെത്തിയ ഹോമോ ജീനസിൽപ്പെട്ട വംശനാശം വന്ന, മനുഷ്യന്റെ അടുത്ത ബന്ധുവായ ജീവിയാണെന്ന് കരുതപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലെ റെയ്സിംഗ് സ്റ്റാർ ഗുഹകളിൽ നിന്നാണ് പര്യവേക്ഷകർ ഈ ജീവജാതിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഈ ഗുഹ മനുഷ്യവംശത്തിന്റെ തൊട്ടിൽ ( Cradle of Humankind, South Africa) എന്നറിയപ്പെടുന്ന പ്രദേശതത്താണ് സ്ഥിതിചെയ്യുന്നത്. ഈ ഗുഹാസഞ്ചയം സ്റ്റെർക്ഫൊണ്ടീൻ Sterkfontein (Afrikaans for “strong spring”) ക്രോംഡ്രായ് (Kromdraai (Afrikaans for “crooked turn”) എന്നീ പുരാതന മനുഷ്യാവശിഷ്ടങ്ങൾ ലഭിച്ച സ്ഥലങ്ങൾക്കിടയിലാണ്. .[1][2]
ആസ്ട്രലോപിത്തേക്കസിന്റെ തലയോടിനു സമാനമായാണു കാണപ്പെടുന്നത്. മുൻപു കണ്ടു പിടിച്ച മനുഷ്യന്റെ സ്പീഷീസിനു സമാനമായവയാണിവയും. കുറഞ്ഞത് 15 ഇത്തരം ജീവികളുടെ ഫോസിലുകൾ ഈ ഗുഹയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. മരണസമയം ഇവരെ ഈ ഗുഹയിൽ അടക്കിയതായാണു കരുതപ്പെടുന്നത്. പക്ഷെ ഈ ഫൊസ്സിലുകളുടെ പഴക്കം നിർണ്ണയിച്ചിട്ടില്ല. എങ്കിലും ഇവയുടെ ഘടന 2.5 മില്ല്യൻ വർഷമെങ്കിലും ഇവയ്ക്കു പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. [1]ഇത് കണ്ടെത്തിയ പര്യവേക്ഷകർ, ഈ അസ്ഥികൾ ഒരു പുതിയ സ്പീഷീസിന്റേതാണെന്നു അവകാശപ്പെടുന്നു. എന്നാൽ മറ്റു ഗവേഷകർ ഈ അവകാശവാദത്തിനു കൂടുതൽ തെളിവുകൾ വേണമെന്ന് പറയുന്നു. [3][4]
പേരിന്റെ ഉൽഭവം
[തിരുത്തുക]ദക്ഷിണാഫ്രിക്കയുടെ 11 ദേശിയ ഭാഷകളിലൊന്നായ സിസോത്തോ ഭാഷയിൽ നഹ് ലെയ്ദി എന്നാൽ നക്ഷത്രം എന്നാണർത്ഥം. കാരണം, റെയ്സിംഗ് സ്റ്റാർ ഗുഹകളിൽ നിന്നുമാണു പര്യവേക്ഷകർ എന്നതിനാലാണ്. [1]
കണ്ടുപിടിത്തം
