പാം (ഏകകം)
ദൃശ്യരൂപം
നീളം അളക്കാനുള്ള കാലഹരണപ്പെട്ട ഒരു ആന്ത്രോപിക് ഏകകമാണ് പാം (palm) അഥവാ കൈ. പെരുവിരലൊഴികെയുള്ള നാലുവിരലുകൾ ചേർന്ന അളവാണ് ഇതെങ്കിലും, ചിലയിടങ്ങളിൽ കയ്യിന്റെ നീളം എന്ന നിർവ്വചനത്തിലും അറിയപ്പെട്ടിരുന്നു[1].
പുരാതന ഈജിപ്ത്, ഇസ്രായേൽ, ഗ്രീസ്, റോം എന്നിവിടങ്ങളിലും മധ്യകാല ഇംഗ്ലണ്ടിലും പാം എന്നത് നാലുവിരലുകളുടെ വീതി മൂല്യമുള്ളതായിരുന്നു.[2] ഹാൻഡ്‌ബ്രെഡ്ത്, അല്ലെങ്കിൽ ഹാൻഡ്‌സ്‌ബ്രെഡ്ത്ത് എന്നും ഇത് അറിയപ്പെട്ടു വന്നു.[3] ഇന്ന് പാം എന്നറിയപ്പെടുന്നത് ഇതാണ്.
റോമൻ "ഗ്രേറ്റർ പാം" അഥവാ കയ്യിന്റെ നീളം മൂല്യമുള്ള ഏകകത്തിൽ നിന്നാണ് മധ്യകാല ഇറ്റലിയുടെയും ഫ്രാൻസിന്റെയും പാം എന്നത് രൂപപ്പെട്ടത്.
സ്പെയിൻ , പോർച്ചുഗീസ് എന്നിവിടങ്ങളിൽ "പാം" ( palmo അല്ലെങ്കിൽ palmo de craveira ) എന്നത് സ്പാനിന് തുല്യമായിരുന്നു.