ഹാൻഡ് (ഏകകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യന്റെ കൈയിൽ നിന്ന് രൂപപ്പെട്ട ഏകകങ്ങളുടെ ഒരു ചിത്രം. ഷാഫ്റ്റ്‌മെന്റ് (1), ഹാൻഡ് (2), പാം (3), ചാൺ (4), ഫിംഗർ (5), ഡിജിറ്റ് (6)

നാല് ഇഞ്ച് ആയി നിജപ്പെടുത്തപ്പെട്ട ഒരു പരമ്പരാഗത ഏകകമാണ് ഹാൻഡ്. നീളം അളക്കാനായി പല രാജ്യങ്ങളിലും ഇപ്പോഴും ഉപയോഗത്തിലുള്ള ഈ ഏകകം, മനുഷ്യന്റെ കൈ, അതിന്റെ മുഴുവൻ വീതിയാൽ നിർവ്വചിക്കപ്പെടുന്നു. പെരുവിരൽ മുതൽ ചെറുവിരൽ വരെയുള്ള വീതിയാണ് ഒരു ഹാൻഡ്. ഓസ്‌ട്രേലിയ, [1] കാനഡ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ കുതിരകളുടെ ഉയരം അളക്കാൻ ഇത് ഉപയോഗിക്കുന്നു. "h", അല്ലെങ്കിൽ "hh" എന്നിങ്ങനെ ഹാൻഡ് ചുരുക്കി എഴുതപ്പെടുന്നു.[2][3][4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Equestrian Australia Measuring Rules Effective 1 July 2008" (PDF). equestrian.org.au/. Equestrian Australia Limited. 2008. മൂലതാളിൽ (PDF) നിന്നും 25 January 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 August 2014.
  2. "How big is a hand?" AllHorseBreeds.info. Archived 2012-03-26 at the Wayback Machine.
  3. Hand Conversion
  4. How to Measure a Horse | Horse Height and Weight

 

"https://ml.wikipedia.org/w/index.php?title=ഹാൻഡ്_(ഏകകം)&oldid=3544262" എന്ന താളിൽനിന്ന് ശേഖരിച്ചത്