[തിരുത്തുക]2013ൽ ദക്ഷിണാഫ്രിക്കയിലെ സ്പെലിയോളജിക്കൽ പര്യവേക്ഷണ ക്ലബ്ബ് (SEC) അംഗങ്ങളും വിറ്റ് വാട്ടർ സ്ട്രാൻഡ് സർവ്വകലാശാലയിലെ പെഡ്രോ ബൊഷോഫ് തുടങ്ങിയ ശാസ്ത്രജ്ഞരുമായിച്ചേർന്നു പ്രവർത്തിക്കുന്നവരുമായ റിക്ക് ഹണ്ടറും സ്റ്റീവെൻ ടക്കറും ഹോമോ നഹ് ലെയ്ദി യുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. വെസ്റ്റ്മിൻസ്റ്റെർ ഗുഹാസങ്കേതത്തിന്റെ പ്രസിദ്ധമായ റെയ്സിങ് സ്റ്റാർ ഭാഗം തിരയുമ്പോൾ ഹണ്ടറും ടക്കറും ഒരു ഇടുങ്ങിയ നെടുകെയുള്ള ചിമ്നി പോലുള്ള 12 മീറ്റർ(39 അടി) നീളവും ശരാശരി 20 സെ. മീ. (7.9 ഇഞ്ച്) വ്യാസമുള്ളതും ആയ കുഴൽ ഭാഗം കണ്ടെത്തി. ഗുഹയുടെ ഭാഗമല്ലാത്ത ഒരു മുറി ഡിനഹ് ലെയ്ദി അറയുടെ 30 മീറ്റർ (98 അടി) താഴ്ച്ചയിൽ കണ്ടെത്തി. ഇതിന്റെ ഉപരിതലം ഫോസ്സിൽ അസ്ഥികൾ ചിതറിക്കിടക്കുന്നതായി കണ്ടു. [2][5][6][6]
ഫോസ്സിൽ കുഴിച്ചെടുക്കൽ
[തിരുത്തുക]2013 നവംബറിൽ മൂന്നു ആഴ്ച്ച നീണ്ട ആദ്യ പര്യവേക്ഷണത്തിനു ശേഷം അമേരിക്കക്കാരും ദക്ഷിണാഫ്രിക്കക്കാരുമായ പാലിയോ ആന്ത്രൊപ്പോളജിസ്റ്റായ ലീ ആർ ബെർജെർ (National Geographic/University of the Witwatersrand Rising Star Expedition) നഹ് ലെയ്ദിയെ സംബന്ധിച്ച 1550 അസ്ഥികളും പല്ലുകളും പുറത്തെടുത്തു. [7]2014 മാർച്ചിൽ നടന്ന കൂടുതൽ ഗവേഷണങ്ങൾ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവന്നു. രണ്ടു വർഷത്തിനു ശേഷം 2015 സെപ്റ്റംബർ 10നു ഈ കണ്ടെത്തലുകൾ പൊതുജനങ്ങളെ അറിയിച്ചു. [8]
പതിഞ്ചു വ്യത്യസ്ത വ്യക്തികളുടെ 1550 കഷണങ്ങൾ വരുന്ന അവശിഷ്ടങ്ങളാണു ലഭിച്ചത്. ഇതു ഇതുവരെ ആഫ്രിക്കയിൽ നിന്നും ലഭിച്ച മനുഷ്യ ഫോസ്സിലുകളുടെ ശേഖരങ്ങളിൽ ഏറ്റവും വലുതാണ്. ഇവ ചെളിയിൽ ആണ്ട് പലതട്ടുകളായാണ് കണ്ടെത്തിയത്. ഇതു കാണിക്കുന്നത് ഇവ പല കാലഘട്ടത്തിൽ ഇവിടെ നിക്ഷേപിക്കപ്പെട്ടതാണെന്നാണ്. ഒരുപക്ഷേ, നൂറ്റാണ്ടുകൾകൊണ്ടാകാൻ സാദ്ധ്യതയുണ്ട്. ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നത്, ഈ ചെളിപ്രദേശത്ത് വളരെയെണ്ണം ഇനിയും കണ്ടെത്താനുണ്ടെന്നാണ്.[9] ഈ കണ്ടെത്തിയ ഓരോ ന്നും ദക്ഷിണാഫ്രിക്കാൻ ജനങ്ങളുടെ സ്വത്തായാണ് കണക്കാക്കിയിരിക്കുന്നത്. [10]അവ മറ്റെവിടെയും കൊണ്ടുപോകാതെ ദക്ഷിണാഫ്രിക്കയിൽ തന്നെ സൂക്ഷിക്കും.
