Jump to content

ഹരിപ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരിപ്രിയ
ജനനം29 ഒക്റ്റോബർ 1991
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾഹരിപ്രിയ ചന്ദ്ര[1]
തൊഴിൽനടി
സജീവ കാലം2007–തുടരുന്നു

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ഹരിപ്രിയ. ഇവരുടെ യഥാർത്ഥ പേര് ശ്രുതി എന്നാണ്. പ്രധാനമായും തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. വർണ്ണക്കാഴ്ചകൾ (2000), രസികൻ (2004), തിരുവമ്പാടി തമ്പാൻ (2012) എന്നീ മലയാള ചലച്ചിത്രങ്ങളിൽ നായികയായിരുന്നു.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

ബെംഗളൂരുവിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ഹരിപ്രിയ ജനിച്ചത്. പഠിച്ചതും വളർന്നതും ചിക്കബല്ലപുരത്താണ്.[3] സ്കൂൾ പഠനത്തിനു ശേഷം ചിക്കബല്ലപുരത്തു തന്നെ ഭരതനാട്യം അഭ്യസിക്കുവാൻ തുടങ്ങി. പിന്നീട് ഹരിപ്രിയയും കുടുംബവും ബെംഗളൂരുവിലേക്കു താമസം മാറി. ബെംഗളൂരുവിലെ വിദ്യാ മന്ദിർ കോളേജിലെ ബിരുദപഠനം പൂർത്തിയാക്കിയ ഹരിപ്രിയ അഭിനയരംഗത്തേക്കു പ്രവേശിക്കുകയായിരുന്നു.[3][4]

ചലച്ചിത്ര ജീവിതം

[തിരുത്തുക]

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഹരിപ്രിയ വിവിധ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. അക്കാലത്താണ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ ഹരിപ്രിയയെ തേടിയെത്തുന്നത്. ബഡി എന്ന തുളു ചലച്ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള അവസരമാണ് ആദ്യമായി ലഭിക്കുന്നത്. ഇതിന്റെ ചർച്ചകൾക്കായി ചിത്രത്തിന്റെ സംവിധായകൻ റിച്ചാർഡ് കാസ്റ്റലിനോ ഹരിപ്രിയയെ സമീപിച്ചു.[5][6] ഹരിപ്രിയ നായികയായ ഈ ചിത്രം 2007-ൽ പുറത്തിങ്ങി. 2008-ൽ പുറത്തിറങ്ങിയ മനസ്സുകുള്ളൈ മധു മധുര ആണ് ഹരിപ്രിയ അഭിനയിച്ച ആദ്യത്തെ കന്നഡ ചലച്ചിത്രം. കല്ലറ സന്തെ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യചലച്ചിത്രത്തിലെ ഹരിപ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച കന്നഡ ചലച്ചിത്ര നടിക്കുള്ള ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശം ലഭിച്ചു. അതിനുശേഷം ഹരിപ്രിയ അഭിനയിച്ച ചെളുവയെ നിന്നെ നൊടലു എന്ന ചിത്രവും മികച്ച നിരൂപകശ്രദ്ധ നേടിയിരുന്നു.[7][8] ഈ ചിത്രങ്ങളുടെ വിജയത്തോടെ ഹരിപ്രിയ കന്നഡ സിനിമാലോകത്തെ അറിയപ്പെടുന്ന നടിമാരിലൊരാളായി മാറി.[9] 2010-ൽ പുറത്തിറങ്ങിയ കനകവേൽ കാക്ക എന്ന ചിത്രത്തിലൂടെ തമിഴിലും ഭൂമികാ ചൗളയുടെ പ്രഥമ നിർമ്മാണ സംരംഭമായ തകിട തകിട എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഹരിപ്രിയ അഭിനയിച്ചിരുന്നു.[10] തകിട തകിട എന്ന ചിത്രം ശരാശരി വിജയം നേടുകയുണ്ടായി.[11] തമിഴിലും തെലുങ്കിലും പ്രശസ്തയായതോടെ ഹരിപ്രിയയെ തേടി നിരവധി അവസരങ്ങളെത്തി. ചേരൻ സംവിധാനം ചെയ്ത മുറൻ എന്ന തമിഴ് ചിത്രത്തിലും പിള്ള സമീന്ദാർ എന്ന തെലുങ്കുചിത്രത്തിലും അഭിനയിച്ചു.[12] 2008-ൽ നിർമ്മിച്ച മുഖ്യമന്ത്രി ഐ ലവ് യൂ എന്ന ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നുവെങ്കിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല.[13]

