ഹാൾസിങ്ങ് ലാന്റിലെ അലംകൃതമായ ഫാംഹൗസുകൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ |
Area | 537.04 ha (57,807,000 sq ft) |
Includes | Bommars, Erik-Anders, Fågelsjö Gammelgård, Gästgivars, Jon-Lars, Kristofers, Pallars |
മാനദണ്ഡം | (v) |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1282, 1282rev 1282, 1282rev |
നിർദ്ദേശാങ്കം | 61°42′26″N 16°11′45″E / 61.7072°N 16.1958°E |
രേഖപ്പെടുത്തിയത് | 2012 (36th വിഭാഗം) |
സ്വീഡനിലെ ഹാൾസിങ്ങിലുള്ള ഒരു പഴയ കൃഷിസ്ഥലമാണ് ഹാൾസിങ്ങ് ലാന്റ് ഫാം അഥവാ ഹാൾസിങ്ങ്‍യാർഡ് . സാംസ്കാരികവും ചരിത്രപരവുമായി വളരെ പ്രാധാന്യമുള്ള ഈ സ്ഥലം ഇപ്പോൾ വളരെ ശ്രദ്ധയോടെ പരിപാലിച്ചുവരുന്നു. ഇത് ഒരു യുനെസ്കോ ലോകപൈതൃക സ്ഥലമാണ്.[1]
ചരിത്രം
[തിരുത്തുക]പരമ്പരാഗത സ്വീഡിഷ് നിർമ്മാണരീതിയുടെയും സ്വീഡൻ പാരമ്പര്യത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ് ഹാൾസിങ്ങ് ലാന്റിലെ ഫാം ഹൗസുകൾ. പണ്ട് ഹാൾസിങ്ങ് ലാന്റിൽ ഒരു കാർഷിക സൊസൈറ്റി നിലനിന്നിരുന്നു. അതിന്റെ ഭാഗമായാണ് ഈ ഫാം ഹൗസുകൾ നിർമ്മിക്കപ്പെട്ടത്. ഈ വീടുകൾ പിന്നീട് ഹാൾസിങ്ങ് ലാന്റ് ഫാമുകളുടെ മുഖമുദ്രയായി മാറി. വീടുകളും ചുറ്റുമുള്ള കൃഷിസ്ഥലവും മറ്റ് നിർമ്മിതികളും ചേർന്നാണ് ഒരു ഹാൾസിങ്ങ് ലാന്റ് ഫാം ഉണ്ടാവുന്നത്.
മരം ഉപയോഗിച്ചുള്ള പരമ്പരാഗത സ്വീഡിഷ് നിർമ്മാണരീതിയുടെ ഉദാഹരണങ്ങളാണ് ഓരോ ഹാൾസിങ്ങ് ലാന്റ് ഫാം ഹൗസുകളും. കൃഷിക്കാരുടെ വീട് നിർമ്മാണരീതികളും അതിന്റെ പരിണാമവും ഈ വീടുകളിൽ നിഴലിക്കുന്നു. ഹാൾസിങ്ങ് ലാന്റ് ഫാമിന്റെ രൂപപരിണാമം വിവിധ കാലഘട്ടങ്ങളിലും നിർമ്മിതിയുടെ വ്യത്യാസങ്ങളിലുമായി വ്യാപരിച്ചുകിടക്കുന്നു.
കൃഷിക്കാരന്റെ വലിയ സൗധങ്ങൾ നിർമ്മിക്കാനുള്ള ആഗ്രഹങ്ങളാണ് ഹാൾസിങ്ങ് ലാന്റ് ഫാമുകളിൽ പ്രതിബിംബിക്കുന്നത്. ഹാൾസിങ്ങ് ലാന്റ് ഫാമുകളിൽ കാണുന്ന അനന്യമായ വലിയ നിർമ്മികളുടെ ശേഖരം ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയില്ല.
ബൊൽനാസ് മുനിസിപ്പാലിറ്റി
- ഗാസറ്റ്ഗിവാർസ്, വല്ലസ്റ്റ
ല്ജുസ്ഡാൽ മുനിസിപ്പാലിറ്റി
- ബൊമ്മാർസ്, ലെറ്റ്സ്ബോ
- ബോർട്ടം åa, Fågelsjö
- ക്രിസ്റ്റൊഫേർസ്, Järvsö
ഒവാനകെർ മുനിസിപ്പാലിറ്റി
- Jon-Lars, Alfta
- Pallars, Alfta
സോഡെർഹമൻ മുനിസിപ്പാലിറ്റി
- എറിക്-ആൻഡേർസ്, സൊഡെറല
ചിത്രശാല
[തിരുത്തുക]-
ഗാറ്റ്സ്ഗിവാർസ് ആകാശകാഴ്ച
-
ഗാറ്റ്സ്ഗിവാർസ് ആകാശകാഴ്ച
-
ഗാറ്റ്സ്ഗിവാർസ് ആകാശകാഴ്ച
-
ഗാറ്റ്സ്ഗിവാർസിലെ ഇടത് മൂല
-
ഗാറ്റ്സ്ഗിവാർസിലെ വാതിലും ജനലും
-
ഗാറ്റ്സ്ഗിവാർസ്
-
ബൊമ്മാർസ്
-
ബൊമ്മാർസ്
-
Jon-Lars, a room
-
Detail of gate of Kristofers farm
-
എറിക് ആൻഡേർസ്
-
എറിക് ആൻഡേർസ്
-
എറിക് ആൻഡേർസ്
-
പല്ലാർസ്
-
പല്ലാർസ്
-
പല്ലാർസ്
References
[തിരുത്തുക]- ↑ "Decorated Farmhouses of Hälsingland – UNESCO World Heritage Centre". Retrieved 10 January 2013.
- ↑ http://halsingegardar.se/in-english/
- Gösta Nyblom and Axel Ring Power, ed.: Swedish homeland. Hälsinge Farms. Förlaget Swedish village in 1938