കിട്ടിയ ഫോസ്സിലുകളിൽ, തലയോട്ടികൾ, താടിയെല്ലുകൾ, വാരിയെല്ലുകൾ, പല്ലുകൾ, ഏതാണ്ട് പൂർണ്ണമായി കിട്ടിയ കാലിന്റെ അസ്ഥികൾ, കൈകൾ, ആന്തരകർണ്ണം എന്നിവയുടെ അസ്ഥികൾ എന്നിവയുണ്ട്. പ്രായമായവരുടേയും യുവാക്കളുടേയും കുഞ്ഞുങ്ങളുടേയും അസ്ഥികൾ ലഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ അവരുടെ ചെറിയ നട്ടെല്ലുകൊണ്ടാണു തിരിച്ചറിഞ്ഞത്. ഇവയിൽ ചിലവ മനുഷ്യന്റെ അസ്ഥികളോടു സാമ്യമുള്ളതാണ്. മനുഷ്യന്റെ പ്രാചീനാനായ മുൻ ഗാമിയായ ആസ്ട്രലോപിത്തേക്കസിനും മുൻപു ജീവിച്ചിരുന്ന മനുഷ്യന്റെ ബന്ധുവിന്റെ അസ്ഥികളും കാണുന്നുണ്ട്. തല്ലവിരൽ, മണിബന്ധം, കൈപ്പത്തി എന്നിവിടങ്ങളിലെ കിട്ടിയ അസ്ഥികൾ ആധുനിക മനുഷ്യന്റേതിനോടു സാദൃശ്യമുള്ളതാണ്. എന്നാൽ, വിരലുകൾ വളഞ്ഞും മരം കയറാനായി സഹായകമായി ആസ്ട്രലോപിത്തേക്കസിന്റെ പോലെയും കാണപ്പെടുന്നു. ഇത്രയും വൈവിധ്യത്തോടെ പുരാവസ്തുചരിത്രത്തിൽ ഇതുപോലെ മനുഷ്യ ഫോസ്സിലുകൾ ലഭിച്ചിട്ടില്ല. വിവിധ പ്രായത്തിലുള്ളതും രണ്ടു ലിംഗത്തിൽപ്പെട്ടതുമായ അനേകം മനുഷ്യരുടെ ഫോസ്സിലുകൾ ലഭിച്ചത് അപൂർവ്വമാണ്. [1]
ഫീൽഡ് വർക്ക്
[തിരുത്തുക]2013 ഒക്ടോബർ 6നു ലീ ബെർജെർ ലോകവ്യാപകമായി, ഫേസ്ബുക്കിലൂടെയും മറ്റു സാമൂഹ്യമാധ്യമങ്ങളിലൂടെയും ഗുഹയിൽ പര്യവേക്ഷണം നടത്തുവാനും 7 ഇഞ്ച്ചുമാത്രം വ്യാസമുള്ള കുഴലിലൂടെ കയറാൻ കഴിവുള്ള വണ്ണംകുറഞ്ഞ പാലിയോ ആന്ത്രൊപ്പോളജിയിൽ തൽപ്പരരായ വ്യക്തികൾക്കായി തിരഞ്ഞു. [11]ഏതാണ്ട് 60 ശാസ്ത്രജ്ഞർ ലോകവ്യാപകമായി ഈ അഭ്യർത്ഥനയോടു പ്രതികരിച്ചു. [6][12]ആറ് സ്ത്രീകളായ ഗവേഷകരെ ഈ പ്രത്യേക മാനദണ്ടത്തിനു അനുരൂപരായി കണ്ടെത്തി. ഇവരെ മണ്ണിനടിയിലെ ആസ്ട്രോനോടുകൾ എന്നു വിളിച്ചു. K. Lindsay Eaves (now Hunter), Marina Elliott, Elen Feuerriegel, Alia Gurtov, Hannah Morris, and Becca Peixotto എന്നിവരാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടവർ. [13][14]
രൂപശാസ്ത്രവും വിവക്ഷകളും
