Jump to content

ഹൈ കോസ്റ്റ്

Coordinates: 63°00′N 18°25′E / 63.000°N 18.417°E / 63.000; 18.417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
High Coast
View over the High Coast from the top of Skuleberget
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്വീഡൻ Edit this on Wikidata
Area142,500 ha (1.534×1010 sq ft)
മാനദണ്ഡംviii
അവലംബം898
നിർദ്ദേശാങ്കം63°00′00″N 18°25′00″E / 63°N 18.41667°E / 63; 18.41667
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2006
Endangered ()

ബൊത്നിയൻ ഉൾക്കടലിന്റെ സ്വീഡിഷ് തീരത്തിന്റെ ഭാഗമാണ് ക്രാംഫോസ്, ഹാർനോസാൻഡ്,ഓൺസ്കോൾഡ്വിസ്ക് എന്നീ നഗരസഭകളിലായി സ്ഥിതിചെയ്യുന്ന ഹൈ കോസ്റ്റ്. ഗ്ലേസിയറുകൾ എന്നറിയപ്പെടുന്ന മഞ്ഞുമലകൾ ഉരുകി അവയുടെ ഭാരം ഇല്ലാതാവുന്നതിനാൽ അവ സ്ഥിതി ചെയ്തിരുന്ന പ്രദേശം ഉയരുന്ന പ്രതിഭാസം ആദ്യം കണ്ടെത്തിയതും പഠനവിധേയമാക്കിയതും ഇവിടെ വച്ചാണ്. അവസാന ഹിമയുഗത്തിന് ശേഷം ഇവിടുത്തെ നിലം 800 മീറ്റർ ഉയർന്നു. ഇവിടത്തെ അസാധാരണമായ ചെങ്കുത്തായ പ്രദേശത്തിന് കാരണം. സ്വീഡനും ഫിൻലൻഡും പങ്കുവയ്ക്കുന്ന ഹൈ കോസ്റ്റ്/ക്വാർക്കൻ ദ്വീപസമാഹൂഹം എന്ന ലോക പൈതൃക സ്ഥാനത്തിന്റെ ഭാഗമാണ്.(2006ൽ ആണ് ഇവ കൂട്ടിച്ചേർത്തത്).

യുനെസ്കോ 2000ത്തിൽ ഈ പ്രദേശത്തെ ലോക പൈതൃക കേന്ദ്രമാക്കുമ്പോൾ പറഞ്ഞത്"ഭൗമോപരിതലത്തിന് ഗ്ലേസിയറുകൾ കാരണം ഉയർച്ചകൾ ഉണ്ടായ പ്രാധാന്യമർഹിക്കുന്ന പ്രക്രിയയെ പറ്റി പഠിക്കാൻ ഹൈ കോസ്റ്റിൽ സവിശേഷ അവസരങ്ങളുണ്ട്" എന്നാണ്

സ്വീഡനിലെ ഹൈ കോളാസ്റ്റിലെ സന്ദർശക പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങൾ സ്ക്ക്യൂ ൾ മലയും സ്ക്ക്യൂ ൾ ദേശീയോദ്യാനവും ഉൾവോൺ ദ്വീപും ട്രൈസുന്ദ ദ്വീപുമാണ്.

പർവതാരോഹണം

[തിരുത്തുക]

സ്വീഡനിലെ ഹൈ കോസ്റ്റ് പർവതാരോഹണത്തിന് അനുയോജ്യമാണെന്ന് മാത്രമല്ല പർവതാരോഹണത്തിന് സ്വീഡനിലെ ഏറ്റവും മികച്ച സ്ഥലവുമാണ്. യുട്ടെമാഗാസിനെറ്,ഔട്ട്ഡോർ പോലുള്ള മാസികകളും ദിനപത്രങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. ഹോഗാ കുസ്തെൻലെഡൻ 128 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു മലകയറ്റ പാതയാണ്. പകൽ മലകയറ്റങ്ങൾക്ക് സ്ക്ക്യൂ ൾ മലയും സ്ക്ക്യൂ ൾ ദേശീയോദ്യാനവും അനുയോജ്യമാണ്. സമാന മനസ്ക്കരോടൊത്ത് പര്വതാരോഹണം നടത്താനാണ് ഉദ്ദേശ്ശിക്കുന്നതെങ്കിൽ ഹൈ കോസ്റ്റ് ഹൈക്ക് (Höga Kusten Hike) വിദഗ്ത്തർക്കും തുടക്കക്കാർക്കും അനുയോജ്യമായ ഒരു വാർഷിക പരിപാടിയാണ്.

ഹൈ കോസ്റ്റ് എന്ന പേര്

[തിരുത്തുക]

ഈ സ്ഥലത്തെ ഹൈ കോസ്റ്റ് എന്ന് വിളിച്ചു തുടങ്ങിയത് 1974ൽ ഈ പ്രദേശത്തെപ്പറ്റി വന്ന ഒരു പത്രവാർത്തയെത്തുടർന്നാണ്.[1] ഇതിനുമുൻപ് ഈ പ്രദേശത്തെ ആങ്കർമാൻ കോസ്റ്റ് എന്നായിരുന്നു വിളിച്ചിരുന്നത്.[2][3]

അധികവായനയ്ക്ക്

[തിരുത്തുക]
  • Lars Bergström Höga kusten: natur, människor och tradition längs kusten från Sundsvall till Örnsköldsvik - ett av Sveriges vackraste och mest särpräglade landskap ISBN 91-0-040427-6 Stockholm : Bonniers 1975 80pp (The High Coast: the landscape, people and traditions along the coast from Sundsvall to Örnsköldsvik - one of Sweden's most beautiful and distinctive landscapes) (Swedish)

അവലംബം

[തിരുത്തുക]
  1. Höga Kustenutredningen. Huvudrapport Höga Kusten-kommittén. Härnösand: Kommittén, 1974 (Swedish) 329 s., 5 maps (Main report from the High Coast Committee. Härnösand 1974.
  2. Johan Nordlander 1853-1934 Gävlebornas fiskefärder till Ångermanlands kust 1924 (Trips to the Ångermanland coast by fishermen from Gävle)
  3. Lars Silén. Några ryggradslösa havsdjur från Ångermanlands kust (utanför Ulvön); Svensk faunistisk revy; 1955(17):4, s. 110-114Marine invertebrates from the Ångermanland coast (outside Ulvön). Included in the Swedish Revue of Fauna 1955 (17):4 pp 110-114

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

63°00′N 18°25′E / 63.000°N 18.417°E / 63.000; 18.417

"https://ml.wikipedia.org/w/index.php?title=ഹൈ_കോസ്റ്റ്&oldid=4111903" എന്ന താളിൽനിന്ന് ശേഖരിച്ചത്