ദിലീപ് നായകനായ വർണ്ണക്കാഴ്ചകൾ (2000) എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു. 2004-ൽ വീണ്ടും ദിലീപിന്റെ നായികയായി രസികൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഹരിപ്രിയ അവതരിപ്പിച്ച 'കരിഷ്മ മേനോൻ' എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.[14] 2012-ൽ പുറത്തിറങ്ങിയ തിരുവമ്പാടി തമ്പാൻ എന്ന മലയാളചലച്ചിത്രത്തിൽ അഭിനയിച്ചു.[15] ഹരിപ്രിയയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമായ അബ്ബായി ക്ലാസ് അമ്മായി മാസിൽ ഇവർ ഒരു അഭിസാരികയായി അഭിനയിച്ചു.[16][17] കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം ഉഗ്രം എന്ന കന്നഡ ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ ഹരിപ്രിയയുടെ സ്വാഭാവികാഭിനയം ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു.[18] ചിത്രം മികച്ച സാമ്പത്തികവിജയം നേടി.[19] ഉഗ്രം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം റാണ, റിക്കി, ബുള്ളറ്റ് ബാസ്യ, രണതന്ത്ര, ഗലാട്ട എന്നീ കന്നഡ ചിത്രങ്ങളിലും ഹരിപ്രിയ അഭിനയിച്ചു.[20][21][19] റിക്കിയിൽ ഒരു നക്സലൈറ്റിന്റെ വേഷമാണ് ചെയ്തത്.[22][23][24] തുടർന്ന് വാരായോ വെണ്ണിലവേ എന്ന തമിഴ് ചിത്രത്തിലും[25] ഈ വർഷം സാക്ഷിക എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു.[26] അനന്തഭദ്രം എന്ന മലയാള ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഭദ്രാസനം എന്ന ചിത്രത്തിൽ ഹരിപ്രിയ ഒരു എയർ ഹോസ്റ്റസായി അഭിനയിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.[27]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
Key
പുറത്തിറങ്ങാത്ത ചിത്രങ്ങൾ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു
വർഷം സിനിമ കഥാപാത്രം നായകൻ ഭാഷ കുറിപ്പുകൾ
2007 ബഡി പ്രിയ -- കന്നഡ ആദ്യത്തെ ചലച്ചിത്രം
2008 മനസ്സുകുള്ളൈ മധു മധുര അമരാവതി
വസന്തകാല ദീപ്തി നാഗകിരൺ
2009 Ee Sambhashane രമ്യ സന്ദേശ്
Male Barali Manju Irali നയന ശ്രീനഗർ കിറ്റി
കല്ലറ സന്തെ രൂപ യഷ് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം (കന്നഡ) - നാമനിർദ്ദേശം
2010 ചെളുവയേ നിന്നെ നൊഡലു സഹാന ശിവ രാജ്കുമാർ
കനകവേൽ കാക്ക സന്ധ്യ കരൺ തമിഴ്
തകിട തകിട ചന്ദന ഹർഷവർധൻ റാണ തെലുങ്ക്
വള്ളകോട്ടൈ അഞേജലി അർജുൻ സർജ തമിഴ്
2011 മുറൻ ലാവണ്യ ചേരൻ ,

