ലഷ്കർഗാഹ്
ലഷ്കർഗാഹ് لښکرګاه | ||||||
---|---|---|---|---|---|---|
City | ||||||
മുകളിൽ ഇടത്തുനിന്ന് വലത്തോട്ട്: ഹെൽമണ്ട് നദിക്ക് മുകളിലെ അസ്തമയം; ലഷ്കർഗാഹ് മസ്ജിദ്; ലഷ്കർഗാഹ് തെരുവുകൾ; മിർവായിസ് നിക്ക ഉദ്യാനം. | ||||||
Coordinates: 31°34′59″N 64°22′9″E / 31.58306°N 64.36917°E | ||||||
Country | Afghanistan | |||||
Province | Helmand Province | |||||
• Mayor | Matiullah Baheer | |||||
ഉയരം | 773 മീ(2,536 അടി) | |||||
(2006) | ||||||
• City | 201,546 | |||||
• നഗരപ്രദേശം | 276,831[1] | |||||
[2] | ||||||
സമയമേഖല | UTC+4:30 | |||||
Climate | BWh | |||||
വെബ്സൈറ്റ് | www |
ലഷ്കർഗാഹ് (പഷ്തു: لښکرګاه; പേർഷ്യൻ: لشکرگاه) ചരിത്രപരമായി ബോസ്റ്റ് അല്ലെങ്കിൽ ബൂസ്റ്റ് (بست، بوست) എന്ന് വിളിക്കപ്പെടുന്ന തെക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഒരു നഗരവും ഹെൽമണ്ട് പ്രവിശ്യയുടെ തലസ്ഥാനവുമാണ്. അർഗന്ദബ് നദി ഹെൽമണ്ട് നദിയിൽ ലയിക്കുന്ന ലഷ്കർഗാഹ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2006 ലെ കണക്കനുസരിച്ച് നഗരത്തിൽ 201,546 ജനസംഖ്യയുണ്ടായിരുന്നു. കിഴക്ക് കാണ്ഡഹാർ, പടിഞ്ഞാറ് ഇറാന്റെ അതിർത്തിയിലുള്ള സരഞ്ച്, വടക്ക്-പടിഞ്ഞാറ് ഫറ, ഹെറാത്ത് എന്നിവയുമായി പ്രധാന പാതകളാൽ ലഷ്കർഗാഹ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് മിക്കവാറും വളരെ വരണ്ടതും വിജനവുമായ പ്രദേശമാണ്. എന്നിരുന്നാലും, ഹെൽമണ്ട്, അർഗന്ദാബ് നദികൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കൃഷി നിലവിലുണ്ട്. ഹെൽമണ്ട് നദിയുടെയും അർഗന്ദബ് നദിയുടെയും സംഗമസ്ഥാനത്തുനിന്ന് അഞ്ച് മൈൽ വടക്കായി ഹെൽമണ്ട് നദിയുടെ കിഴക്കൻ കരയിലാണ് ബോസ്റ്റ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]പേർഷ്യൻ ഭാഷയിൽ ലഷ്കർഗാഹ് എന്നാൽ "സൈനിക ബാരക്ക്" എന്നാണ് അർത്ഥമാക്കുന്നത്. ഒമ്പതാം നൂറ്റാണ്ടിൽ സഫാരിദുകളുടെ ഭാഗമായിരുന്നു ഈ പ്രദേശം. ആയിരം വർഷങ്ങൾക്ക് മുമ്പ് ഗസ്‌നാവിദ് പ്രഭുക്കന്മാരെ അവരുടെ മഹത്തായ ശൈത്യകാല തലസ്ഥാനമായ ബോസ്റ്റിലേക്ക് അനുഗമിക്കുന്ന സൈനികർക്കായുള്ള നദിക്കരയിലെ ഒരു സൈനികപ്പാളയപട്ടണമായി ഇത് വളർന്നു. ഗസ്‌നാവിഡ് മാളികകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഹെൽമണ്ട് നദിക്കരയിൽ നിലകൊള്ളുന്നു. ബോസ്റ്റ് നഗരവും അതിന്റെ പുറം സമൂഹങ്ങളും തുടർച്ചയായ നൂറ്റാണ്ടുകളിൽ ഗോറി സാമ്രാജ്യം, മംഗോളിയക്കാർ, തിമൂറി സാമ്രാജ്യം എന്നിവയാൽ കൊള്ളയടിക്കപ്പെട്ടു. എന്നിരുന്നാലും, ഈ പ്രദേശം പിന്നീട് തിമൂർ/താമർലെയ്ൻ (തിമൂർ ലാങ്) പുനർനിർമ്മിച്ചു.
പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ നഗരവും പ്രദേശവും ഭരിച്ചത് സഫാവിദ് രാജവംശമായിരുന്നു. 1709-ൽ ഇത് അഫ്ഗാൻ ഹോട്ടാക്കി സാമ്രാജ്യത്തിന്റെ ഭാഗമായി. 1738-ൽ കാന്ദഹാറിലേക്കുള്ള യാത്രാമധ്യേ അഫ്ഷാരിദ് സൈന്യം ഇത് ആക്രമിച്ചു. 1747 ആയപ്പോഴേക്കും ഇത് ദുറാനി സാമ്രാജ്യത്തിന്റെ അല്ലെങ്കിൽ ആധുനിക അഫ്ഗാനിസ്ഥാന്റെ ഭാഗമായി. ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധസമയത്ത് 1840-ൽ ബ്രിട്ടീഷുകാർ എത്തിയെങ്കിലും പക്ഷേ ഏകദേശം ഒരു വർഷം കഴിഞ്ഞ് മടങ്ങിപോയി. രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിൽ അയൂബ് ഖാൻ ഉപയോഗിച്ചിരുന്ന ഈ നഗരം 1880-ൽ ബ്രിട്ടീഷുകാർ അബ്ദുറഹ്മാൻ ഖാന് തിരികെയെത്തിക്കാൻ സഹായിച്ചു. അടുത്ത 100 വർഷത്തേക്ക് അത് ശാന്തമായി തുടർന്നു.