[തിരുത്തുക]ഇവരുടെ ശാരീരികസ്വഭാവങ്ങൾ ആസ്ട്രലോപിത്തേക്കസിനോടു സാദൃശ്യമുണ്ട്. ഹോമോ ജീനസിന്റെ പല സ്വഭാവങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താത്ത മറ്റു ചില ഹോമോ വിഭാഗത്തിന്റെ സ്വഭാവങ്ങളും കാണിക്കുന്നുണ്ട്. [1]
കാലനിർണ്ണയം
[തിരുത്തുക]ഹോമോ നഹ് ലെയ്ദിയുടെ ചെറിയ തലച്ചോർ അടങ്ങിയ ചെറിയ തലയോട് ഹോമോ ജീനസിന്റെ ഉൽഭവസമയത്തിനടുത്താണ് ഈ വർഗ്ഗത്തിന്റെയും ഉൽഭവം എന്നു കരുതാം. 2.5 മില്ല്യൻ മുതൽ 2.8 മില്ല്യൻ വർഷം മുൻപുവരെയാകാം. ജിയോളജിസ്റ്റുകൾ വിചാരിക്കുന്നത്, ഈ ഗുഹകൾക്ക് മൂന്നു മില്ല്യൺ വർഷത്തിനപ്പുറം പഴക്കമില്ല എന്നാണ്. ഇതുവരെക്കിട്ടിയ ഹോമോ ജീനസിലെ എറ്റവും പഴക്കമുള്ള ഫോസ്സിലായിരുന്ന ഹോമോ ഹാബിലിസ് ജീവിച്ച കാലഘട്ടത്തിനു മുൻപാണോ പിന്നിലാണോ ഇപ്പോൾ കിട്ടിയ ഫോസിലുകളുടെ കാലഘട്ടം എന്നതിനെ ആശ്രയിച്ചിരിക്കും ഈ പുതിയ കണ്ടെത്തലിന്റെ പ്രാധാന്യം. [1][15] [16] മറ്റു പല ഫോസ്സിലുകളും കാലനിർണ്ണയം നടത്തിയത് അവ കിടന്ന അഗ്നിപർവ്വത ചാരത്തിന്റെ കാലം നിർണ്ണയിച്ചോ (അതു നിർണ്ണയിക്കാൻ എളുപ്പം സാധിക്കും; ലൂസി എന്ന മനുഷ്യസ്ത്രിയുടെ ഫോസ്സിലിന്റെ കാലഘട്ടം 3.2 മില്ല്യൺ ആണെന്ന് ഇങ്ങനെയാണു നിർണ്ണയിച്ചത്.) സമാന കാലത്തോ മണ്ണിന്റെ അട്ടിയിലോ വംശനാശം സംഭവിച്ച മറ്റു ജീവികളുടെ ഒന്നിച്ചു കിട്ടിയ ശരീരഭാഗങ്ങളുടെ കാലനിർണ്ണയം നടത്തിയോ ആയിരുന്നു. എന്നാൽ ഈ ഫോസ്സിലിന്റെ കാര്യത്തിൽ ഒരു മൂങ്ങയുടെ അസ്ഥിയും ചില തുരപ്പന്മാരായ ജീവികളുടെ പല്ലിന്റെ അവശിഷ്ടങ്ങളുമാണു ലഭിച്ചിട്ടുള്ളത്. [16]
സംഭവ്യമായ സ്വഭാവവിശേഷം
[തിരുത്തുക]വിദഗ്ദ്ധന്മാർ പറയുന്നത്, ഈ സ്പീഷീസിലെ അംഗങ്ങളുടെ ശവശരീരങ്ങൾ ഒരു ആചാരനിഷ്ടയുടെ ഭാഗമായി ഇവിടെ ഇങ്ങനെ കുഴിച്ചിട്ടതാകൻ സാധ്യതയുണ്ടെന്നാണ്. ആചാരനിഷ്ട എന്നതുകൊണ്ട് ഒരു മതപരമായ ആചാരം എന്ന് ഇവിടെ കണക്കാക്കേണ്ടതില്ല. ബോധപൂർവ്വവും ആവർത്തിച്ചും അവർ ഈ സ്ഥലത്ത് ശരീരങ്ങൾ കുഴിച്ചിട്ടതാകാം, ഉപേക്ഷിച്ചതാകാം. [17][2]
ഈ ഗുഹയുടെ ഇരുട്ടിൽ ഇതിനായി തീപ്പന്തങ്ങൾ പ്രത്യേക ഇടവേളകളിൽ ഉപയോഗിച്ച് വഴി കണ്ടെത്തേണ്ടി വന്നേയ്ക്കാം എന്നു ബെർജെർ നിരീക്ഷിക്കുന്നു.