പ്രസന്ന

പിള്ള സമീന്ദാർ സിന്ധു നാനി തെലുങ്ക്
2012 കില്ലാഡി കിറ്റി സിന്ധു ശ്രീനഗർ കിറ്റി കന്നഡ
സാഗർ പ്രിയങ്ക പ്രജാവാൽ ദേവരാജ്
സൂപ്പർ ശാസ്ത്രി സൗമ്യ
സ്വാമി ശരണം മലയാളം
തിരുവമ്പാടി തമ്പാൻ അഞ്ജലി നാരായണൻ ജയറാം
2013 അബ്ബൈ ക്ലാസ് അമ്മായി മാസ് നീരു വരുൺ സന്ദേശ് തെലുങ്ക്
2014 ഈ വർഷം സാക്ഷികൈ സീത മഹാലക്ഷ്മി
ഗലാട്ട ആണ്ടാൾ സായ് കുമാർ
ഉഗ്രം നിത്യ ശ്രീമുരളി കന്നഡ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം (കന്നഡ)
2015 റാണ ഇന്ദിര സുധീപ്
ബുള്ളറ്റ് ബാസ്യ കാവേരി ശരൺ
2016 റിക്കി രാധ രക്ഷിത് ഷെട്ടി
ഭലേ ജോഡി കാവ്യ ആരുമില്ല ഗാനരംഗത്തിൽ അഭിനയിച്ചു
രണതന്ത്ര സ്വർണ വിജയ് രാഘവേന്ദ്ര
നീർ ദോസ് കുമുദ ജഗ്ഗേഷ് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം - നാമനിർദ്ദേശം,
മികച്ച നടിക്കുള്ള സൈമ പുരസ്കാരം - നാമനിർദ്ദേശം
2017 ഭജ്റംഗി ഹാസിനി ധ്രുവ സർജ
അഞ്ജനിപുത്ര ഹരിപ്രിയ പുനീത് രാജ്കുമാർ ഗാനരംഗത്തിൽ അഭിനയിച്ചു
2018 കനക Sampige ദുനിയ വിജയ്
സംഹാര നന്ദിനി ചിരഞ്ജീവി സർജ
ജയ് സിംഹ മങ്ക നന്ദമുറി ബാലകൃഷ്ണ തെലുങ്ക്
കുരുക്ഷേത്രപുറത്തിറങ്ങാത്ത ചിത്രം മായ (നർത്തകി) ദർശൻ കന്നഡ ചിത്രീകരണം നടക്കുന്നു.
സൂചിധാരപുറത്തിറങ്ങാത്ത ചിത്രം ചിത്രീകരണം നടക്കുന്നു.
കഥാസംഗമപുറത്തിറങ്ങാത്ത ചിത്രം രാധ ഋഷഭ് ഷെട്ടി ചിത്രീകരണം നടക്കുന്നു.
ലൈഫ് ജോധേ ഒണ്ട് സെൽഫിപുറത്തിറങ്ങാത്ത ചിത്രം രശ്മി/ റോഷ് പ്രേം കുമാർ , പ്രജ്വാൽ ദേവരാജ് ചിത്രീകരണം നടക്കുന്നു.
മഞ്ഞിന ഹണിdagger വി. രവിചന്ദ്രൻ ചിത്രീകരണം നടക്കുന്നു.
ബെൽ ബോട്ടംdagger Kusuma ഋഷഭ് ഷെട്ടി ചിത്രീകരണം നടക്കുന്നു.
പർവ്വതമ്മയുടെ മകൾ ചിത്രീകരണം നടക്കുന്നു, കന്നഡയിലെ 25-ആമത് ചലച്ചിത്രം, ആകെ 36 ചലച്ചിത്രങ്ങൾ
വാരായോ വെണ്ണിലവേdagger തമിഴ് നിർമ്മാണം പുരോഗമിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Haripriya Chandra enjoyed shooting with elephants". The Times of India. Retrieved 17 November 2013.
  2. "ഹരിപ്രിയ". m3db. Retrieved 2018-05-12.
  3. 3.0 3.1 "Haunting Beauty Hariprriya". IndiaGlitz. 28 ഫെബ്രുവരി 2008. Archived from the original on 5 മാർച്ച് 2008. Retrieved 10 നവംബർ 2011.
  4. "Junk Mail–Trivia on Cinema". South Scope. Vol. 1, no. 10. July 2010. p. 25. Retrieved 21 April 2017.
  5. "Cinema Plus / Columns : my first break – HARIPRIYA". The Hindu. India. 10 October 2010. Archived from the original on 2012-11-10. Retrieved 10 November 2011.
  6. "Looking for substance". Deccan Herald. India. 21 January 2010. Retrieved 10 November 2011.
  7. "Cheluveye Ninne Nodalu Kannada Movie Review – cinema preview stills gallery trailer video clips showtimes". IndiaGlitz. 7 August 2010. Retrieved 10 November 2011.
  8. Shekhar Hooli (9 ഓഗസ്റ്റ് 2010). "Cheluveye Ninna Nodalu gets awesome welcome". Entertainment.oneindia.in. Archived from the original on 8 ജൂലൈ 2012. Retrieved 10 നവംബർ 2011.
  9. "Hari Priya, the Takita Takita girl". Sify.com. Retrieved 10 November 2011.