1950-കളിൽ അമേരിക്കൻ ഐക്യനാടുകളിലെ ടെന്നസി വാലി അതോറിറ്റിയുടെ (TVA) മാതൃകയിൽ ഹെൽമണ്ട് വാലി അതോറിറ്റി (HVA) ജലസേചന പദ്ധതിയ്ക്കുവേണ്ടി പ്രവർത്തിച്ചിരുന്ന യു.എസ്. ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാരുടെ ആസ്ഥാനമായാണ് ആധുനിക നഗരമായ ലഷ്കർഗാഹ് ഉപയോഗിച്ചിരുന്നത്. വിശാലമായ മരങ്ങൾ നിറഞ്ഞ തെരുവുകളും തെരുവിൽ നിന്ന് വേർതിരിക്കുന്ന മതിലുകളില്ലാത്ത ഇഷ്ടിക വീടുകളുമായി അമേരിക്കൻ ഡിസൈനുകൾ ഉപയോഗിച്ചാണ് ലഷ്‌കർഗാഹ് നിർമ്മിക്കപ്പെട്ടത്. സോവിയറ്റ് അധിനിവേശത്തിന്റെയും നീണ്ട അഫ്ഗാൻ ആഭ്യന്തരയുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ, മരങ്ങൾ അപ്രത്യക്ഷമാകുകയും മതിലുകൾ ഉയരുകയും ചെയ്തു.
1940-1970 കളിലെ ബൃഹത്തായ ഹെൽമണ്ട് ജലസേചന പദ്ധതി തെക്കൻ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വിപുലമായ കാർഷിക മേഖലകളിലൊന്ന് സൃഷ്ടിക്കുകയും ആയിരക്കണക്കിന് ഹെക്ടർ മരുഭൂമി കൃഷിക്കും മനുഷ്യവാസസ്ഥലത്തിനുമായി തുറന്നുകൊടുക്കുകയും ചെയ്തു. പദ്ധതി ബോഗ്ര, ഷാമലൻ, ദർവേഷൻ എന്നീ മൂന്ന് വലിയ കനാലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
കാലാവസ്ഥ
[തിരുത്തുക]ചൂടുള്ള മരുഭൂ കാലാവസ്ഥ (കോപ്പൻ BWh) അനുഭവപ്പെടുന്ന ലഷ്‌കർഗാഹിൽ, ചെറിയ തോതിലുള്ള മഴയും വേനൽക്കാലവും ശൈത്യകാലവും തമ്മിലുള്ള ഉയർന്ന വ്യതിയാനവും പ്രധാന സവിശേഷതയാണ്. ലഷ്കർഗാഹിലെ ശരാശരി താപനില 20.1 ഡിഗ്രി സെൽഷ്യസും വാർഷിക മഴ ശരാശരി 97 മില്ലിമീറ്ററുമാണ്. മെയ് പകുതിയോടെ ആരംഭിക്കുന്ന വേനൽക്കാലം സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്നതും വളരെ വരണ്ടതുമാണ്. വർഷത്തിലെ ഏറ്റവും ചൂടേറിയ മാസമായ ജൂലൈയിൽ ശരാശരി താപനില 32.8 °C ആണ്. ഏറ്റവും തണുപ്പുള്ള മാസമായ ജനുവരിയിൽ ശരാശരി താപനില 7.6 °C ആണ്.
Lashkargah പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 14.8 (58.6) |
17.7 (63.9) |
24.3 (75.7) |
28.8 (83.8) |
35.4 (95.7) |
40.6 (105.1) |
41.7 (107.1) |
39.9 (103.8) |
35.5 (95.9) |
29.7 (85.5) |
22.0 (71.6) |
16.5 (61.7) |
28.91 (84.03) |
പ്രതിദിന മാധ്യം °C (°F) | 7.6 (45.7) |
10.5 (50.9) |
16.4 (61.5) |
20.5 (68.9) |
26.5 (79.7) |
30.9 (87.6) |
32.8 (91) |
30.3 (86.5) |
25.1 (77.2) |
19.4 (66.9) |
12.7 (54.9) |
8.3 (46.9) |
20.08 (68.14) |
ശരാശരി താഴ്ന്ന °C (°F) | 0.5 (32.9) |
3.3 (37.9) |
8.6 (47.5) |
12.3 (54.1) |
17.6 (63.7) |
21.2 (70.2) |
23.9 (75) |
20.8 (69.4) |
14.8 (58.6) |
9.1 (48.4) |
3.5 (38.3) |
0.2 (32.4) |
11.32 (52.37) |
ഉറവിടം: Climate-Data.org[3] |
അവലംബം
[തിരുത്തുക]- ↑ "The State of Afghan Cities report2015". Archived from the original on 31 October 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;demography
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Climate: Lashkar Gah - Climate-Data.org". Retrieved 9 September 2016.