ഡോക്യുമെന്ററി
[തിരുത്തുക]A PBS NOVA National Geographic documentary Dawn of Humanity, describing the discovery of H. naledi, was put online on 10 September 2015, and will be broadcast on 16 September 2015.[18]
സാസ്കാരിക ആഘാതം
[തിരുത്തുക]സെപ്റ്റംബർ 2015ലെ ഈ കണ്ടുപിടിത്തത്തിന്റെ പ്രഖ്യാപനം ദക്ഷിണാഫ്രിക്കയിൽ നിന്നും വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ദക്ഷിണാഫ്രിക്കൻ പാർലിമെന്റിന്റെ ചീഫ് വിപ്പായ മതോലി മോട്ഷെക്ഗ ഈ കണ്ടുപിടിത്തം അശാസ്ത്രീയമാണെന്നും ആഫ്രിക്കക്കാരെ മനുഷ്യരല്ലാതാക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ ശ്രമമാണെന്നും വിമർശിച്ചു.[19]
ഇതും കാണുക
[തിരുത്തുക]- Dawn of Humanity (2015 PBS film)
- Human evolution
- Timeline of human evolution
- List of fossil sites (with link directory)
- List of human evolution fossils (with images)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 Berger, Lee R.; et al. (10 September 2015). "Homo naledi, a new species of the genus Homo from the Dinaledi Chamber, South Africa". eLife. 4. doi:10.7554/eLife.09560. Retrieved 10 September 2015.
{{cite journal}}
: Unknown parameter|laysummary=
ignored (help)CS1 maint: unflagged free DOI (link)Full list of authors- Lee R Berger
- John Hawks
- Darryl J de Ruiter
- Steven E Churchill
- Peter Schmid
- Lucas K Delezene
- Tracy L Kivell
- Heather M Garvin
- Scott A Williams
- Jeremy M DeSilva
- Matthew M Skinner
- Charles M Musiba
- Noel Cameron
- Trenton W Holliday
- William Harcourt-Smith
- Rebecca R Ackermann
- Markus Bastir
- Barry Bogin
- Debra Bolter
- Juliet Brophy
- Zachary D Cofran
- Kimberly A Congdon
- Andrew S Deane
- Mana Dembo
- Michelle Drapeau
- Marina C Elliott
- Elen M Feuerriegel
- Daniel Garcia-Martinez
- David J Green
- Alia Gurtov
- Joel D Irish
- Ashley Kruger
- Myra F Laird
- Damiano Marchi
- Marc R Meyer
- Shahed Nalla
- Enquye W Negash
- Caley M Orr
- Davorka Radovcic
- Lauren Schroeder
- Jill E Scott
- Zachary Throckmorton
- Matthew W Tocheri
- Caroline VanSickle
- Christopher S Walker
- Pianpian Wei
- Bernhard Zipfel
- ↑ 2.0 2.1 2.2 Shreeve, Jamie (10 September 2015). "This Face Changes the Human Story. But How?". National Geographic News. Retrieved 10 September 2015.