  10. "Haripriya, the southern spice – Tamil Movie News". IndiaGlitz. Retrieved 10 November 2011.
  11. "Charmed by the City". Deccan Herald. India. 17 October 2010. Retrieved 10 November 2011.
  12. "I'm never offered plum projects: Haripriya – Times Of India". The Times of India. 9 September 2010. Archived from the original on 2012-11-03. Retrieved 10 November 2011.
  13. "Karnataka's political drama now on 70mm!". Rediff.com. Retrieved 10 November 2011.
  14. "ദിലീപിനെ പറ്റിച്ചിട്ടു പോയ ഹരിപ്രിയ ഇപ്പോൾ കന്നഡ സിനിമയിലെ അറിയപ്പെടുന്ന താരം". Malayalam News Press. Archived from the original on 2017-11-29. Retrieved 2018-05-12.
  15. Ammu Zachariah, TNN (2011-12-10). "Haripriya: Mollywood calling! - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2013-11-18. Retrieved 2013-11-17.
  16. TNN (2013-05-21). "Haripriya plays call girl in her Telugu film - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2013-12-29. Retrieved 2013-11-17.
  17. "Haripriya to play a call girl - Times Of India". Articles.timesofindia.indiatimes.com. 2013-05-08. Archived from the original on 2013-06-17. Retrieved 2013-11-17.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-13. Retrieved 2018-05-12.
  19. 19.0 19.1 http://www.bangaloremirror.com/entertainment/south-masala/Its-raining-offers-for-Haripriya-in-Kannada/articleshow/44829351.cms?
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-10. Retrieved 2018-05-12.
  21. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-16. Retrieved 2018-05-12.
  22. http://timesofindia.indiatimes.com/entertainment/kannada/movies/news/Haripriya-to-lose-half-her-weight-to-play-naxalite/articleshow/39881373.cms
  23. TNN (2013-09-27). "I've huge expectations from Ranatantra: Vijay - Times Of India". Articles.timesofindia.indiatimes.com. Retrieved 2013-11-17.[പ്രവർത്തിക്കാത്ത കണ്ണി]
  24. "Shoot of Haripriya's next Telugu film on track - Times Of India". Articles.timesofindia.indiatimes.com. 2013-11-11. Retrieved 2013-11-17.[പ്രവർത്തിക്കാത്ത കണ്ണി]
  25. "Haripriya signs next in Tamil - Times Of India". Articles.timesofindia.indiatimes.com. 2013-07-12. Archived from the original on 2013-07-16. Retrieved 2013-11-17.
  26. TNN (2013-04-02). "Haripriya is now Seetha Mahalakshmi! - Times Of India". Articles.timesofindia.indiatimes.com. Retrieved 2013-11-17.[പ്രവർത്തിക്കാത്ത കണ്ണി]
  27. "Haripriya's hope". The Hindu. 2012-06-30. Retrieved 2013-11-17.

പുറം കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
ഹരിപ്രിയ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഹരിപ്രിയ&oldid=4019238" എന്ന താളിൽനിന്ന് ശേഖരിച്ചത്