ഷാഫ്റ്റ്‌മെന്റ് (ഏകകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനുഷ്യന്റെ കൈയിൽ നിന്ന് രൂപപ്പെട്ട ഏകകങ്ങളുടെ ഒരു ചിത്രം. ഷാഫ്റ്റ്‌മെന്റ് (1), ഹാൻഡ് (2), പാം (3), ചാൺ (4), ഫിംഗർ (5), ഡിജിറ്റ് (6)

നീളം അളക്കുന്നതിനായുള്ള ഒരു ആന്ത്രോപിക് ഏകകമാണ് ഷാഫ്റ്റ്മെന്റ്[1]. രണ്ട് കൈപ്പടം ചേർത്തുവെച്ചാലുള്ള അളവാണ് (ഏകദേശം 6 മുതൽ 6.5 ഇഞ്ച്, 15 സെന്റീമീറ്റർ) ഇതിന്റെ മൂല്യം. നീട്ടിയ പെരുവിരന്റെ അഗ്രം മുതൽ കൈപ്പടത്തിന്റെ പാർശ്വം വരെ എന്നും ഒരു അടി അളവിന്റെ പകുതി എന്നും ഈ ഏകകം വിവക്ഷിക്കപ്പെടുന്നു. ഇന്ന് പൊതുവെ ഉപയോഗത്തിലില്ലാത്തതാണ് ഈ ഏകകം.

8 ഡിജിറ്റുകൾ, 6.85 ഫിംഗറുകൾ, രണ്ട് കൈപ്പടങ്ങൾ, 1.5 ഹാൻഡുകൾ. 2/3 ചാൺ, 1/3 ക്യൂബിറ്റ് എന്നിങ്ങനെയാണ് മറ്റ് ആന്ത്രോപിക് ഏകകങ്ങളുമായി ഷാഫ്റ്റ്മെന്റിന്റെ താരതമ്യം.

അവലംബം[തിരുത്തുക]

  1. Units: S
"https://ml.wikipedia.org/w/index.php?title=ഷാഫ്റ്റ്‌മെന്റ്_(ഏകകം)&oldid=3544267" എന്ന താളിൽനിന്ന് ശേഖരിച്ചത്