ഹെൽമണ്ട് പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൽമണ്ട്

هلمند
Helmand River and the town of Grishk
Helmand River and the town of Grishk
Map of Afghanistan with Helmand highlighted
Map of Afghanistan with Helmand highlighted
Coordinates (Capital): 31°00′N 64°00′E / 31.0°N 64.0°E / 31.0; 64.0Coordinates: 31°00′N 64°00′E / 31.0°N 64.0°E / 31.0; 64.0
Countryഅഫ്ഗാനിസ്താൻ Afghanistan
CapitalLashkargah
Government
 • GovernorMaulvi Abdul Ahad Talib
വിസ്തീർണ്ണം
 • ആകെ58,584 കി.മീ.2(22,619 ച മൈ)
ജനസംഖ്യ
 (2021)[1]
 • ആകെ1,472,162
 • ജനസാന്ദ്രത25/കി.മീ.2(65/ച മൈ)
സമയമേഖലUTC+4:30 (Afghanistan Time)
ISO 3166 കോഡ്AF-HEL
Main languagesPashto & Balochi

ഹെൽമണ്ട് (Pashto/Dari/Balochi: هلمند; /ˈhɛlmənd/ HEL-mənd[2]), അഫ്ഗാനിസ്താന്റെ 34 പ്രവിശ്യകളിൽ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒന്നാണ്. പുരാതന കാലത്ത്, ഹിൽമണ്ട് എന്നും ഇത് അറിയപ്പെട്ടിരുന്നു. 58,584 ചതുരശ്ര കിലോമീറ്റർ (20,000 ചതുരശ്ര മൈൽ) വിസ്തൃതിയുളള ഈ പ്രവിശ്യ വിസ്തീർണ്ണം അനുസരിച്ച് അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്. 13 ജില്ലകളും അതിൽ 1,000-ത്തിലധികം ഗ്രാമങ്ങളുമുള്ള ഈ പ്രവിശ്യയിൽ ഏകദേശം 1,446,230 സ്ഥിരതാമസക്കാരുണ്ട്. പ്രവിശ്യാ തലസ്ഥാനം ലഷ്കർഗാഹ് ആണ്.

20-ാം നൂറ്റാണ്ടിൽ അഫ്ഗാൻ സർക്കാർ പ്രത്യേക പ്രവിശ്യയാക്കുന്നത് വരെ ഹെൽമണ്ട് ഗ്രേറ്റർ കന്ദഹാർ മേഖലയുടെ ഭാഗമായിരുന്നു. പ്രവിശ്യയിലെ ആഭ്യന്തര വിമാനത്താവളം (ബോസ്റ്റ് എയർപോർട്ട്) ലഷ്കർഗഹ് നഗരത്തിലെ നാറ്റോ നേതൃത്വത്തിലുള്ള സേനകൾ വളരെയധികം ഉപയോഗിച്ചിരുന്നു. ലഷ്‌കർഗയിൽ നിന്ന് തെക്കുപടിഞ്ഞാറായി അൽപ്പം അകലെയാണ് മുൻ ബ്രിട്ടീഷ് ക്യാമ്പായ ബാസ്റ്റണും യു.എസ് ക്യാമ്പായ ലെതർനെക്കും സ്ഥിതിചെയ്യുന്നത്.

പ്രധാനമായും മരുഭൂവായ പ്രവിശ്യയിലൂടെ ഒഴുകുന്ന ഹെൽമണ്ട് നദി ജലസേചനത്തിന് ആവസ്യമായ വെള്ളം നൽകുന്നു. അഫ്ഗാനിസ്താനിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ കജാകി അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കജാകി ജില്ലയിലാണ്. ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നായി അറിയപ്പെടുന്ന ഹെൽമണ്ട്, ലോകത്തിലെ മൊത്തം ഉൽപാദനത്തിന്റെ 42 ശതമാനം ഉത്പാദനത്തിന് ഉത്തരവാദിയാണ്.[3][4] ഇത് അഫ്ഗാനിസ്താൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രമായ ബർമ്മയെക്കാളും കൂടുതലാണെന്ന് വിശ്വസിക്കപ്പെടുന്നു. പുകയില, പഞ്ചസാര, ബീറ്റ്റൂട്ട്, പരുത്തി, എള്ള്, ഗോതമ്പ്, മംഗ് ബീൻസ്, ചോളം, പരിപ്പ്, സൂര്യകാന്തി, ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, കോളിഫ്ലവർ, നിലക്കടല, ആപ്രിക്കോട്ട്, മുന്തിരി, തണ്ണിമത്തൻ എന്നിവയും ഈ പ്രദേശത്ത് ഉത്പാദിപ്പിക്കപ്പെടുന്നു.[5]

അവലംബം[തിരുത്തുക]

  1. "Estimated Population of Afghanistan 2021-22" (PDF). nsia.gov.af. National Statistic and Information Authority (NSIA). April 2021. മൂലതാളിൽ (PDF) നിന്നും 2021-06-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 29, 2021.
  2. "Helmand". Dictionary.com Unabridged (Online). n.d.
  3. Pat McGeough (2007-03-05). "Where the poppy is king". Sydney Morning Herald. മൂലതാളിൽ നിന്നും 2011-06-05-ന് ആർക്കൈവ് ചെയ്തത്. More than 90 per cent of the province's arable land is choked with the hardy plant. A 600-strong, US-trained eradication force is hopelessly behind schedule on its target for this growing season in Helmand - to clear about a third of the crop, which is estimated to be a head-spinning 70,000 hectares.
  4. "Afghanistan still the largest producer of opium: UN report". Zee News. മൂലതാളിൽ നിന്നും 2007-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-06-26. She said opium cultivation is concentrated in the south of the country, with just one province 'Helmand' accounting for 42% of all the illicit production in the world. Many of the provinces with the highest levels of production also have the worst security problems.
  5. "Helmand" (PDF). Program for Culture & Conflict Studies. May 1, 2010. ശേഖരിച്ചത് 2012-12-28.
"https://ml.wikipedia.org/w/index.php?title=ഹെൽമണ്ട്_പ്രവിശ്യ&oldid=3793437" എന്ന താളിൽനിന്ന് ശേഖരിച്ചത്