- ↑ Sample, Ian (10 September 2015). "Homo naledi: New species of ancient human discovered, claim scientists". The Guardian. Retrieved 10 September 2015.
- ↑ Greenfieldboyce, Nell (10 September 2015). "South African Cave Yields Strange Bones Of Early Human-Like Species". NPR. Retrieved 10 September 2015.
- ↑ Dirks, Paul H. G. M.; et al. (10 September 2015). "Geological and taphonomic context for the new hominin species Homo naledi from the Dinaledi Chamber, South Africa". eLife. 4: e09561. doi:10.7554/eLife.09561. ISSN 2050-084X. PMC 4559842. Retrieved 12 September 2015.
{{cite journal}}
: CS1 maint: unflagged free DOI (link)Full list of authors- Paul HGM Dirks
- Lee R Berger
- Eric M Roberts
- Jan D Kramers
- John Hawks
- Patrick S Randolph-Quinney
- Marina Elliott
- Charles M Musiba
- Steven E Churchill
- Darryl J de Ruiter
- Peter Schmid
- Lucinda R Backwell
- Georgy A Belyanin
- Pedro Boshoff
- K Lindsay Hunter
- Elen M Feuerriegel
- Alia Gurtov
- James du G Harrison
- Rick Hunter
- Ashley Kruger
- Hannah Morris
- Tebogo V Makhubela
- Becca Peixotto
- Steven Tucker
- ↑ 6.0 6.1 6.2 Tucker, Steven (13 November 2013). "Rising Star Expedition". Speleological Exploration Club. Retrieved 8 September 2015.
- ↑ Wong, Kate (10 September 2015). "Mysterious New Human Species Emerges from Heap of Fossils". Scientific American. Retrieved 10 September 2015.
- ↑ Howley, Andrew (6 November 2013). "Rising Star Expedition: Prehistory in the Making". National Geographic Society. Retrieved 8 September 2015.
- ↑ Alford, Justine (10 September 2015). "New Species Of Human Discovered In South Africa". IFL Science. Archived from the original on 2016-05-24. Retrieved 2015-09-13.
{{cite web}}
: External link in
(help)|website=
- ↑ Nutt, Amy Ellis (10 September 2015). "Scientists shocked the world with a brand new species of man — but who owns the bones?". Washington Post. Retrieved 10 September 2015.
- ↑ Gibbons, Ann (10 September 2015). "New human species discovered". Science (journal). Retrieved 11 September 2015.
- ↑ Ingold, Dave (6 December 2013). "Rising Star Expedition Finds Over 1,000 Hominid Fossils". Speleological Exploration Club. Retrieved 8 September 2015.
- ↑ Staff (6 November 2013). "Rising Star Expedition Launched". University of the Witwatersrand. Archived from the original on 2015-09-13. Retrieved 8 September 2015.
- ↑ Brahic, Catherine (26 November 2014). "Bone Bonanza: Chamber of Secrets Yields Human Remains". New Scientist. Retrieved 8 September 2015.
- ↑ Wilford, John Noble (10 September 2015). "New Species in Human Lineage Is Found in a South African Cave". New York Times. ISSN 0362-4331. Retrieved 10 September 2015.
- ↑ 16.0 16.1 Staff (10 September 2015). "Bones of Homo naledi, new human relative, found in South African cave". AP News. Retrieved 10 September 2015.
- ↑ Ghosh, Pallab (10 September 2015). "New human-like species discovered in S Africa". BBC News. Retrieved 10 September 2015.
- ↑ Staff. "Dawn of Humanity". PBS. Retrieved 10 September 2015.
- ↑ Bothma, Bianca (11 September 2015). "Homo naledi promotes Africans as subhuman: Mathole Motshekga". ENCA. Archived from the original on 2015-09-13. Retrieved 12 September 2015.